BREAKING NEWS

‘മുഖ്യമന്ത്രി സ്ഥാനമില്ലെങ്കിൽ ഒന്നും വേണ്ട; മറ്റ് ഉപാധികൾക്ക് വഴങ്ങില്ല; എംഎൽഎയായി തുടരും‘ – നിലപാട് കടുപ്പിച്ച് വി.ഡി സതീശൻ; വിട്ടുവീഴ്ചയ്ക്കില്ലാതെ കെ.സിയും

· · 1 min read
Share: Copied!

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനം വേണമെന്ന നിലപാട് കടുപ്പിച്ച് വി.ഡി സതീശൻ. മുഖ്യമന്ത്രി സ്ഥാനമില്ലെങ്കിൽ മറ്റൊന്നും ഏറ്റെടുക്കില്ലെന്നും എംഎൽഎയായി തുടരുമെന്നും സതീശൻ വ്യക്തമാക്കി. ഇതിന്റെ പേരിലുള്ള യാതൊരുവിധ സെറ്റിൽമെന്റിനും താനൊരുക്കമല്ലയെന്നും സതീശൻ പറഞ്ഞതായാണ് വിവരം.

മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരി​ഗണിക്കപ്പെടുന്നില്ലെങ്കിൽ ക്യാബിനറ്റിന്റെ ഭാ​ഗമായി ഉണ്ടാവില്ലയെന്ന നിലപാട് സതീശൻ പക്ഷം നേരത്തെ തന്നെ സ്വീകരിച്ചിരുന്നതാണ്. ഇപ്പോഴാണ് ഈ കടുത്ത തീരുമാനം നേതൃത്വത്തെ അറിയിക്കാനുള്ള തീരുമാനം ഉണ്ടായിരുന്നതെന്നു മാത്രം. ഇത് ഹൈക്കമാൻഡിന്റെ തലവേദന വർദ്ധിപ്പിക്കും. സതീശന്റെ നിലവിലെ നിലപാട് സ്വീകരിച്ച് ഹൈക്കമാൻഡ് മുന്നോട്ട് പോകുമോയെന്നത് ചോദ്യമായി അവശേഷിക്കുന്നു.

മുസ്ലീം ലീ​ഗ് ഉൾപ്പെടെയുള്ള ഘടക കക്ഷികൾ സതീശനെ പിന്തുണയ്ക്കുന്നുവെന്ന റിപ്പോർട്ട് പുറത്തു വന്നതാണ്.എംഎൽഎമാരുടെ ഭാ​ഗത്തുനിന്നുള്ള പിന്തുണ മാത്രം വച്ച് മുഖ്യമന്ത്രിയെ തീരുമാനിക്കരുതെന്ന് ഘടകകക്ഷി നേതൃത്വം ഹൈക്കമാന്റിനെ അറിയിക്കുമെന്നും വിവരമുണ്ട്. ഘടകകക്ഷികളുടെ അഭിപ്രായവും പൊതുവികാരവും തള്ളിക്കളയാതൊരു തീരുമാനം ഹൈക്കമാൻഡ് സ്വീകരിക്കണമെന്നാകും അവരുടെ നിലപാട്.

അതേസമയം, മുഖ്യമന്ത്രിയാകണമെന്ന നിലപാടിൽ ഉറച്ച് നില്ക്കുകയാണ് കെ. സി വേണു​ഗോപാൽ. ഈ മത്സരത്തിൽ നിന്ന് താൻ പിന്മാറില്ലെന്ന് തന്നെ അനുകൂലിക്കുന്ന എംഎൽഎമാരോട് അദ്ദേഹം പറഞ്ഞു.

അമ്മയ്ക്ക് ആശുപത്രിയിൽ കൂട്ടിരുന്ന 15 കാരന് രണ്ടാനച്ഛന്റെ ക്രൂര മർദനം, കുട്ടിയുടെ കഴുത്തിൽ കത്തിവച്ച് കൊല്ലുമെന്ന് ഭീഷണി, പലപ്പോഴും കുട്ടിയെ ക്രൂരമായി മർദിക്കും, പേടി കാരണം അമ്മയും മകനും പലപ്പോഴും അന്തിയുറങ്ങിയത് അയൽവാസികളുടെ വീട്ടിൽ… രണ്ടാനച്ഛൻ കസ്റ്റഡിയിൽ

BREAKING NEWS
സൗദിയിൽ കാണാതായ വയനാട് സ്വദേശിനി പോലീസ് കസ്റ്റഡിയിൽ, ബാ​ഗിൽ നിന്ന് നിരോധിത മരുന്നുകൾ കണ്ടെത്തി, കസ്റ്റഡിയിലെടുത്തത് ഡ്രഗ്​ കൺട്രോൾ വിഭാഗമെന്ന് സ്ഥിരീകരണം!! വിഷയത്തിൽ ഇടപെട്ട് റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റും
14 Oct 2026
BREAKING NEWS
മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി സിമന്റ് നിറച്ച നീല ഡ്രമ്മിലിട്ടു; 'ബ്ലൂ ഡ്രം കൊലപാതകക്കേസിൽ' ഭാര്യക്കും കാമുകനും വധശിക്ഷ; 'അവനെ താൽപര്യമില്ലായിരുന്നെങ്കിൽ പിരിയാമായിരുന്നല്ലോ? എന്തിനീ ക്രൂരത ചെയ്തു';കൊല്ലപ്പെട്ട സൗരഭിന്റെ അമ്മ
14 Oct 2026
BREAKING NEWS
’എഫ്‌ഐആറിൽ പ്രതിയുടെ പേര് ഉൾപ്പെടുത്താതിരുന്നത് എന്തുകൊണ്ട്?’; നെടുമ്പാശ്ശേരി വാഹനാപകട കേസിൽ മുഖ്യമന്ത്രിയും വിശദീകരണം തേടി; നിയമസഭയിൽ മറുപടിയുമായി ചെന്നിത്തല
14 Oct 2026
BREAKING NEWS
ഷൂട്ടിങ്ങിനിടെ വൻ അപകടം; ക്രെയിനിൽനിന്ന് കാർ വാനിലേക്ക് പതിച്ചു, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഇമ്രാൻ ഹാഷ്മി
14 Oct 2026