BREAKING NEWS

കാപ്പക്കേസ് പ്രതി സുഗതന് അവധി ലഭിക്കാൻ ഫയലിൽ തിരിമറി നടത്തി, അധികാരം ദുർവിനിയോഗം ചെയ്ത് സർക്കാർ സസ്പെൻഷൻ ശരിവച്ച് ട്രൈബ്യൂണൽ, ചിത്ര പി. അരുണിമയുടെ ഹർജി തള്ളി

· · 1 min read
Share: Copied!

തിരുവനന്തപുരം: ബിജെപി കൗൺസിലറും കാപ്പാ കേസ് പ്രതിയുമായ ആർ. സുഗതന്റെ അവധി അപേക്ഷയുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ വകുപ്പ് അണ്ടർ സെക്രട്ടറി ചിത്ര പി. അരുണിമയെ സസ്‌പെൻഡ് ചെയ്ത സർക്കാർ നടപടി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ശരിവെച്ചു. സസ്‌‌പെൻഷൻ ഉത്തരവ് ചോദ്യം ചെയ്ത് ഉദ്യോഗസ്ഥ നൽകിയ ഹർജി ട്രൈബ്യൂണൽ തള്ളി.

ആർ സുഗതന് അവധി ലഭിക്കാൻ അനുകൂല നിലപാട് സ്വീകരിച്ച ചിത്ര പി. അരുണിമ, മന്ത്രിയുടെ വ്യക്തമായ നിർദേശം മറികടന്നെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചു. വകുപ്പുമന്ത്രിയുടെയും സെക്രട്ടറിയുടെയും നിർദേശങ്ങൾക്ക് വിരുദ്ധമായി ഫയലിൽ തിരിമറി നടത്തുകയും അധികാര ദുർവിനിയോഗം നടത്തിയെന്നുമാണ് സർക്കാരിന്റെ കണ്ടെത്തൽ.

എന്നാൽ തനിക്കെതിരെയുള്ള നടപടി ചട്ടവിരുദ്ധമാണെന്ന് കാട്ടി ഉദ്യോഗസ്ഥ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. ഇതോടെ സർക്കാരിന്റെ വാദങ്ങളും രേഖകളും പരിശോധിച്ച് സസ്‌പെൻഷൻ നടപടി ന്യായമാണെന്ന് ട്രൈബ്യൂണൽ വ്യക്തമാക്കുകയായിരുന്നു.

അവധിക്ക് നാട്ടിലെത്തിയ സൈനികൻ കോടാലിക്കൈകൊണ്ട് അമ്മയുടെ തലയ്ക്കടിച്ചു, പിന്നാലെ വാൾകൊണ്ട് വെട്ടി, അയൽവാസിയുടെ വീടിന്റെ വാതിലും ഓട്ടോറിക്ഷ അടിച്ചു തകർത്തു, കൂട്ടിൽകിടന്ന് ഒച്ചയിട്ട വളത്തുനായയെ അടിച്ചുകൊന്നു- യുവാവ് അറസ്റ്റിൽ

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026