CINEMA

‘പോൺ വീഡിയോകൾ ആഗോളതാപനത്തിന് കാരണമാകുന്നു; പോൺ ഉള്ളടക്കങ്ങൾ നിർമിച്ച് വിതരണം ചെയ്യുന്നത് വൻ കാർബൺ ബഹിർ​ഗമനത്തിനിടയാക്കും; പുരുഷന്മാരുടെ ലക്ഷ്യബോധത്തെയും ഉൽപാദനക്ഷമതയെയും പ്രതികൂലമായി ബാധിക്കും’- അഭിനവ് ശുക്ല

· · 1 min read
Share: Copied!

മുംബൈ: പോൺ വീഡിയോകൾ കാണുന്നതും ആഗോളതാപനവും തമ്മിൽ ബന്ധമുണ്ടെന്ന അഭിപ്രായവുമായി ടെലിവിഷൻ താരം അഭിനവ് ശുക്ല. പോൺ ഉള്ളടക്കങ്ങൾ നിർമിക്കുന്നതിനും ലോകമെമ്പാടും ഡിജിറ്റലായി വിതരണം ചെയ്യുന്നതിനും വലിയ തോതിൽ ഊർജം ആവശ്യമായി വരുന്നതാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

നടിമാരായ റുബീന ദിലൈക്, ഹിനാ ഖാൻ, ഇവരുടെ പങ്കാളികളായ അഭിനവ് ശുക്ല, റോക്കി ജയ്‌സ്വാൾ എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന ‘ദ 4 പി.ഒ.വി.’ പോഡ്കാസ്റ്റിലാണ് അഭിനവ് ഇക്കാര്യം പറഞ്ഞത്.

ആഗോളതാപനവും പുരുഷാധിപത്യവും തമ്മിൽ ബന്ധമുണ്ടെന്ന നടി ദിയ മിർസയുടെ മുൻകാല പരാമർശത്തെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയാണ് അഭിനവ് തന്റെ അഭിപ്രായം പങ്കുവെച്ചത്.

ആഗോളതാപനത്തിന് കാരണമാകുന്ന ഘടകങ്ങളിലൊന്നാണ് പോൺ ഉള്ളടക്കങ്ങളുടെ വ്യാപക ഉപയോഗമെന്ന് അഭിനവ് പറഞ്ഞു. അത്തരത്തിലുള്ള ഉള്ളടക്കങ്ങൾ നിർമിക്കാനും ഡാറ്റാ സെന്ററുകളിലൂടെ ലോകമെമ്പാടുമുള്ള ഉപയോക്താക്കളിലേക്ക് എത്തിക്കാനും വലിയ അളവിൽ വൈദ്യുതിയും ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളും ആവശ്യമാണ്. ഇതിലൂടെ കാർബൺ ബഹിർഗമനവും വർധിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ വാദം.

അഭിനവിന്റെ പരാമർശം കേട്ട് ഭാര്യയും നടിയുമായ റുബീന ദിലൈക് അത്ഭുതം പ്രകടിപ്പിച്ചപ്പോൾ, ഹിനാ ഖാനും റോക്കി ജയ്‌സ്വാളും കൗതുകത്തോടെയാണ് പ്രതികരിച്ചത്.

പോൺ ഉള്ളടക്കങ്ങൾ കാണുന്നത് അപകടകരമാണെന്നും അത് യാഥാർഥ്യവിരുദ്ധമായ പ്രതീക്ഷകൾ സൃഷ്ടിക്കുമെന്നും അഭിനവ് പറഞ്ഞു. കൂടാതെ, ഇത് പുരുഷന്മാരുടെ ലക്ഷ്യബോധത്തെയും ഉൽപാദനക്ഷമതയെയും പ്രതികൂലമായി ബാധിക്കുകയും സമയം പാഴാക്കുകയും ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

താൻ എപ്പോഴെങ്കിലും പോൺ കണ്ടിട്ടുണ്ടോയെന്ന ഹിനാ ഖാന്റെ ചോദ്യത്തിന്, മുൻപ് അത്തരം ഉള്ളടക്കങ്ങൾ കണ്ടിട്ടുണ്ടെന്ന് അഭിനവ് സമ്മതിച്ചു. പോഡ്കാസ്റ്റിലെ ഈ ഭാഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ, അദ്ദേഹത്തിന്റെ പരാമർശത്തിനെതിരെ അനുകൂലവും പ്രതികൂലവുമായി നിരവധി പ്രതികരണങ്ങളാണ് ഉയരുന്നത്.

ഹെല്‍മറ്റ് ധരിക്കാതെ ബൈക്കില്‍ ചുറ്റിക്കറങ്ങി മൂന്നംഗ സംഘം, തടഞ്ഞുനിര്‍ത്തിയ പൊലീസുകാരനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചു, സാഹസികതമായി കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു

BREAKING NEWS
ആ നേട്ടത്തിൽ അഭിമാനത്തോടെ തല ഉയർത്തി മടങ്ങാനായില്ല... എനിക്ക് കിട്ടിയത് ജീവനുള്ള പുഴുവിനെയാണെന്ന് ആരാണ് പറഞ്ഞത്? ഞാൻ അങ്ങനെ പറഞ്ഞതിന്റെ ഒരു തെളിവും ആർക്കും കാണിക്കാൻ പറ്റില്ല, ഞാൻ അന്ന് പ്രതികരിച്ചത് ശരിയോ തെറ്റോ എന്ന് കോടതി തീരുമാനിക്കട്ടെ, ഗൂഢാലോചന നടത്തിയെന്നാണ് പറയുന്നത്, ആരാണ് ഗൂഢാലോചന നടത്ത...
07 Nov 2026
BREAKING NEWS
എന്റെ ഫോൺ ഓൾറെഡി ഫോറൻസിക്കിന്റെ കയ്യിലുണ്ട്, ശാസ്ത്രീയമായി തന്നെ അന്വേഷിച്ചോട്ടെ, ഏത് അന്വേഷണവും നേരിടാന്‍ മാനസികമായി തയ്യാറെടുത്തു കഴിഞ്ഞു, ഞാനാണോ വേറെ ആരെങ്കിലുമാണോ ഗൂഢാലോചന നടത്തിയിരിക്കുന്നത് കണ്ടെത്തട്ടെ, കായികമേളയിലെ പുഴു വിവാദത്തിൽ പ്രതിയായ അധ്യാപകൻ
07 Nov 2026
BREAKING NEWS
ഇറാനെ 'പൂർ‍ണമായി നശിപ്പിക്കും' ട്രംപിന്റെ ഭീഷണി, ഓ പിന്നെ... ഏഴ് ഉപാധികൾ അംഗീകരിച്ചാൽ മാത്രം ചർച്ചയാകാം!! അമേരിക്കയ്ക്ക് ഖത്തർ വഴി ആണവ നിർദേശം കൈമാറി ഇറാൻ... ഏഴു നിർദേശങ്ങൾ ഇവയൊക്കെ
07 Nov 2026
BREAKING NEWS
വിദ്യാര്‍ഥികളോട് മറുപടി പറയുകയാണ് വേണ്ടത്, അല്ലാതെ അവര്‍ക്കെതിരെ നടപടി എടുക്കുകയല്ല വേണ്ടത്, എന്തിനാണ് ഇവരെ കൊണ്ട് മാപ്പുപറയിക്കുന്നത്?? കോണ്‍ഗ്രസ് മോദി സര്‍ക്കാരിനെ പോലെ പെരുമാറുകയാണ്, സമരം നീണ്ടാല്‍ താനും വിദ്യാര്‍ഥികള്‍ക്കൊപ്പം കുത്തിയിരിക്കും,
07 Nov 2026