BREAKING NEWS

തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

· · 1 min read
Share: Copied!

ഷെബിൻ ബെക്കർ പ്രൊഡക്ഷൻസും അപ്പർകട്ട് ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘പാലപ്പൂ’ വിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും എരുമേലിയിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു. അച്ഛന്മാരും അമ്മമാരും ചേർന്ന് ദദ്രദീപം കൊളുത്തി. നിർമ്മാതാക്കളായ ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ചേർന്ന് സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. സിദ്ധാർത്ഥ് ഭരതൻ ഫസ്റ്റ് ക്ലാപ്പടിച്ചു. നിർമ്മാതാക്കൾ സംവിധായകൻ സിസി-യ്ക്ക് തിരക്കഥ കൈമാറി.

ചലച്ചിത്ര പ്രവർത്തകരും അണിയറപ്രവർത്തകരും ബന്ധുമിത്രാദികളും ചടങ്ങിൽ പങ്കെടുത്തു.
സി സി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് വിഷ്ണു അച്യുതനാണ്.

ഒട്ടേറെ ശ്രദ്ധേയ സിനിമകളുടെ നിർമ്മാതാവ് ഷെബിൻ ബെക്കർ, ഛായാഗ്രാഹകനും നിർമ്മാതാവുമായ ജോമോൻ ടി ജോൺ, അൻസു എൽസ വർഗീസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രേക്ഷകർ ഏറ്റെടുത്ത ‘തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും സംയുക്തമായി നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘പാലപ്പൂ’വിനുണ്ട്. റുവൈസ് ഷെബിനാണ് സഹനിർമ്മാതാവ്.

സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി, ഷാൻ റഹ്മാൻ, രഞ്ജി കാങ്കോൽ, അഭിജിത്ത് അജിത് കുമാർ, ശിവജി ഗുരുവായൂർ, അജയ് വാസുദേവ്, ജോർഡി പൂഞ്ഞാർ, ശ്രീലക്ഷ്മി, ബിറ്റോ ഡേവിസ്, സിനോജ് അങ്കമാലി, ഉണ്ണി നായർ, രമേഷ് കോട്ടയം, ലീന ആന്റണി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം: സുദേവ്, സംഗീതം: ഇലക്ട്രോണിക് കിളി, എഡിറ്റർ: അജീഷ് ആനന്ദ്, ആർട്ട് ഡയറക്ടർ: മിഥുൻ ചാലിശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ: റിന്നി ദിവാകർ, വിനോഷ് കൈമൾ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: സജി സി ജോസഫ്, കോസ്റ്റ്യൂം: മെൽവി ജെ, മേക്കപ്പ്: അഖിൽ സന്തോഷ്‌കുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുജൈ കുമാർ എസ്, അസോസിയേറ്റ് ഡയറക്ടർ: അഖിൽ സി തിലകൻ, ഫൈനാൻസ് കൺട്രോളർ: ഉദയൻ കാപ്രാശ്ശേരി, വിഎഫ്എക്സ്: സാലിം ലാഹിർ, സ്റ്റിൽസ്: സിനറ്റ് സേവ്യർ, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്, അസി ഡയറക്ടർമാർ : മിഥുൻ ലാൽ , അജയ് ഉണ്ണിരാജൻ, റിസാൽ ദർ സി. എസ്, അസോ. സിനിമാറ്റോഗ്രാഫർ : ശ്രീബാൽ എൻ, നിഥിൻ നായർ, അസി. സിനിമാറ്റോഗ്രാഫർ : റിയാസ് അഹമ്മദ് എ , വിതരണം : സെൻട്രൽ പിക്ചേഴ്‌സ്, ഡിജിറ്റൽ മാർക്കറ്റിംഗ് : അനൂപ് സുന്ദരൻ, പി ആർ ഒ: ആതിര ദിജിത്ത്.

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026