BREAKING NEWS

ലക്ഷ്മി പ്രിയയ്ക്കെതിരെ എഫ്ഐആർ എടുക്കാൻ തക്കവിധത്തിലുള്ള കുറ്റങ്ങളൊന്നുമില്ല, നിലവിലെ പരാതി ഒരു അപകീർത്തി കേസ് മാത്രമായി പരിഗണിക്കാനെ സാധിക്കൂ- ആഭ്യന്തരമന്ത്രിയുടെ നിലപാടിന് വിരുദ്ധ നിലപാടുമായി പ്രോസിക്യൂഷൻ കോടതിയിൽ

· · 1 min read
Share: Copied!

കൊച്ചി: നടി ലക്ഷ്മി പ്രിയക്കെതിരായ അൻസിബയുടെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ കഴിയില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ. നിലവിലെ പരാതി ഒരു അപകീർത്തി കേസ് മാത്രമായി മാത്രമേ പരിഗണിക്കാൻ സാധിക്കൂ എന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കേസിൽ വിധി പറയുന്നത് ഈ മാസം 27-ലേക്ക് മാറ്റി. എറണാംകുളം മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്.

അതേസമയം ആഭ്യന്തരമന്ത്രിയുടെ നിലപാടിന് വിരുദ്ധമാണ് പ്രോസിക്യൂഷൻ നിലപാട്. അൻസിബയുടെ പരാതിയിൽ ലക്ഷ്മി പ്രിയക്കെതിരെ എഫ്ഐആർ ഇട്ടിരുന്നു എന്നാണ് ആഭ്യന്തരമന്ത്രി മുൻപ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ ലക്ഷ്മി പ്രിയയ്ക്കെതിരെ എഫ്ഐആർ എടുക്കാൻ തക്കവിധത്തിലുള്ള കുറ്റങ്ങളൊന്നും നിലനിൽക്കില്ലെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരിക്കുന്നത്. മാനനഷ്ടം മാത്രമാണ് ഈ വിഷയത്തിൽ ഉള്ളതെന്നും അതിനാൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ സാധിക്കില്ലെന്നും മജിസ്ട്രേറ്റ് കോടതിയിൽ പ്രോസിക്യൂഷൻ റിപ്പോർട്ട് നൽകി.

മുൻപ് പാലാരിവട്ടം പോലീസിൽ അൻസിബ നൽകിയ പരാതി തള്ളിയിരുന്നു. തുടർന്നാണ് അൻസിബ സിറ്റി പോലീസ് കമ്മീഷണർക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകിയത്. പിന്നീട് പരാതി പരിഗണിച്ച് എഫ്ഐആർ എടുത്ത് അന്വേഷിക്കാൻ നിർദേശിച്ചുവെന്നാണ് വാർത്തകൾ വന്നിരുന്നത്. ലക്ഷ്മി പ്രിയയ്ക്ക് പുറമെ കാൻ മീഡിയ എന്ന ചാനലിനും ശ്വേത മേനോനുമെതിരെയായിരുന്നു അൻസിബ പരാതി നൽകിയിരുന്നത്. എന്നാൽ ആഭ്യന്തരമന്ത്രിയെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചതാണെന്ന് അൻസിബ ഫേസ്ബുക്കിൽ കുറിക്കുകയും ചെയ്തിരുന്നു.

“ആ ശസ്ത്രക്രിയാ മേശയിൽ രക്തം വാർന്ന് കിടന്നത് താങ്കളുടെ കുട്ടിയായിരുന്നെങ്കിലോ??” അപ്പോഴും കറന്റ് പോയത് അരമണിക്കൂർ മാത്രമല്ലേ, അതുവരെ കാത്തിരിക്കാമല്ലോ എന്ന് പറയുമായിരുന്നോ? ഡോക്ടർമാരെ കുറ്റപ്പെടുത്തുന്നത് നീതിയല്ല, കെ. മുരളീധരനെ വിമർശിച്ച് ശോഭ സുരേന്ദ്രൻ

BREAKING NEWS
'ഗുഡ് ടച്ച്, ബാഡ് ടച്ച്' ബോധവൽക്കരണ ക്ലാസിലൂടെ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ!! പഠിപ്പിക്കുന്ന വിദ്യാർത്ഥിനികളെ ചായ ഉണ്ടാക്കാൻ ആവശ്യപ്പെട്ട് സ്റ്റാഫ് റൂമിലേക്ക് വിളിച്ചുവരുത്തി ഉപദ്രവിക്കും... നാലുപേരെ ലൈം​ഗികമായി ഉപദ്രവിച്ചു, ഒരാളെ ബലാത്സംഗം ചെയ്തു, അധ്യാപകൻ അറസ്റ്റിൽ, വളരെക്കാലമായി പീ...
18 Oct 2026
BREAKING NEWS
"ഇന്ത്യയിലേക്ക് മടങ്ങിവരാൻ ഞാൻ തീരുമാനിച്ച ദിവസം... എന്റെ ജീവിതം എന്നെന്നേക്കുമായി മാറുമെന്ന് എനിക്കറിയാമായിരുന്നു, ജയിലിൽ പോകേണ്ടിവരുമെന്നത് അനിവാര്യമാണെന്ന് എനിക്കറിയാമായിരുന്നു... എന്നാൽ ഒരു കാര്യം കൂടി എനിക്കറിയാമായിരുന്നു, എന്തുതന്നെയായാലും ഞാൻ ശ്രമിച്ചേ മതിയാകൂ, എന്റെ രാജ്യത്തിനുവേണ്ടി, എന്...
18 Oct 2026
BREAKING NEWS
ദുർഗാപൂജ പന്തലിൽ തിക്കിലും തിരക്കിലും പെട്ട് 17 മരണം; മരിച്ചവരിൽ 13 സ്ത്രീകളും കുട്ടിയും!! പലരും ബോധരഹിതരായതായി വീണതായി ദൃക്സാക്ഷികൾ, ഇതുവരെ 35 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ്... മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് രണ്ട് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാ...
18 Oct 2026
BREAKING NEWS
പ്രളയാനന്തര പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി വയനാട്ടിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു, 876 ജീവനക്കാരുടെ പരിശീലനം പൂർത്തിയായി
17 Oct 2026