Uncategorized

സീറ്റിന്റെ എണ്ണം നോക്കിയല്ല പാർട്ടി നടപടിയെടുക്കുന്നത്, കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകും, ജില്ലാ സെക്രട്ടറിയെ പോലുള്ളയാളെ ഒഴിവാക്കുമ്പോൾ അതിന് പിന്നില്‍ എന്തായാലും കാരണമുണ്ടാകും- വി ശിവന്‍കുട്ടി

· · 1 min read
Share: Copied!

കോഴിക്കോട്: പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെ നീക്കിയത് പാർട്ടി നടപടിയുടെ ഭാഗമായിത്തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി. ശിവൻകുട്ടി. സാധാരണ പാർട്ടി നടപടി വരുമ്പോൾ പല ആരോപണങ്ങളും വരും. പാർട്ടി മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം തീരുമാനം എടുത്തതെന്നും വി. ശിവൻകുട്ടി പറഞ്ഞു. സീറ്റിന്റെ എണ്ണം നോക്കിയല്ല പാർട്ടി നടപടിയെടുക്കുന്നത്.

പാർട്ടി നടപടിയുണ്ടാകുന്നത് കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ കുറ്റത്തിന്റെ അടിസ്ഥാനത്തിലാണ്. അതിന്റെ മെറിറ്റും ഡീ മെറിറ്റും അടിസ്ഥാനമാക്കിയാണെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി. സിപിഎമ്മിലെ ജില്ലാ സെക്രട്ടറിയെ പോലുള്ളയാളെ ഒഴിവാക്കുമ്പോൾ അതിൽ എന്തെങ്കിലും നടപടിയുണ്ടാകുമെന്നും ശിവൻകുട്ടി പറഞ്ഞു. വിദ്യാർഥി നേതാക്കളുടെ ബലത്തിൽ പോലീസ് വീട്ടിൽ കയറുന്നത് ശരിയല്ല. ആരുടെ ബലത്തിലാണ് ഇതൊക്കെ ചെയ്യുന്നത്.

കള്ളക്കേസ് എടുത്തും മർദനം നടത്തിയും വിദ്യാർഥികളുടെ വീടുകൾ റെയ്ഡ് ചെയ്തും എസ്.എഫ്.ഐയെ അടിച്ചമർത്താൻ നോക്കിയാൽ അത് ഒരു കാരണവശാലും അനുവദിക്കില്ല. അതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.ടി

Uncategorized
കേന്ദ്ര സർക്കാരിനോട് ചോദിച്ചതിന് ശേഷം മാത്രം തീരുമാനമെടുക്കും, സര്‍ക്കാരിനോട് അമിത വിധേയത്വം, മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരെ വെളിപ്പെടുത്തലുമായി മുൻ ജഡ്ജി
25 Oct 2026
Uncategorized
"മുതലകൾ തിന്നുകൊള്ളും, തെളിവൊന്നും ബാക്കിയുണ്ടാകില്ല", കുഞ്ഞ് പിറന്നതിനു പിന്നാലെ വിവാഹം കഴിക്കണമെന്ന് ലിവിങ് പങ്കാളി, ഭാര്യയെ ഉപേക്ഷിക്കാനാകില്ല, യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് പുഴയില്‍ തള്ളി, പിന്നാലെ കാണിനില്ലെന്ന് പരാതി, പ്രതിയെ കുടുക്കിയത് സുഹൃത്തിന്റെ മൊഴി
18 Oct 2026
Uncategorized
ശുചി മുറി തേടി നടന്നു, ഒടുവില്‍ റെയിൽവേ സ്റ്റേഷനിലെ ഇരുട്ടുമുറിയിലെ ഗര്‍ത്തത്തിലൂടെ 60 അടി താഴേക്ക് പതിച്ചു, 55കാരിക്ക് ദാരുണാന്ത്യം,
15 Oct 2026
Uncategorized
മത്സ്യത്തൊഴിലാളികൾ സൂക്ഷിച്ചുവെച്ച 30 ലിറ്റർ പെട്രോൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ; വിഴിഞ്ഞം ഫിഷ്‌ലാൻഡിൽ കടലിൽ പോകാനായി വച്ചിരുന്ന ഇന്ധനം പ്രതി ഓട്ടോറിക്ഷയിലെത്തി കടത്തികൊണ്ടുപോകുകയായിരുന്നു
11 Oct 2026