BREAKING NEWS

‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

· · 1 min read
Share: Copied!

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ പാകിസ്താനെതിരെ ചെലവേറിയ പ്രകടനം നടത്തിയ ഇന്ത്യൻ സ്പിന്നർ രവി ബിഷ്‌ണോയിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ നായകനും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ പോലും ബിഷ്‌ണോയിക്ക് പന്ത് തിരിക്കാൻ സാധിച്ചില്ലെന്നും പന്തിന് പകരം അദ്ദേഹത്തിന്റെ ശരീരം മാത്രമാണ് തിരിയുന്നതെന്നും ശ്രീകാന്ത് പരിഹസിച്ചു.

ഏഷ്യൻ ഗെയിംസ് ഫൈനലിൽ മൂന്ന് ഓവർ എറിഞ്ഞ ബിഷ്‌ണോയ് ഒരു വിക്കറ്റ് പോലും നേടാതെ 44 റൺസാണ് വഴങ്ങിയത്. 14.67 ആയിരുന്നു അദ്ദേഹത്തിന്റെ ഓവർ ശരാശരി. ബിഷ്‌ണോയിയുടെ ചെലവേറിയ സ്പെല്ലിന് പിന്നാലെ ശിവം ദുബെയെ ബൗളിങ്ങിലേക്ക് കൊണ്ടുവന്നാണ് ഇന്ത്യ പാകിസ്താന്റെ റൺവേട്ടയ്ക്ക് തടയിട്ടത്. ഒടുവിൽ 19 റൺസിനാണ് ഇന്ത്യ പാകിസ്താനെ തോൽപിച്ച് സ്വർണം നിലനിർത്തിയത്.

ശ്രീകാന്തിന്റെ യൂട്യൂബ് ചാനലിലെ പ്രതികരണത്തിലാണ് ബിഷ്‌ണോയിക്കെതിരെ കടുത്ത വിമർശനമുയർന്നത്. സ്പിന്നിന് അനുകൂലമായ പിച്ചിൽ പോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ ബിഷ്‌ണോയ് എങ്ങനെയാണ് സ്പിന്നറാകുന്നതെന്ന് അദ്ദേഹം ചോദിച്ചു. ബിഷ്‌ണോയിയുടെ കാര്യത്തിൽ ശരീരം മാത്രമാണ് തിരിയുന്നതെന്നും പന്ത് ഒരിഞ്ചുപോലും തിരിഞ്ഞില്ലെന്നും ശ്രീകാന്ത് പരിഹസിച്ചു.

“സ്പിന്നിനെ ഇത്രയധികം പിന്തുണയ്ക്കുന്ന പിച്ചിൽ പോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിന്നറാണ്? രവി ബിഷ്‌ണോയിയുടെ ശരീരം മാത്രമാണ് തിരിയുന്നത്, പന്ത് തിരിയുന്നില്ല. ഒരു ലെഗ് സ്പിന്നർ ആദ്യം പന്ത് തിരിപ്പിക്കാൻ പഠിക്കണം. പാകിസ്താന്റെ സാധാരണ സ്പിന്നർമാർ പോലും പന്ത് തിരിപ്പിക്കുന്നുണ്ടായിരുന്നു. അഭിഷേക് ശർമ പോലും പന്ത് സ്പിൻ ചെയ്യിച്ചു”, ശ്രീകാന്ത് പറഞ്ഞു.

ബിഷ്‌ണോയ് ബൗൾ ചെയ്തപ്പോൾ പാകിസ്താന് മത്സരം ജയിക്കാമെന്ന പ്രതീക്ഷ ഉണ്ടായിരുന്നുവെന്നും ശ്രീകാന്ത് പറഞ്ഞു. സ്പിന്നിനെ അനുകൂലിക്കുന്ന പിച്ചിൽ ഒരു ഓവറിൽ 14 റൺസ് വരെ വഴങ്ങാൻ ബിഷ്‌ണോയിക്ക് മാത്രമേ കഴിയൂവെന്നും അദ്ദേഹത്തെ ടീമിൽ നിന്ന് ഒഴിവാക്കി മറ്റ് അർഹരായ ബൗളർമാർക്ക് അവസരം നൽകണമെന്നും മുൻ ചീഫ് സെലക്ടർ ആവശ്യപ്പെട്ടു.

അതേസമയം, ബിഷ്‌ണോയ് മാത്രമല്ല ഇന്ത്യയുടെ ബൗളിങ്ങിൽ സമ്മർദത്തിലായിരുന്നത്. പാകിസ്താന്റെ ഹസൻ നവാസ് 51 പന്തിൽ 96 റൺസ് നേടി ഇന്ത്യയെ അവസാന ഘട്ടം വരെ സമ്മർദത്തിലാക്കി. എന്നാൽ അവസാന ഓവറുകളിൽ ഇന്ത്യ നിർണായക വിക്കറ്റുകൾ വീഴ്ത്തി മത്സരം കൈവിടാതെ 19 റൺസിന്റെ വിജയം സ്വന്തമാക്കി.

ചന്ദ്രനിൽ ആണവ റിയാക്ടറുകൾ സ്ഥാപിക്കാൻ; അമേരിക്കയും ചൈനയും റഷ്യയും മത്സര രം​ഗത്ത്, ലക്ഷ്യം സ്ഥിരം ചാന്ദ്രതാവളം

BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026
BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026
BREAKING NEWS
സിഎംആർഎൽ - എക്‌സാലോജിക് കേസിൽ പിണറായി വിജയന് ആശ്വാസം, വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി
26 Oct 2026
BREAKING NEWS
വൈദ്യുതി കമ്പി മോഷണം പോയെന്ന് കെഎസ്ഇബി, മഫ്തിയിലെത്തിയ പോലീസ് വീട്ടുകാരുടെ മുന്നിലിട്ടും സ്റ്റേഷനിൽ ചെന്നും ക്രൂരമായി മർദിച്ചു, തലയ്ക്ക് പിന്നിൽ അടക്കം പരുക്കേറ്റ ആദിവാസി യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ, ഈരാറ്റുപേട്ട പോലീസിനെതിരെ എസ്പിക്ക് പരാതി നൽകി കെഎസ്ഇബി കരാർ ജീവനക്കാരൻ
26 Oct 2026