BREAKING NEWS

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിനുള്ളില്‍ തീ പടര്‍ന്നു, ഉറങ്ങുകയായിരുന്ന ദമ്പതികള്‍ക്ക് പരിക്ക്, ഭിത്തികള്‍ക്ക് വിള്ളല്‍, ജനല്‍ ചില്ലുകള്‍ തകര്‍ന്നു

· · 1 min read
Share: Copied!

തൃശൂര്‍: ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഉറങ്ങിക്കിടക്കുകയായിരുന്ന ദമ്പതികള്‍ക്ക് പരിക്ക്. ഗുരുവായൂരിലാണ് സംഭവം. ആരോവീട്ടില്‍ കുട്ടപ്പന്‍(70), ഭാര്യ അംബിക(65) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കിടപ്പുരോഗികളാണ് ഇവര്‍. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. അപകടം നടക്കുമ്പോള്‍ കുട്ടപ്പനും ഭാര്യയും ഉറക്കത്തിലായിരുന്നു. പൊട്ടിത്തെറിച്ച ഫ്രിഡ്ജില്‍ നിന്ന് വീടിനുള്ളിലേക്ക് തീ പടരുകയായിരുന്നു.

മുറി മുഴുവന്‍ കനത്ത പുക നിറയുകയും ചെയ്തു. വീടിന്റെ ഭിത്തികള്‍ക്ക് വിള്ളലുണ്ടായിട്ടുണ്ട്. ജനല്‍ ചില്ലുകളും തകര്‍ന്നു. ഫ്രിഡ്ജ് പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്. അഗ്നിരക്ഷാ സേനയെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ പൂര്‍ണമായും അണച്ചത്.

പുക ശ്വസിച്ച് ശ്വാസതടസം നേരിട്ട ദമ്പതികളെ മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തുടര്‍ചികിത്സയ്ക്കായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഫ്രിഡ്ജിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

BREAKING NEWS
കോവിഡിനെ തുടർന്ന് ശരീരത്തിന്റെ ഒരുഭാഗത്തിന് ശേഷിക്കുറവ്, കിടപ്പുരോ​ഗിയായ ഭർത്താവിനെ നോക്കാനാവില്ല,  67 കാരനെ ഭാര്യയും ബന്ധുവും ചേർന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി... രണ്ട് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ
10 Nov 2026
BREAKING NEWS
റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടണം; മോദിയോട് സഹായം തേടി സെലൻസ്‌കി
10 Nov 2026
BREAKING NEWS
ഏഴാം ക്ലാസുകാരിയെ ലൈം​ഗികമായി നിരന്തരം പീഡിപ്പിച്ചു, 13 കാരി ഏഴുമാസം ​ഗർഭിണി, 17 കാരനായ ഐടിഐ വിദ്യാർഥി പിടിയിൽ
10 Nov 2026
BREAKING NEWS
‘ജില്ലാ കളക്ടർക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചു, രാത്രിയിൽ മദ്യലഹരിയിൽ വസതിയിലുമെത്തി‘; ടിവികെ എംഎൽഎ ടിവികെ എംഎൽഎ അരുൾ വിഗ്നേഷിനെതിരെ കനിമൊഴി; ആകെ നാണക്കേട്, അടിയന്തര യോ​ഗം വിളിച്ച് പാർട്ടി അധ്യക്ഷൻ വിജയ്
10 Nov 2026