BREAKING NEWS

‘സമുദായങ്ങളുടെ കാര്യങ്ങൾ നോക്കാൻ തന്നെയല്ലേ ഇവിടെ മന്ത്രിസഭ, സമുദായത്തിന്റെ വോട്ട് വാങ്ങിയെന്നു ഓർമ്മ വേണം, മദ്രസ പ്രവർത്തനത്തിന് വേറെ സമയം എങ്ങനെയാ കണ്ടെത്തേണ്ടത്? ഉറങ്ങുന്ന സമയത്താണോ മദ്രസ പ്രവർത്തിക്കേണ്ടത്?- ജിഫ്രി തങ്ങൾ

· · 1 min read
Share: Copied!

കോഴിക്കോട്: സ്കൂൾ സമയമാറ്റത്തിൽ സർക്കാരിനെതിരേ കടുത്ത വിമർശനവുമായി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. സ്കൂൾ സമയമാറ്റം അംഗീകരിക്കില്ലെന്നും സമയം വേറെ എല്ലാവർക്കും കണ്ടെത്താമല്ലോയെന്നും അദ്ദേഹം ചോദിച്ചു.

‘മദ്രസ പ്രവർത്തനത്തിന് വേറെ സമയം എങ്ങനെ കണ്ടെത്താനാണ്. ആകെ 24 മണിക്കൂറേ ഉള്ളൂ. ഉറങ്ങുന്ന സമയത്താണോ മദ്രസ പ്രവർത്തിക്കേണ്ടത്? ജിഫ്രി തങ്ങൾ ചോദിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ ശൈലി ശരിയല്ലെന്നും അദ്ദേഹം വിമർശിച്ചു. മന്ത്രി അങ്ങനെയല്ല പറയേണ്ടത്. ആലോചിച്ച് ചെയ്യാം എന്നായിരുന്നു പറയേണ്ടിയിരുന്നത്. മദ്രസ സമയം മാറ്റാൻ പറ്റില്ല. മന്ത്രിക്ക് വാശി സ്വഭാവം പാടില്ലെന്നും’ ജിഫ്രി തങ്ങൾ കോഴിക്കോട്ട് പറഞ്ഞു.

മാത്രമല്ല വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന തങ്ങളെ ചൊടിപ്പിച്ചെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. ഏതെങ്കിലും ഒരു പ്രത്യേക വിഭാ​ഗത്തിന് വേണ്ടി സ്കൂൾ സമയമാറ്റത്തിൽ സൗജന്യം കൊടുക്കാൻ സാധിക്കില്ലെന്നാണ് നേരത്തേ വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചത്. പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് സ‍ർക്കാരിനെ വിരട്ടുന്നതൊന്നും ശരിയായ ന്യായമല്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

അതുപോലെ സമുദായങ്ങളുടെ കാര്യങ്ങൾ നോക്കാൻ തന്നെയല്ലേ ഇവിടെ മന്ത്രിസഭയെന്നും ജിഫ്രി തങ്ങൾ ചോദിച്ചു. സമുദായത്തിന്റെ വോട്ട് വാങ്ങിയെന്നു ഓർമ്മ വേണം. വലിയ മതസമൂഹത്തെ അങ്ങനെ അവഗണിക്കാൻ പറ്റുമോ?. എല്ലാ സമുദായത്തിന്റെയും പ്രശ്നം പരിഹരിക്കണം. ഞങ്ങളുടെ പ്രശ്നങ്ങൾ ഞങ്ങളല്ലേ പറയുക. അതിൽ വേറെ സമുദായം ഉണ്ടോ ഇല്ലയോ എന്നുള്ളത് വിഷയമല്ല.’ ജിഫ്രി തങ്ങൾ പറഞ്ഞു.

‘മന്ത്രി ചർച്ചയ്ക്ക് തയ്യാറായത് സ്വാഗതം ചെയ്യുന്നുവെന്നും ചർച്ച വിജയിച്ചാൽ പ്രക്ഷോഭം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമരപരിപാടികൾ സമസ്ത നേരത്തെ തീരുമാനിച്ചതാണ്. ചർച്ചയുടെ സാഹചര്യത്തിൽ മാന്യമായ സമീപനം സമസ്തയും കാണിക്കും. മുസ്ലിം സമൂഹം വലിയൊരു സമുദായമാണ്- അദ്ദേഹം കൂട്ടിച്ചേർത്തു.

കാമുകനുമൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവിന്റെ ഫോണിൽ, നീക്കം ചെയ്യാൻ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും പറ്റാതെ വന്നതോടെ ‘ക്വട്ടേഷൻ’, ഭർത്താവിന്റെ പരാതിയിൽ ഒരാൾ അറസ്റ്റിൽ, യുവതിക്കെതിരേയും കേസ്

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026