BREAKING NEWS

‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

· · 1 min read
Share: Copied!

ന്യൂഡൽഹി: റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിവയ്ക്കാൻ ആലോചനയില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. റഷ്യയുമായുള്ള ബന്ധത്തിൽ ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്നും ഇന്ത്യയുടെ ഊർജസഹകരണം തുടരുമെന്നും ജയശങ്കർ പാർലമെന്ററി കൺസൾട്ടേറ്റീവ് കമ്മിറ്റി യോഗത്തിൽ വ്യക്തമാക്കി. ഇന്ത്യ–റഷ്യ ബന്ധം, ഊർജസഹകരണം, യുക്രെയ്ൻ യുദ്ധം എന്നിവ യോഗത്തിൽ ചർച്ചയായി.

റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് അധിക താരിഫ് ഏർപ്പെടുത്താൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തുന്ന ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ അധിക താരിഫ് ചുമത്തുന്നത് ഇന്ത്യ–അമേരിക്ക ബന്ധത്തെ ബാധിക്കാമെന്ന മുന്നറിയിപ്പ് ഇന്ത്യ നേരത്തെ നൽകിയിരുന്നു. സെപ്റ്റംബർ 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും ഫോണിൽ സംസാരിക്കുകയും വ്യാപാരം, ഊർജം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തിരുന്നു.

ഇന്നലെ ചേർന്ന പാർലമെന്ററി കൺസൾട്ടേറ്റീവ് കമ്മിറ്റി യോഗത്തിലാണ് റഷ്യയുമായുള്ള ബന്ധത്തിൽ ഇന്ത്യ മാറ്റം വരുത്തില്ലെന്ന് ജയശങ്കർ വ്യക്തമാക്കിയത്. മനീഷ് തിവാരി ഉൾപ്പെടെയുള്ള എംപിമാർ റഷ്യൻ എണ്ണ ഇറക്കുമതിയും അമേരിക്കയുടെ സമ്മർദവും ഉന്നയിച്ചപ്പോഴായിരുന്നു ജയശങ്കറിന്റെ മറുപടി. റഷ്യയുമായുള്ള വ്യാപാരം, നിക്ഷേപം, ഊർജം, കണക്റ്റിവിറ്റി തുടങ്ങിയ മേഖലകളിലെ സഹകരണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, താരിഫുകളും ഉപരോധങ്ങളും സാമ്പത്തിക നയത്തിന്റെ ഉപകരണങ്ങളായി മാറുകയാണെന്നും ചില ഘട്ടങ്ങളിൽ അവ ആയുധമാക്കപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ. മിശ്ര പറഞ്ഞു. ആഗോള സംഘർഷങ്ങൾ ഊർജവിപണിയെയും വിതരണശൃംഖലകളെയും ബാധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യ ഊർജസുരക്ഷയ്ക്കായി വിതരണ സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

റഷ്യൻ എണ്ണ ഇറക്കുമതി തുടരുന്നതിനൊപ്പം മറ്റ് രാജ്യങ്ങളിൽനിന്നുള്ള ക്രൂഡ് ഇറക്കുമതിയും ഇന്ത്യ വർധിപ്പിക്കുന്നുണ്ട്. ക്രൂഡ് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ എണ്ണം 27ൽനിന്ന് 43 ആയി ഉയർത്തിയതായി പി.കെ. മിശ്ര വ്യക്തമാക്കി. ഊർജസുരക്ഷയ്ക്കായി സംഭരണം, ആഭ്യന്തര ഉത്പാദനം, ബദൽ വിതരണ മാർഗങ്ങൾ എന്നിവ ശക്തിപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

യുക്രെയ്ൻ വിഷയത്തിൽ റഷ്യയും യുക്രെയ്‌നും തമ്മിലുള്ള സംഭാഷണത്തിനും നയതന്ത്ര പരിഹാരത്തിനുമാണ് ഇന്ത്യ പിന്തുണ നൽകുന്നതെന്ന് ജയശങ്കർ യോഗത്തിൽ വ്യക്തമാക്കി. റഷ്യയുമായുള്ള ബന്ധം തുടരുന്നതിനൊപ്പം യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങളിലും ഇന്ത്യ സജീവമായി ഇടപെടുകയാണ്.

BREAKING NEWS
റോഡിലെങ്ങും ചിതറിത്തെറിച്ച നിലയിൽ അരിയും സാധനങ്ങളും, കണ്ണുനിറയ്ക്കും കാഴ്ച; ‘ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങിയത്; വലിയ മഴയായിരുന്നതിനാൽ റോഡ് കാണത്തില്ലായിരുന്നു‘; 17-കാരന്റെ മൊഴി
25 Oct 2026
BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026