Uncategorized

വേഗം പണം എടുത്തോ!!! അല്ലെങ്കില്‍ പാമ്പിനെ തുറന്നു വിടും, ട്രെയിന്‍ യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടി, ആറംഗ സംഘം അറസ്റ്റില്‍

· · 1 min read
Share: Copied!

ബിഹാർ: ട്രെയിൻ യാത്രക്കാർക്ക് നേരെ പാമ്പുകളെ കാണിച്ച് ഭയപ്പെടുത്തി പണം തട്ടിയ ആറംഗ സംഘത്തെ റെയിൽവേ സംരക്ഷണ സേന (ആർ.പി.എഫ്) പിടികൂടി. ഈസ്റ്റ് സെൻട്രൽ റെയിൽവേ സോൺപൂർ ഡിവിഷന് കീഴിൽ സർവീസ് നടത്തുന്ന ജനസേവ എക്സ്പ്രസിലാണ് സംഭവം. ഒക്ടോബർ 2-ന് ജനറൽ കോച്ചിൽ പരിശോധന നടത്തിയ ആർ.പി.എഫ് സംഘം ഇവരെ ദിഗ്‌വാറ സ്റ്റേഷനിൽ ഇറക്കിവിട്ട് കസ്റ്റഡിയിലെടുത്തു. ട്രെയിനിൽ പാമ്പുകളുമായി ചിലർ യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം വാങ്ങുന്നുവെന്ന് യാത്രക്കാരിലൊരാൾ റെയിൽവേയുടെ ‘റെയിൽമദദ്’ പോർട്ടൽ വഴി പരാതി നൽകുകയായിരുന്നു.

ഇതിന് പിന്നാലെ ദിഗ്‌വാറ ആർ.പി.എഫ് ഔട്ട്പോസ്റ്റിലെ സബ് ഇൻസ്‌പെക്ടർ ഷംഷേർ കുമാർ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ വിജയ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ട്രെയിനിൽ നിരീക്ഷണം ശക്തമാക്കി. ഛപ്രാ സ്റ്റേഷൻ വിട്ടതിനു പിന്നാലെ ജനറൽ കോച്ചുകളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് വിഷപ്പാമ്പുകളുമായി യാത്രക്കാരെ ഭയപ്പെടുത്തി പണം പിരിക്കുന്ന സംഘത്തെ ഉദ്യോഗസ്ഥർ കൈയോടെ പിടികൂടിയത്. പിടിയിലായവർ ചോദ്യം ചെയ്യലിൽ പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകിയതെന്ന് ഈസ്റ്റ് സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ സരസ്വതി ചന്ദ്ര അറിയിച്ചു.

ചിലർ ലക്നൗ സ്വദേശികളാണെന്നും മറ്റു ചിലർ ഹിമാചൽ പ്രദേശിൽ നിന്നുള്ളവരാണെന്നും മാറിമാറി പറഞ്ഞതിനെ തുടർന്ന് ഇവരുടെ പേരുവിവരങ്ങളും വിലാസവും ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചുവരികയാണ്. സംഭവം വനംവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ബന്ധപ്പെട്ട വന്യജീവി നിയമങ്ങൾ അനുസരിച്ച് പ്രതികൾക്കെതിരെ തുടർനടപടികൾ സ്വീകരിക്കുമെന്നും റെയിൽവേ വ്യക്തമാക്കി.

Uncategorized
കേന്ദ്ര സർക്കാരിനോട് ചോദിച്ചതിന് ശേഷം മാത്രം തീരുമാനമെടുക്കും, സര്‍ക്കാരിനോട് അമിത വിധേയത്വം, മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരെ വെളിപ്പെടുത്തലുമായി മുൻ ജഡ്ജി
25 Oct 2026
Uncategorized
"മുതലകൾ തിന്നുകൊള്ളും, തെളിവൊന്നും ബാക്കിയുണ്ടാകില്ല", കുഞ്ഞ് പിറന്നതിനു പിന്നാലെ വിവാഹം കഴിക്കണമെന്ന് ലിവിങ് പങ്കാളി, ഭാര്യയെ ഉപേക്ഷിക്കാനാകില്ല, യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് പുഴയില്‍ തള്ളി, പിന്നാലെ കാണിനില്ലെന്ന് പരാതി, പ്രതിയെ കുടുക്കിയത് സുഹൃത്തിന്റെ മൊഴി
18 Oct 2026
Uncategorized
ശുചി മുറി തേടി നടന്നു, ഒടുവില്‍ റെയിൽവേ സ്റ്റേഷനിലെ ഇരുട്ടുമുറിയിലെ ഗര്‍ത്തത്തിലൂടെ 60 അടി താഴേക്ക് പതിച്ചു, 55കാരിക്ക് ദാരുണാന്ത്യം,
15 Oct 2026
Uncategorized
മത്സ്യത്തൊഴിലാളികൾ സൂക്ഷിച്ചുവെച്ച 30 ലിറ്റർ പെട്രോൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ; വിഴിഞ്ഞം ഫിഷ്‌ലാൻഡിൽ കടലിൽ പോകാനായി വച്ചിരുന്ന ഇന്ധനം പ്രതി ഓട്ടോറിക്ഷയിലെത്തി കടത്തികൊണ്ടുപോകുകയായിരുന്നു
11 Oct 2026