BREAKING NEWS

 ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

· · 1 min read
Share: Copied!

അൽഖർജ്: ഇടയ്ക്കുണ്ടായ തെറ്റിദ്ധാരണകളും നിയമക്കുരുക്കുകൾ കാരണം 18 വർഷമായി നാട്ടിൽ പോകാൻ സാധിക്കാതെ സൗദി അറേബ്യയിലെ അൽഖർജിൽ കഴിഞ്ഞിരുന്ന തമിഴ്‌നാട് കല്ലകുറിച്ചി സ്വദേശി മൻസൂർ ഇമാം (60) അന്തരിച്ചു. നാട്ടിലേക്കു പോകാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് കാൻസർ ബാധിതനായ മൻസൂറിനു റിയാദിലെ ശുമൈസി ആശുപത്രിയിൽ വച്ച് മരണം സംഭവിച്ചത്.

15 വർഷമായി ഇഖാമ കാലാവധി കഴിയുകയും പാസ്‌പോർട്ട് നഷ്ടപ്പെടുകയും ചെയ്ത ഇദ്ദേഹത്തെ നാട്ടിലെത്തിക്കാനുള്ള ഔട്ട്പാസ് നടപടികളും സൗദി എയർലൈൻസിന്റെ യാത്രാനുമതിയും ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് അന്ത്യം. കഴിഞ്ഞ സെപ്റ്റംബർ അഞ്ചിനാണ് മൻസൂർ ഇമാമിന് രോഗബാധയുള്ള വിവരം അൽഖർജ് കെഎംസിസി ഭാരവാഹികൾ അറിയുന്നത്.

ഇതോടെ ഷബീബ് കൊണ്ടോട്ടി, മുഹമ്മദ് പുന്നക്കാട്, നൂറുദ്ദീൻ കുഞ്ഞിപ്പ, സമദ് വെളിമുക്ക്, ജംഷി കാരക്കുന്ന് എന്നിവരുടെ നേതൃത്വത്തിൽ ഇദ്ദേഹത്തെ ആദ്യം കിങ് ഖാലിദ് ആശുപത്രിയിലും പിന്നീട് ശുമൈസി ആശുപത്രിയിലേക്കും മാറ്റി. വിദഗ്ധ പരിശോധനയിൽ വയറ്റിൽ കാൻസർ ബാധ സ്ഥിരീകരിക്കുകയായിരുന്നു.

അതേസമയം തെറ്റിദ്ധാരണകൾ മൂലം വർഷങ്ങളായി കുടുംബവുമായി അകന്നു കഴിയുകയായിരുന്ന ഇദ്ദേഹത്തെ നാട്ടിലെത്തിക്കാൻ ദുബായിൽ ജോലി ചെയ്യുന്ന മകൻ നേരത്തെമുതൽ ശ്രമിച്ചിരുന്നു. ഇതിനിടെ ഈ ബന്ധം ഉപയോഗിച്ച് കെഎംസിസി പ്രവർത്തകർ മകനെ വിവരമറിയിക്കുകയും തുടർന്ന് റിയാദിലെത്തിയ മകൻ ആശുപത്രിയിൽ പിതാവിനൊപ്പം തങ്ങുകയുമായിരുന്നു.

ഇതിനിടെ നാട്ടിലെയും സൗദിയിലെയും രേഖകളിലെ പേരുകളിലുണ്ടായിരുന്ന വൈരുധ്യം (സൗദി രേഖകളിൽ മൻസൂർ ഇമാം എന്നും നാട്ടിലെ രേഖകളിൽ സയ്യദ് അലി അഹ്മദ് എന്നും) കാരണം മരണാനന്തര നടപടികൾക്ക് എംബസി വഴി ഏറെ പ്രയത്നിക്കേണ്ടി വന്നു. ഒടുവിൽ കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ മുഹമ്മദ് പുന്നക്കാട്, സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂർ എന്നിവരുടെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി. റിയാദിൽ നിന്ന് അൽഖർജിൽ എത്തിക്കുന്ന മൃതദേഹം അസർ നമസ്കാരത്തിനു ശേഷം കിങ് അബ്ദുൽ അസീസ് മസ്ജിദിൽ നടക്കുന്ന മയ്യിത്ത് നമസ്കാരത്തിന് ശേഷം ഹയാത്തം ശ്മശാനത്തിൽ മറവുചെയ്യും.

അവധിക്ക് നാട്ടിലെത്തിയ സൈനികൻ കോടാലിക്കൈകൊണ്ട് അമ്മയുടെ തലയ്ക്കടിച്ചു, പിന്നാലെ വാൾകൊണ്ട് വെട്ടി, അയൽവാസിയുടെ വീടിന്റെ വാതിലും ഓട്ടോറിക്ഷ അടിച്ചു തകർത്തു, കൂട്ടിൽകിടന്ന് ഒച്ചയിട്ട വളത്തുനായയെ അടിച്ചുകൊന്നു- യുവാവ് അറസ്റ്റിൽ

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026