BREAKING NEWS

സ്പെയിൻ വിരിച്ച ടിക്കി ടാക്ക കെണിയിൽ മൂക്കുംകുത്തിവീണ് അർജന്റീന!! കളിക്കളത്തിൽ മാന്യത മറന്നു, മൈതാനത്ത് കയ്യാങ്കളിയിൽ ലിയാൻഡ്രോ പരേഡെസിനും എൻസോ ഫെർണാണ്ടസിനും റെഡ് കാർഡ്- Video

· · 1 min read
Share: Copied!

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് ഫൈനലിലെ തോൽവിക്കു പിന്നാലെ മൈതാനത്ത് മാന്യത കൈവിട്ട് അർജന്റീന. കളി കൈവിടുമെന്ന് മനസിലായതോടെ പല തവണ സ്പാനിഷ് നിരയെ കയ്യൂക്കിലൂടെ തകർക്കാനുള്ള ശ്രമമാണ് ആർജന്റീന കളത്തിൽ പുറത്തെടുത്തത്. ആദ്യം കളിക്കിടെ എൻസോ ഫെർണാണ്ടസാണ് റെഡ് കാർഡ് കണ്ട് പുറത്തുപോയത്. പിന്നാലെ ഫൈനൽ വിസിലിനു ശേഷം സ്പാനിഷ് താരങ്ങളായ എറിക് ഗാർസ്യ, ഗാവി എന്നിവരെ അർജന്റീന താരം ലിയാൻഡ്രോ പരേഡെസ് മർദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

ഫൈനൽ വിസിലിനു പിന്നാലെ വിജയം ആഘോഷിക്കാൻ മൈതാനത്തേക്ക് ഓടിയ സ്പാനിഷ് താരങ്ങൾക്കിടയിൽ റോഡ്രിയെ, അർജന്റീന താരം നഹ്വെൽ മൊളീന അടിച്ചതിനും മൈതാനം സാക്ഷിയായി. റോഡ്രി ഇത് ചോദ്യം ചെയ്തു. ഇതുകണ്ട എറിക് ഗാർസ്യ, മൊളീനയെ പിടിച്ചുമാറ്റാനെത്തി. പിന്നാലെ പരേഡെസ് എത്തി ഗാർസ്യയെ മർദിക്കുകയായിരുന്നു. ഇത് തടയാനെത്തിയ ഗാവിയേയും പരേഡെസ് കായികപരമായി തന്നെ നേരിട്ടു. പിന്നീട് ഇരു ടീമിലെയും താരങ്ങളും അർജന്റീന കോച്ച് ലയണൽ സ്‌കലോണിയും ചേർന്നാണ് താരങ്ങളെ പിടിച്ചു മാറ്റിയത്. പിന്നാലെ പരേഡെസിന് റെഡ് കാർഡ് ലഭിക്കുകയും ചെയ്തു.

അതേസമയം ഫൈനലിൽ അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് സ്‌പെയിൻ തങ്ങളുടെ രണ്ടാം ലോകകപ്പ് കിരീടം സ്വന്തമാക്കി. 106-ാം മിനിറ്റിൽ ഫെറാൻ ടോറസാണ് ടീമിന്റെ വിജയ ഗോൾ നേടിയത്. 2010-ന് ശേഷമുള്ള ടീമിന്റെ കിരീട നേട്ടമാണ് സ്പെയിനിന്റേത്.

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026