BREAKING NEWS

കാമുകനുമൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവിന്റെ ഫോണിൽ, നീക്കം ചെയ്യാൻ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും പറ്റാതെ വന്നതോടെ ‘ക്വട്ടേഷൻ’, ഭർത്താവിന്റെ പരാതിയിൽ ഒരാൾ അറസ്റ്റിൽ, യുവതിക്കെതിരേയും കേസ്

· · 1 min read
Share: Copied!

ന്യൂഡൽഹി: കാമുകനുമായുള്ള സ്വകാര്യചിത്രങ്ങൾ തന്റെ ഭർത്താവിന്റെ ഫോണിൽനിന്ന് നീക്കം ചെയ്യാൻ ഭാര്യയുടെ വക ‘ക്വട്ടേഷൻ’. തെക്കൻ ഡൽഹിയിലെ സുൽത്താൻപുരിലാണ് സംഭവം. കാമുകനുമൊപ്പമുള്ള ചിത്രങ്ങൾ ഭർത്താവിന്റെ ഫോണിൽ നിന്ന് നീക്കം ചെയ്യുന്നതിനായി യുവതി രണ്ടുപേരുടെ സഹായം തേടുകയായിരുന്നു. ഭർത്താവിന്റെ പരാതിയിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാമൻ ഒളിവിലാണ്. കൂടാതെ യുവതിക്കെതിരെയും പോലീസ് കേസെടുത്തു.

കഴിഞ്ഞ ജൂൺ 19ന് നടന്ന സംഭവത്തിൽ അങ്കിത് ഗഹ്ലോട്ട് (27) ആണ് അറസ്റ്റിലായത്. വിവാഹിതയായ യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു. ഇതു ഭർത്താവു കണ്ടത്തുകയും പിന്നീട് ഇയാളുടെ ഫോണിൽ നിന്ന്ഈ ചിത്രങ്ങൾ ഉണ്ടായിരുന്നത് നശിപ്പിക്കാനാണ് കവർച്ച ആസൂത്രണം ചെയ്തന്നു ഡപ്യൂട്ടി പോലീസ് കമ്മീഷണർ (സൗത്ത്) അങ്കിത് ചൗഹാൻ പറഞ്ഞു.

ഇതിനായി ഭർത്താവ് ദിവസവും സഞ്ചരിക്കുന്ന വഴിയും ജോലി സമയവും യുവതി രണ്ടുപേരോടും വെളിപ്പെടുത്തി. ഇവർ സ്കൂട്ടറിലെത്തി ഫോൺ തട്ടിയെടുത്തു. സ്കൂട്ടറിൽ വന്ന മുഖംമൂടിയണിഞ്ഞ ആളുകൾ ഫോൺ തട്ടിയെടുത്തെന്ന് ഭർത്താവ് പോലീസിനു പരാതി നൽകി. സ്കൂട്ടറിന്റെ റജിസ്ട്രേഷൻ നമ്പർ സിസിടിവിയിൽനിന്നും തിരിച്ചറിഞ്ഞ പോലീസ്, ഒരു ദിവസത്തേക്ക് ദരിയാഗഞ്ചിൽ നിന്ന് സ്കൂട്ടർ വാടകയ്ക്ക് എടുത്തതാണെന്ന് കണ്ടെത്തി. വാടക രേഖകളും ആധാർ വിവരങ്ങളും ഉപയോഗിച്ച് രാജസ്ഥാനിലെ ബാർമർ ജില്ലയിലെ ബലോത്രയിൽ നിന്നാണ് ഒരു പ്രതിയെ കണ്ടെത്തിയത്. ഒളിവിൽ പോയ ആളെ പിടികൂടാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

ഇനി അന്വേഷണം ഈ സംഭാഷണങ്ങളെ കേന്ദ്രീകരിച്ച്?… എന്തിനാണ് എൻജിനിലെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ആക്കിയത്? പൈലറ്റ്, ‘ഞാനങ്ങനെ ചെയ്തിട്ടില്ല’–രണ്ടാമത്തെ പൈലറ്റ്!! അഹമ്മദാബാദ് വിമാന ദുരന്തത്തിൽ കോക്‌പിറ്റിലെ സംഭാഷണം പുറത്ത്

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026