Uncategorized

വീട്ടിൽ ഒളിച്ചിരുന്ന മോഷ്ടാവ് 78കാരിയുടെ മാല കവർന്നു; കൈകളിലുണ്ടായിരുന്ന വളകൾ ഊരിയെടുക്കാനും ശ്രമിച്ചു, നടക്കാതെ വന്നതോടെ വയോധികയെ ശുചിമുറിയിൽ പൂട്ടിയിട്ട് രക്ഷപ്പെട്ടു

· · 1 min read
Share: Copied!

നെടുമ്പാശ്ശേരി: തുരുത്തിശേരിയിൽ വീട്ടിൽ ഒളിച്ചിരുന്ന മോഷ്ടാവ് വയോധികയുടെ സ്വർണമാല കവർന്ന ശേഷം അവരെ ശുചിമുറിയിൽ പൂട്ടിയിട്ട് രക്ഷപ്പെട്ടതായി പരാതി. കൊല്ലേരിത്തറയിൽ സുകന്യയുടെ (78) രണ്ടര പവൻ തൂക്കമുള്ള മാലയാണ് കവർന്നത്. സമീപത്തുള്ള മകന്റെ വീട്ടിൽ പോയി മടങ്ങിയെത്തിയപ്പോഴായിരുന്നു സംഭവം.

വീട്ടിനുള്ളിൽ ഒളിച്ചിരുന്ന മോഷ്ടാവ് സുകന്യയുടെ കഴുത്തിലെ മാല കവരുകയായിരുന്നു. കൈകളിലുണ്ടായിരുന്ന വളകൾ ഊരിയെടുക്കാനും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് വയോധികയെ ശുചിമുറിയിൽ പൂട്ടിയിട്ട ശേഷം ഇയാൾ വീട്ടിൽനിന്ന് കടന്നുകളഞ്ഞു.

പ്രദേശത്ത് മോഷണങ്ങൾ പതിവായിട്ടും പരാതികൾ നൽകിയിട്ടും പൊലീസ് കാര്യമായ നടപടി സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് ശേഷമാണ് പൊലീസ് വിഷയത്തിൽ ഇടപെട്ടതെന്നും നാട്ടുകാർ പറയുന്നു. പ്രദേശത്ത് മോഷണം തടയാൻ പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അടൂരിൽ 10 വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ആറു പേരുണ്ടായിരുന്നു, മുഖത്ത് ലായനി പുരട്ടാനും നോക്കി; ബഹളംവെച്ചതോടെ വിജനമായ സ്ഥലത്ത് ഉപേക്ഷിച്ചു, കുട്ടിയെ പരിഭ്രാന്തനായി കണ്ടെത്തിയ നാട്ടുകാരാണ് പൊലീസിനെയും വിവരം അറിയിച്ചത്

Uncategorized
കേന്ദ്ര സർക്കാരിനോട് ചോദിച്ചതിന് ശേഷം മാത്രം തീരുമാനമെടുക്കും, സര്‍ക്കാരിനോട് അമിത വിധേയത്വം, മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരെ വെളിപ്പെടുത്തലുമായി മുൻ ജഡ്ജി
25 Oct 2026
Uncategorized
"മുതലകൾ തിന്നുകൊള്ളും, തെളിവൊന്നും ബാക്കിയുണ്ടാകില്ല", കുഞ്ഞ് പിറന്നതിനു പിന്നാലെ വിവാഹം കഴിക്കണമെന്ന് ലിവിങ് പങ്കാളി, ഭാര്യയെ ഉപേക്ഷിക്കാനാകില്ല, യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് പുഴയില്‍ തള്ളി, പിന്നാലെ കാണിനില്ലെന്ന് പരാതി, പ്രതിയെ കുടുക്കിയത് സുഹൃത്തിന്റെ മൊഴി
18 Oct 2026
Uncategorized
ശുചി മുറി തേടി നടന്നു, ഒടുവില്‍ റെയിൽവേ സ്റ്റേഷനിലെ ഇരുട്ടുമുറിയിലെ ഗര്‍ത്തത്തിലൂടെ 60 അടി താഴേക്ക് പതിച്ചു, 55കാരിക്ക് ദാരുണാന്ത്യം,
15 Oct 2026
Uncategorized
മത്സ്യത്തൊഴിലാളികൾ സൂക്ഷിച്ചുവെച്ച 30 ലിറ്റർ പെട്രോൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ; വിഴിഞ്ഞം ഫിഷ്‌ലാൻഡിൽ കടലിൽ പോകാനായി വച്ചിരുന്ന ഇന്ധനം പ്രതി ഓട്ടോറിക്ഷയിലെത്തി കടത്തികൊണ്ടുപോകുകയായിരുന്നു
11 Oct 2026