BREAKING NEWS

അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

· · 1 min read
Share: Copied!

നി​ഷി​ൻ: ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ 44 വർഷത്തെ കാത്തിരിപ്പിന് അന്ത്യം കുറിച്ച് ഇ​ന്ത്യ​യ്ക്ക് സ്വ​ർ​ണം. ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ലി​ൽ ആ​തി​ഥേ​യ​രാ​യ ചൈ​ന​യെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് കീ​ഴ​ട​ക്കി​യാ​ണ് ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ സ്വ​ർ​ണ​മണിഞ്ഞത്.

ഇ​തി​ന് മു​മ്പ് 1982ലാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ സ്വ​ർ​ണ​നേ​ട്ടം. പിന്നീട് പതിറ്റാണ്ടുകളുടെ കാത്തിരിപ്പായിരുന്നു. മ​ത്സ​ര​ത്തി​ൻറെ തു​ട​ക്ക​ത്തി​ൽ ചൈ​ന ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി​യെ​ങ്കി​ലും പ​ത്താം മി​നി​റ്റി​ൽ ഉ​ജ്ജ്വ​ല​മാ​യൊ​രു ടോ​മ​ഹോ​ക്ക് ഷോ​ട്ടി​ലൂ​ടെ ലാ​ൽ​റെം​സി​യാ​മി​യാ​ണ് ഇ​ന്ത്യ​യു​ടെ വി​ജ​യ​ഗോ​ൾ നേ​ടി​യ​ത്. തു​ട​ർ​ന്ന് ചൈ​ന ന​ട​ത്തി​യ ശ​ക്ത​മാ​യ ആ​ക്ര​മ​ണ​ങ്ങ​ളെ പ്ര​തി​രോ​ധ നി​ര മി​ക​ച്ച രീ​തി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി.

ഇ​തി​നി​ട​യി​ൽ ഗോ​ൾ​കീ​പ്പ​ർ സ​വി​ത പു​നി​യ ചൈ​ന​യു​ടെ പെ​ന​ൽ​റ്റി സ്ട്രോ​ക്ക് ര​ക്ഷ​പ്പെ​ടു​ത്തി​യ​തും ഇ​ന്ത്യ​യ്ക്ക് നി​ർ​ണാ​യ​ക​മാ​യി. ര​ണ്ടാം ക്വാ​ർ​ട്ട​റി​ൽ സ​മ​നി​ല പി​ടി​ക്കാ​നു​ള്ള ശ്ര​മ​വു​മാ​യി ചൈ​ന ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി. ഇതിന്റെ ഭാ​ഗമായി തു​ട​ക്ക​ത്തി​ൽ ത​ന്നെ ര​ണ്ട് പെ​നാ​ൽ​റ്റി കോ​ർ​ണ​റു​ക​ൾ ല​ഭി​ച്ചെ​ങ്കി​ലും ഇ​ന്ത്യ​ൻ പ്ര​തി​രോ​ധം കോട്ടകണക്കെ നിന്നതോടെ ഫലം കണ്ടില്ല.

മൂ​ന്നാം ക്വാ​ർ​ട്ട​റി​ലും ചൈ​ന തു​ട​ർ​ച്ച​യാ​യി ആ​ക്ര​മി​ച്ചെ​ങ്കി​ലും ഇ​ന്ത്യ​ൻ പ്ര​തി​രോ​ധം വ​ഴ​ങ്ങി​യി​ല്ല. അ​വ​സാ​ന ക്വാ​ർ​ട്ട​റി​ലും ചൈ​ന​യു​ടെ മു​ന്നേ​റ്റ​ങ്ങ​ളെ സ​മ​ർ​ഥ​മാ​യി ത​ട​ഞ്ഞ ഇ​ന്ത്യ ലീ​ഡ് കാ​ത്തു​സൂ​ക്ഷി​ച്ചു. അ​വ​സാ​ന വി​സി​ൽ മു​ഴ​ങ്ങി​യ​തോ​ടെ ഇ​ന്ത്യ 1-0ൻറെ വി​ജ​യം സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ വ​നി​താ ഹോ​ക്കി​യി​ൽ ഏ​ഷ്യ​ൻ ഗെ​യിം​സ് സ്വ​ർ​ണം നേ​ടി ഇ​ന്ത്യ 44 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നാ​ണ് വി​രാ​മ​മി​ട്ട​ത്.

ഇതോടെ ഗെ​യിം​സി​ൽ ഇ​ന്ത്യ​യു​ടെ ആ​കെ സ്വ​ർ​ണ​നേ​ട്ടം 16 ആ​യി. 25 വെ​ള്ളി​യും, 35 വെ​ങ്ക​ല​വും ഉ​ൾ​പ്പ​ടെ 76 മെ​ഡ​ലു​ക​ളു​മാ​യി ഇ​ന്ത്യ ഇ​പ്പോ​ൾ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ്.

BREAKING NEWS
'എന്നെ സമ്മർദ്ദപ്പെടുത്തരുത്, ബ്ലാക്ക് മെയിൽ ചെയ്യരുത്' എന്നാണ് നേരിൽ കണ്ടപ്പോൾ പറഞ്ഞത്, കള്ളങ്ങൾ വിളിച്ചു പറയുന്നത് മുഖ്യമന്ത്രി കസേരയിരിക്കുന്ന ആൾക്ക് ചേരുന്ന രീതിയല്ല, സഭയിൽ പറഞ്ഞത് കള്ളം!! കാര്യം നടക്കില്ലെന്ന നിലപാടാണ് മന്ത്രിക്ക് ഉള്ളതെങ്കിൽ ഒരു ജീവൻ ഇവിടെ നഷ്ടമാകും, ഒരു വളർമതി മരിച്ചാൽ 100...
28 Oct 2026
BREAKING NEWS
പ്രതികൾ ഈ പറയുന്നതുപോലെ ഒരു തെറ്റും ചെയ്തിട്ടില്ല, അബദ്ധം സംഭവിച്ചത്, ആദ്യം തന്നെ ഇവരെ കുരുക്കുന്നതിനായുള്ള ഒരു ക്ലൈമാക്‌സ് തയാറായിരുന്നു- പ്രതിഭാഗം, അപകടം നടന്നയുടൻ സുഹൈൽ ഉമ്മയേയും ബാപ്പയേയും വിളിച്ചു, പ്രതികൾ സമൂഹത്തിലെ ഉന്നതർ, പുറത്തുപോയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്- പോലീസ് കോടതിയിൽ!! ...
28 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ നയം വ്യക്തമാക്കി ആഭ്യന്തര വകുപ്പ്!! മുഖംനോക്കാതെ നടപടി... തലപ്പത്തും സീറ്റ് തെറിച്ചു, കൊച്ചി സിറ്റി പോലീസ് കമ്മിഷണറെ മാറ്റി, കാളിരാജ് മഹേഷ് കുമാറിനു പകരമെത്തുക ആർ നിശാന്തിനി?
28 Oct 2026
BREAKING NEWS
41.9% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 28 സീറ്റുകളിൽ ലീഡ്, ആഘോഷത്തിന് തുടക്കമിട്ട് അനുയായികൾ!! രാഷ്ട്രീയത്തിൽനിന്ന് വിരമിക്കണമെന്ന് ഐസൻകോട്ട്
28 Oct 2026