BREAKING NEWS

ഇടപാടുകാർ പണയംവച്ച വസ്തുക്കളിന്മേൽ ഇരട്ടിതുകയ്ക്ക് വായ്പയെടുക്കും, പണയം തിരികെ എടുക്കാൻ ചെല്ലുമ്പോൾ അവധി പറഞ്ഞ് തിരികെ അയയ്ക്കും, തട്ടിയെടുത്തത് രണ്ടുകോടി രൂപ, ഒളിവിൽ പോയ മുൻ കോൺഗ്രസ് നേതാവ് പിടിയിൽ

· · 1 min read
Share: Copied!

തൃശൂർ: തൃശൂരിൽ മൾട്ടി പർപ്പസ് സൊസൈറ്റിയിൽ നിന്നും കോടികൾ തട്ടിയെടുത്ത് ഒളിവിൽ പോയ മുൻ കോൺഗ്രസ് നേതാവ് ഒടുവിൽ പിടിയിലായി. പഴഞ്ഞി കാട്ടകാമ്പാൽ കോൺഗ്രസ് ചിറക്കൽ സെന്ററിലെ മൾട്ടി പർപ്പസ് സൊസൈറ്റിയിൽ നിന്നും കോടികൾ തട്ടിയെടുത്ത ശേഷം ഒളിവിൽ പോയ സംഘത്തിന്റെ സെക്രട്ടറിയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ കാട്ടകാമ്പാൽ മൂലേപ്പാട് സ്വദേശി വാക്കാട്ട് വീട്ടിൽ വിആർ സജിത് ആണ് അറസ്റ്റിലായത്. കോട്ടയത്ത് നിന്നാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടിയത്.

ഇയാൾ കഴിഞ്ഞ ഒന്നരവർഷത്തോളമായി ഇടപാടുകാരിൽ നിന്നു തുക തട്ടിയെടുത്ത് ഒളിവിൽ കഴിയുകയായിരുന്നു. ഇടപാടുകാർ ബാങ്കിൽ പണയപ്പെടുത്തിയ സ്വർണം തിരിമറി ചെയ്തും പണയപ്പെടുത്തിയും വസ്തു രേഖകളിൽ തിരിമറി ചെയ്തും ഇടപാടുകാരുടെ വായ്പകളിൽ കൂടുതൽ സംഖ്യ വായ്പയെടുത്തുമാണ് പ്രതി തട്ടിപ്പ് നടത്തിയിരുന്നത്.

അതേസമയം 2023 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം പുറത്തുവരുന്നത്. ഇടപാടുകാർ പണയം വെച്ച വസ്തുക്കൾ തിരികെ എടുക്കാൻ ചെല്ലുമ്പോൾ പല തവണ അവധി പറഞ്ഞ് തിരികെയയക്കാറായിരുന്നു. ഇതേ തുടർന്ന് ഇടപാടുകാർ നൽകിയ പരാതിയിലാണ് അസിസ്റ്റന്റ് രജിസ്റ്റാർ അന്വേഷണം ആരംഭിച്ചത്. തുടർന്ന് രണ്ട് കോടിയോളം രൂപയുടെ സാമ്പത്തിക ക്രമക്കേട് പ്രതി നടത്തിയതായി കണ്ടെത്തി. പരാതിയുടെ ഭാഗമായി സജിത്തിനെതിരെ കുന്നംകുളം പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ സജിത്തിനെ പാർട്ടി ചുമതലകളിൽ നിന്ന് പുറത്താക്കിയിരുന്നു.

ഇന്നുവരെ ഞാനാരോടും പറഞ്ഞില്ലെന്നേയുള്ളു പാലക്കാട് ഉപതെരഞ്ഞെടുപ്പിനു മുൻപും രാഹുൽ മാങ്കൂട്ടത്തിൽ തന്നെ രഹസ്യമായി വന്നു കണ്ടിരുന്നു, പിണറായിസത്തിന്റെ ഏറ്റവും വലിയ ഇരയാണ് രാഹുൽ, കെ സുധാകരൻ നാലു ദിവസം മുൻപ് തന്നെ വന്നുകണ്ടു- പിവി അൻവർ

BREAKING NEWS
17 കാരനെ കൊലപ്പെടുത്തിയതിനു പിന്നിൽ മുൻകൂട്ടി തയാറാക്കിയ 'ക്രൈം' തിരക്കഥ, നിയമത്തെ കബളിപ്പിക്കാൻ പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ കുറ്റം സമ്മതിക്കണമെന്ന് മുൻകൂട്ടി തീരുമാനിച്ചു, മൂന്നുപേർക്കും കൊലപാതകത്തെകുറിച്ച് കൃത്യമായ ധാരണ!! തെളിവുകൾ സ്‌ട്രോങ്, പ്രായത്തിന്റെ പേരിൽ ഒന്നാംപ്രതിക്ക് കേസിൽ...
03 Nov 2026
BREAKING NEWS
വികസിത് ഭാരത് 2047: ഇന്ത്യയ്ക്ക് പ്രതിവർഷം 9-10% വളർച്ച അനിവാര്യമെന്ന് നബാർഡ് ചെയർമാൻ ഡോ. ഷാജി കൃഷ്ണൻ; കേരളത്തിൽ ബാങ്ക് നിക്ഷേപം 10.6 ലക്ഷം കോടി രൂപയും വായ്പകൾ 7.74 ലക്ഷം കോടി രൂപയും കടന്നു
03 Nov 2026
BREAKING NEWS
‘വിദ്യാർഥികൾ മാപ്പപേക്ഷ നൽകിയാൽ പരീക്ഷ എഴുതാൻ അവസരം’; കാലടി സർവകലാശാലാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി റോജി എം. ജോൺ
03 Nov 2026
BREAKING NEWS
പോലീസ് വെടിവെപ്പിൽ ഹേമന്തിന്റെ തുട മുതൽ പാദം വരെയുള്ള ഭാഗങ്ങളിൽ ബുള്ളറ്റ് തുളച്ചുകയറി, ചെയിൻസോ ആക്രമണക്കേസ് പ്രതിയുടെ ഇടതുകാലിന്റെ രക്തയോ‌ട്ടം പൂർണമായി നിലച്ചു, മുട്ടിനു മുകളിൽവച്ച് മുറിച്ചുമാറ്റി, വലതുകാലിലേക്കുള്ള രക്തയോട്ടത്തിലും ആശങ്ക, നില അതീവ ​ഗുരുതരമായി തുടരുന്നു
03 Nov 2026