BREAKING NEWS

‘മറ്റൊരു…. യുവതീയുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ വല്ല പണിയും എടുത്ത് കുടുംബം പോറ്റെടാ’… ജോൺ ബ്രിട്ടാസിനെ വൃത്തികേട് കലർന്ന ഭാഷയിൽ പരിഹസിച്ച് നടൻ വിനായകൻ

· · 1 min read
Share: Copied!

രാജ്യസഭാ എം.പി. ജോൺ ബ്രിട്ടാസിനെ അശ്ലീല ഭാഷയിൽ അധിക്ഷേപിച്ച് നടൻ വിനായകൻ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് പേരു പരാമർശിക്കാതെ വിനായകൻ പരിഹസിച്ചത്. ഡൽഹിയിൽ നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ നേതൃത്വത്തിൽ നടന്ന സമരത്തിലെ പങ്കാളിത്തം ചൂണ്ടിക്കാട്ടിയാണ് പോസ്റ്റ്.

പോസ്റ്റിൽ സമരം ഹൈജാക്ക് ചെയ്യാൻ ജോൺ ബ്രിട്ടാസ് ശ്രമിക്കുന്നുവെന്നാണ് വിനായകന്റെ ആരോപണം. അങ്ങേയറ്റം അധിക്ഷേപം നിറഞ്ഞ പരാമർശത്തോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. ‘മറ്റൊരു തീട്ടം, യുവതീയുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ വല്ല പണിയും എടുത്ത് കുടുംബം പോറ്റെടാ’, എന്നും കുറിപ്പിലുണ്ട്. കുറിപ്പിൽ ജോൺ ബ്രിട്ടാസിന്റെ പേര് പരാമർശിക്കാതെ എംപിയുടെ ചിത്രം പങ്കുവെച്ചാണ് പോസ്റ്റ്.

അതേസമയം ഡൽഹി ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ ജോൺ ബ്രിട്ടാസ് സജീവമായി പങ്കെടുത്തിരുന്നു. സമരത്തിന് പിന്നാലെ എസ്എഫ്ഐ നേതാവ് ഐഷെ ഘോഷിനെ ഡൽഹിയിൽ സിപിഎം ആസ്ഥാനത്ത് എത്തി പോലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചിരുന്നു. ഇതിനെതിരെ ജോൺ ബ്രിട്ടാസ് എംപിയും പോലീസുമായി തർക്കമുണ്ടാവുകയും വിഷയം എംപി രാജ്യസഭയിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വിനായകന്റെ അധിക്ഷേപ പരാമർശം.

‘വിദ്യാഭ്യാസമേഖലയിലെ പരിഷ്കരണങ്ങൾക്കായി രൂപീകരിച്ചതല്ലേ രാധാകൃഷ്ണൻ കമ്മിറ്റിയും, എന്നിട്ടെന്തായി? അവർക്കൊന്നും ചെയ്യാൻ സാധിച്ചില്ലല്ലോ… ഇപ്പോഴിതാ, ഈ കമ്മിറ്റിയിൽ ഒരു മുൻ ഐബി തലവൻ, ഐടി കമ്പനിയുടെ ഉടമ, കൂടെയൊരു ഗോമൂത്ര വിദഗ്ധനും… വിദ്യാഭ്യാസത്തെ കുറിച്ച് ഇവർക്കെന്തറിയാം?’ പരി​ഹസിച്ച് പ്രിയങ്ക ​ഗാന്ധി

BREAKING NEWS
കാർ നിയന്ത്രണം വിട്ട് റോഡരികിൽ കൂട്ടിയിട്ടിരുന്ന വലിയ പൈപ്പുകളിലേക്ക് ഇടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം, കൂടെയുണ്ടായിരുന്ന രണ്ടുപേർക്ക് പരുക്ക്
14 Oct 2026
BREAKING NEWS
ക്ഷേത്രത്തിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ അതിക്രമശ്രമം; സിസിടിവി ദൃശ്യങ്ങളിൽ പ്രതി, യുവാവ് അറസ്റ്റിൽ
14 Oct 2026
BREAKING NEWS
ചേട്ടനെ കാണാൻ പോലീസ് സ്റ്റേഷനിലെത്തിയ അനിയൻ കുറ്റം ഏറ്റെടുത്തു, 18 കാരനെ മൂന്നു ദിവസം അനധികൃതമായി കസ്റ്റഡ‍ിയിൽ വച്ചു, അസ്‌ലമിനെ ക്രൂരമായി മർദിച്ചു... പുറത്തിറങ്ങിയ മകൻ ജീവനൊടുക്കിയതിനു പിന്നിൽ പോലീസ്- ​ഗുരുതര ആരോപണവുമായി പിതാവ്!! അറസ്റ്റിലായത് പ്രായപൂർത്തിയാകാത്തെ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി 20 പ...
14 Oct 2026
BREAKING NEWS
കിഡ്നി സ്റ്റോണിനും ലക്ഷങ്ങളുടെ വില! ഹോളിവുഡ് നടന്റെ വൃക്കയിലെ കല്ല് ലേലത്തിൽ വിറ്റത് 75,000 ഡോളറിന്; പിന്നിൽ ചൂതാട്ട കമ്പനിയുടെ തന്ത്രം
14 Oct 2026