BREAKING NEWS

തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

· · 1 min read
Share: Copied!

ഒടിടിയിൽ വന്നാൽ പിന്നെ തിയേറ്ററുകളിൽ ആ സിനിമ കളിക്കില്ലെന്ന പതിവ് തിരുത്തിക്കുറിച്ച് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്. ഒടിടിയിൽ സ്ട്രീമിംഗ് തുടങ്ങിയിട്ടും ബോക്‌സ് ഓഫീസിനെ അമ്പരപ്പിച്ചുകൊണ്ട് തിയേറ്ററുകളിൽ വൻ ജനപ്രവാഹം സൃഷ്ടിക്കുകയാണ് ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത് നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം. 300 കോടി നേട്ടത്തിന് പിന്നാലെ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തിട്ടുമാണ് ഏഴാം വാരവും തിയേറ്ററുകളിൽ പ്രേക്ഷകരുടെ തിരക്കിന് ഒട്ടും കുറവില്ലാത്തത്.

ബോളിവുഡിൽ വർഷങ്ങളോളം തിയേറ്ററുകളിൽ പ്രദർശിപ്പിച്ച് ചരിത്രം കുറിച്ച ‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ’ മോഡൽ വിപ്ലവത്തിനാണ് ചിത്രം തുടക്കമിട്ടിരിക്കുന്നത്. സാധാരണയായി ചിത്രങ്ങൾ ഒടിടിയിൽ എത്തുന്നതോടെ തിയേറ്ററുകളിലെ തിരക്ക് കുറയുന്നതാണ് പതിവ്. എന്നാൽ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഇതെല്ലാം തിരുത്തിയെഴുതി. മൊബൈൽ സ്‌ക്രീനുകളിലും വീടുകളിലെ ടിവികളിലും കണ്ടവർ തന്നെ, ബിഗ് സ്‌ക്രീനിലെ ആഘോഷവും തിയേറ്റർ എക്സ്പീരിയൻസും വീണ്ടും ആസ്വദിക്കാൻ കുടുംബസമേതം എത്തുകയാണ്.

നാൽപതോളം തിയേറ്ററുകളിൽ ചിത്രം ഇപ്പോഴും പ്രദർശനം തുടരുകയാണ്. പ്രധാന നഗരങ്ങളിലെ മൾട്ടിപ്ലെക്സുകളിലും മറ്റ് കേന്ദ്രങ്ങളിലും ഇപ്പോഴും ഹൗസ് ഫുൾ ബോർഡുകളാണ് പ്രത്യക്ഷപ്പെടുന്നത്. സ്ക്രീനിൽ നിവിൻ പോളി – മമിത ബൈജു കോമ്പോ നൽകുന്ന ഫ്രഷ് ലുക്കും മാജിക്കൽ പ്രകടനവുമാണ് പ്രേക്ഷകരെ വീണ്ടും തിയേറ്ററുകളിലേക്ക് ആകർഷിക്കുന്നത്.

തമാശയും പ്രണയവും ഫീൽഗുഡ് മുഹൂർത്തങ്ങളും നിറഞ്ഞ ചിത്രം കുടുംബസമേതം ബിഗ് സ്‌ക്രീനിൽ കണ്ട് ആസ്വദിക്കാൻ പറ്റിയതാണ് എന്നതാണ് മറ്റൊരു വസ്‌തുത. റീലുകളിലും സോഷ്യൽ മീഡിയയിലും ചിത്രത്തിലെ പാട്ടുകളും കോമഡി രംഗങ്ങളും തരംഗമായതോടെ ‘ റിപ്പീറ്റ് വാച്ച്’ വർദ്ധിച്ചു. വീട്ടിലിരുന്ന് ഒടിടിയിൽ കണ്ടതാണെങ്കിലും തിയേറ്ററിലെ ആൾക്കൂട്ടത്തിനിടയിലിരുന്ന് ചിരിക്കുമ്പോഴുള്ള അനുഭവം വേറെ തന്നെയാണ്. മലയാള സിനിമയിൽ അടുത്ത കാലത്തൊന്നും കാണാത്ത രീതിയിലുള്ള ഈ ‘തിയേറ്റർ മാജിക്’ ഇൻഡസ്ട്രിക്കും വലിയൊരു ആവേശമാണ് നൽകുന്നത്. ഭാവന സ്റ്റുഡിയോസ് നിർമ്മിച്ച ഈ ചിത്രം ഒടിടി റിലീസിന് ശേഷവും തിയേറ്റർ കളക്ഷനിൽ പുതിയ റെക്കോർഡുകൾ കുറിച്ചുകൊണ്ട് പ്രദർശനം തുടരുകയാണ്.

BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026