BREAKING NEWS

കപ്പ് കൊടുത്തില്ലേ ട്രംപേ, ഇനിയെങ്കിലും ഇറങ്ങി പൊയ്ക്കൂടെ… റോഡ്രി പുറത്തേക്കുള്ള വഴി കാണിച്ചിട്ടും പോയില്ല, സ്പെയിൻ വിജയാഘോഷത്തിലേക്ക് കടന്നുകയറാൻ ശ്രമിച്ച് അമേരിക്കൻ പ്രസിഡന്റ്, ഒടുവിൽ കൈയ്ക്ക് പിടിച്ച് പുറത്തുചാടിച്ച് ഫിഫ പ്രസിഡന്റ്, കൈകൊടുക്കാൻ മടിച്ച് ലമീൽ, മൈൻഡ് ചെയ്യാതെ മെസി- വീഡിയോ വൈറൽ

· · 1 min read
Share: Copied!

ന്യൂജഴ്‌സി: ഫിഫ ലോകകപ്പ് കിരീടം സമ്മാനിച്ചിട്ടും വേദി വിടാൻ തയാറാകാത്ത തത്തിക്കളിച്ച് വെളുക്കെ ചിരിച്ചുകൊണ്ടു നിൽക്കുന്ന യുഎസ് പ്രസിഡന്റ് ‍ഡൊണാൾഡ് ട്രംപിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സ്പെയിൻ വിജയം ആഘോഷിക്കുന്നതിനിടയിലും ട്രംപ് വേദി വിടാതെ ഫ്രെയിമിൽ തന്നെ നിൽക്കാൻ കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു. ഒടുവിൽ ഫിഫ പ്രസിഡന്റ് എത്തിയാണ് ട്രംപിനെ വേദിയിൽനിന്നു മാറ്റിയത്.

സംഭവം ഇങ്ങനെ- ലോകകപ്പ് കിരീടം സ്പെയിൻ ടീമിന് സമ്മാനിച്ച ശേഷം അവിടെത്തന്നെ തുടരുകയായിരുന്നു ട്രംപ്. ഇതിനിടെ തങ്ങൾക്ക് ആ ഘോഷം തുടങ്ങുന്നതിനായി ക്യാപ്റ്റൻ റോഡ്രി ട്രംപിന് പുറത്തേക്കുള്ള വഴി കാണിച്ചെങ്കിലും പുറത്തേക്ക് പോകാൻ പ്രസിഡന്റ് കൂട്ടാക്കിയില്ല. ഒരു സൈഡിൽ സ്പെയിൻ താരങ്ങൾ ലോകകപ്പുമായി ആഘോഷം തുടങ്ങിയപ്പോഴും ട്രംപ് കളിക്കാരുടെ തോളിൽ തട്ടിയും അഭിനന്ദിച്ചും അവർക്ക് സമീപം തന്നെ നിൽക്കുകയായിരുന്നു. ഇതിനിടെ ഫ്രെയിമിൽ കയറാനും ശ്രമിക്കുന്നുണ്ട്.

ഒടുവിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ ഓടിയെത്തി ട്രംപിന്റെ കയ്യിൽ പിടിച്ച് പുറത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ട്രംപ് കയ്യടിച്ചുകൊണ്ട് അവിടെത്തന്നെ തുടർന്നു. ഇതിനിടെ ഇൻഫന്റിനോ ട്രംപിനോട് എന്തോ പറയാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. ഇതിന് ശേഷമാണ് ഇൻഫന്റിനോയ്ക്കൊപ്പം ട്രംപ് വേദി വിട്ടത്.

അതേസമയം അർജന്റീന താരം ക്രിസ്റ്റ്യൻ റൊമെരോ ട്രംപിൽ നിന്ന് മെഡൽ സ്വീകരിച്ചെങ്കിലും കൈകൊടുത്തില്ല. മെസിയാകട്ടെ ട്രംപിന് മുഖം പോലും കൊടുത്തില്ല. സ്പാനിഷ് സൂപ്പർ താരം ലമീൻ യമാൽ ട്രംപിന് കൈകൊടുക്കാൻ ആദ്യം മടിച്ചെങ്കിലും ട്രംപ് കൈനീട്ടിത്തന്നെ പിടിച്ചതോടെ കൈകൊടുത്തു മാറുകയായിരുന്നു.

വീഡിയോകൾ വൈറലായതിന് പിന്നാലെ ട്രംപനെതിരെ വിമർശനവും പരിഹാസവുമുയരുന്നുണ്ട്. ട്രംപ് നാണമില്ലാതെ സ്പെയിനിന്റെ ആഘോഷത്തിൽ ഇടിച്ചുകയറാൻ ശ്രമിക്കുകയാണെന്നാണ് പലരും കമന്റ് ചെയ്യുന്നത്. ട്രംപിന് ഔചിത്യബോധം ഇല്ലേ എന്നും പലരും ചോദിക്കുന്നു.

 

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026