BREAKING NEWS

മൂന്ന് പേരുടെ കാൽമുട്ടുകൾ തകർക്കാനുള്ള വഴികൾ….. വിനാഗിരിയും മുളകുപൊടിയും ഉപയോഗിച്ച് കാഴ്ചശക്തി നശിപ്പിക്കുന്നത് എങ്ങനെ?? കറിക്കത്തി ഉപയോഗിച്ച് ആളുകളെ എങ്ങനെ കൊല്ലാം, കൊലക്കേസ് പ്രതി എഐ ഉപയോഗിച്ച് ആസൂത്രണം ചെയ്തത് നിരവധി ആക്രമണങ്ങള്‍

· · 1 min read
Share: Copied!

ബംഗളൂരു: ബംഗളൂരുവിലെ കെ.ആർ പുരത്തിന് സമീപം സീഗേഹള്ളിയിൽ കഴിഞ്ഞ ജൂണിൽ നടന്ന ഞെട്ടിക്കുന്ന കൂട്ടക്കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്, ലിവിങ് ഇൻ പങ്കാളിയുടെ കുടുംബാംഗങ്ങളെ കൊലപ്പെടുത്തുന്നതിന് മുൻപ്, 25 കാരനായ ഐ.ടി ജീവനക്കാരൻ ജെ. കെന്നത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ (എ.ഐ) ഉപയോഗിച്ച് ആക്രമണങ്ങൾ ആസൂത്രണം ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. ലാപ്‌ടോപ്പിലെ സെർച്ച് ഹിസ്റ്ററി പരിശോധിച്ചപ്പോഴാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. അടുക്കളയിലെ കത്തിയുപയോഗിച്ച് ആളുകളെ എങ്ങനെ മാരകമായി ആക്രമിക്കാം, വിനാഗിരിയും മുളകുപൊടിയും ഉപയോഗിച്ച് കാഴ്ചശക്തി നശിപ്പിക്കുന്നത് എങ്ങനെയെന്ന്, മൂന്ന് പേരുടെ കാൽമുട്ടുകൾ തകർക്കാനുള്ള വഴികൾ എന്നിവയാണ് കെന്നത്ത് എ.ഐയോട് ചോദിച്ച പ്രധാന കാര്യങ്ങൾ.

ഒറ്റപ്പെട്ട സ്ഥലത്തെ വീട്ടിൽ അതിക്രമിച്ചുകയറുന്ന മൂന്ന് കള്ളന്മാരെ എങ്ങനെ കീഴ്പ്പെടുത്താം എന്നും ഇയാൾ അന്വേഷിച്ചിരുന്നു. കൂടാതെ, ആളുകളെ കൊലപ്പെടുത്താൻ ഉപയോഗിച്ച ഏറ്റവും മാരകമായ ആയുധങ്ങളുടെ ചരിത്രവും ഇയാൾ തിരഞ്ഞു. എന്നാൽ കൊലപാതകത്തിനുള്ള ശിക്ഷയെക്കുറിച്ചോ, സാമ്പത്തിക പ്രതിസന്ധിയെ ചോദ്യം ചെയ്തവരെ കൊലപ്പെടുത്തുന്നത് ശരിയാണോ എന്നോ ഇയാൾ എ.ഐയോട് ചോദിച്ചിരുന്നില്ലെന്ന് മുതിർന്ന പൊലീസുദ്യോഗസ്ഥൻ വ്യക്തമാക്കി. എ.ഐയുമായി നിരന്തരം സംസാരിച്ചിരുന്ന ഇയാൾ അതിനെ ഒരു സുഹൃത്തായാണ് കണ്ടിരുന്നതെന്നും പൊലീസ് ചൂണ്ടിക്കാണിക്കുന്നു.

കോടതിയിൽ സമർപ്പിച്ച 2,085 പേജുള്ള കുറ്റപത്രത്തിലാണ് കൊലപാതകത്തിന്റെ യഥാർഥ കാരണം വ്യക്തമാക്കുന്നത്. പങ്കാളിയായ ശ്വേതയുടെ പേരിൽ എടുത്ത വായ്പകളും അതിനെച്ചൊല്ലിയുള്ള കുടുംബവഴക്കുമാണ് ക്രൂര കൃത്യത്തിൽ കലാശിച്ചത്. കെന്നത്തിന് വേണ്ടിയുള്ള ബിസിനസ്സ് ലോണുകളും വ്യക്തിഗത വായ്പകളും ഉൾപ്പെടെ ആകെ 52 ലക്ഷം രൂപയാണ് ശ്വേത കടം വാങ്ങിയിരുന്നത്.

ഈ തുക തിരിച്ചടക്കാത്തതിനെ തുടർന്ന് ബാങ്ക് അധികൃതർ ശ്വേതയുടെ മാതാപിതാക്കളുടെ വീട്ടിലേക്ക് നോട്ടീസ് അയച്ചു. ഇതേതുടർന്ന് മാതാപിതാക്കളായ സോമസുന്ദർ (55), മുത്തുലക്ഷ്മി (50) എന്നിവർ ശ്വേതയെയും കെന്നത്തിനെയും ചോദ്യം ചെയ്യുകയും ചെയ്തു. തുടർന്ന് ജൂൺ 22ന്റെ രാത്രിയിലുണ്ടായ വാക്കുതർക്കം രക്തച്ചൊരിച്ചിലിൽ കലാശിക്കുകയായിരുന്നു.സീഗേഹള്ളിയിലെ സായ് ഗ്രീൻ അപ്പാർട്ട്‌മെന്റിൽ വെച്ചാണ് സോമസുന്ദർ, മുത്തുലക്ഷ്മി, ഇളയ മകൾ സുപ്രിയ (20) എന്നിവരെ കെന്നത്ത് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സോമസുന്ദർ കോണിപ്പടിയിലേക്ക് ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയും സെക്യൂരിറ്റി ജീവനക്കാരോട് വിവരം പറയുകയും ചെയ്തുവെങ്കിലും ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് മരിച്ചു. മുത്തുലക്ഷ്മിയും സുപ്രിയയും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. കെന്നത്ത് തന്റെ കുടുംബാംഗങ്ങളെ ആക്രമിക്കുന്നത് താൻ നോക്കിനിൽക്കേണ്ടി വന്നുവെന്ന് ശ്വേത കോടതിയിൽ നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്.

BREAKING NEWS
വിളിച്ചുവരുത്തി വകവരുത്തി... വനിതാ ഹെഡ് കോൺസ്റ്റബിൾ പ്രണയബന്ധം അവസാനിപ്പിക്കാൻ ആ​ഗ്രഹിച്ചു, എഎസ്ഐ വഴങ്ങിയില്ല, വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി, സഹോദരനേയും ബന്ധുവിനേയും കൂട്ടി മൃതദേഹം വനത്തിലെത്തിച്ച് കാറിലിട്ട് കത്തിച്ചു!! നാലുപേർ അറസ്റ്റിൽ, തീ ആളിപ്പടരുന്നതിനിടെ യുവതിക്കും പൊള്ളലേറ്റു
18 Nov 2026
BREAKING NEWS
സാവരിയ ബസന്ത് കൊല്ലപ്പെട്ട കേസ്, ഉസ്ബക്കിസ്ഥാനിൽ സഹപാഠിക്ക് എട്ടരവർഷം തടവ്, ഒരേ കുറ്റകൃത്യത്തിന് രണ്ടു രാജ്യങ്ങളിൽ വിചാരണ നടത്തുന്നതിൽ നിയമപരമായ പരിമിതി, സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കാൻ നീക്കം
18 Nov 2026
BREAKING NEWS
സിഎംആർഎൽ- എക്സാലോജിക്... ഒന്നാംഘട്ട കുറ്റപത്രം ഉടൻ കോടതിയിൽ!! മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാൻ ഇ.ഡി, 3 പേർക്ക് സമൻസ്, ഈ മാസം അവസാനം ഹാജരാകാൻ നിർദേശം
18 Nov 2026
BREAKING NEWS
"അവൻ വിഡ്ഢിയാണ്, പക്ഷേ ഞാൻ ക്യാപ്റ്റനാണ്, എന്റെ അഹങ്കാരത്തിന് വഴങ്ങുകയാണെങ്കിൽ അവന്റെ ബാഗുകൾ പാക്ക് ചെയ്ത് ഇപ്പോൾ തന്നെ വീട്ടിലേക്ക് അയക്കാം, എന്നാൽ ചെന്നൈയെ വിജയിപ്പിക്കാൻ അവന് കഴിയും, അതുകൊണ്ട് എന്റെ അഭിമാനവും അഹങ്കാരവും മാറ്റിവെച്ച് അവനെ തുടർന്നും കളിപ്പിക്കും," 2023 ഐപിഎല്ലിലെ സംഭവം വെളിപ്പെ...
18 Nov 2026