BREAKING NEWS

സഭയിലടക്കം കേന്ദ്രം നടത്തിയ വാദങ്ങൾ ഒന്നാംതരം നുണ, പോലീസ് പെല്ലറ്റ് ഗണ്ണുകൾ ഉപയോ​ഗിച്ചു, ലേഡി ഹാർഡിങ് മെഡിക്കൽ കോളേജിൽ നടത്തിയ ശസ്ത്രക്രിയയിൽ ഷൈഖ് മൻസൂരിയുടെ തലയിൽനിന്നും കഴുത്തിൽനിന്നും ലോഹഭാഗങ്ങൾ കണ്ടെത്തി, പുറത്തെടുത്ത ലോഹഭാഗങ്ങൾ മൻസൂരിക്ക് കൈമാറാതെ അധികൃതർ- റിപ്പോർട്ട്

· · 1 min read
Share: Copied!

ന്യൂഡൽഹി: ഡൽഹിയിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിനിടെ പൊലീസ് തൊടുത്ത പെല്ലറ്റ് ഗണ്ണുകൾ ശരീരത്ത് പതിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവിന്റ ശരീരത്തിൽ നിന്ന് ലോഹഭാഗങ്ങൾ കണ്ടെടുത്തതായി റിപ്പോർട്ട്. പ്രതിഷേധക്കാർക്കുനേരെ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിച്ചിട്ടില്ലെന്ന സുരക്ഷാ ഏജൻസികളുടെയും കേന്ദ്ര സർക്കാരിന്റെയും വാദങ്ങൾ നിലനിൽക്കെയാണ് പരുക്കേറ്റ ഷെയ്ഖ് ഇർഷാദ് മൻസൂരിയുടെ ശരീരത്തിൽനിന്ന് ലോഹാവശിഷ്ടങ്ങൾ കണ്ടെത്തിയ വിവരം പുറത്തുവരുന്നത്. ഇന്നലെ സഭയിലടക്കം പോലീസ് പെല്ലറ്റ് ഗണ്ണുകൾ ഉപയോ​ഗിച്ചിരുന്നില്ലെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് വ്യക്തമാക്കിയിരുന്നു.

അതേസമയം ഡൽഹിയിലെ ലേഡി ഹാർഡിങ് മെഡിക്കൽ കോളേജിൽ നടത്തിയ ശസ്ത്രക്രിയയിലാണ് ഷൈഖ് മൻസൂരിയുടെ തലയിൽനിന്നും കഴുത്തിൽനിന്നും ലോഹഭാഗങ്ങൾ കണ്ടെത്തിയത്. ജൂലായ് 24-ന് ആശുപത്രിയിലെ ഇഎൻടി വിഭാഗം തയ്യാറാക്കിയ മെഡിക്കൽ ലീഗൽ കേസ് റിപ്പോർട്ടിലാണ് നിർണായക വിവരങ്ങളുള്ളത്. പെല്ലറ്റ് ഗൺ പ്രയോഗത്തിനെതിരെ ഷെയ്ഖ് മൻസൂരി നേരത്തെ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു.

പ്രതിഷേധക്കാർക്കെതിരെ ലോഹ പെല്ലറ്റുകൾ ഉപയോഗിച്ചിട്ടില്ലെന്നും പ്ലാസ്റ്റിക് പെല്ലറ്റുകൾ ഉപയോഗിച്ച് വെടിവെക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു ഡൽഹി പോലീസ് ഉൾപ്പെടെയുള്ള ഏജൻസികൾ മുൻപ് അറിയിച്ചിരുന്നത്. വിദ്യാർഥികൾക്കുനേരെ വെടിവെപ്പ് നടന്നിട്ടില്ല, പോലീസി ടിയർ ഗ്യാസാണ് പ്രയോഗിച്ചത്. വെടിവെപ്പ് നടന്നിട്ടില്ല എന്നിരിക്കെ ആരാണ് വെടിവെക്കാൻ ഉത്തരവ് നൽകിയത് എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല. ഒരു പ്രതിഷേധം നടക്കുമ്പോൾ അവിടെ വെടിവെപ്പിനുള്ള ഉത്തരവിടാനുള്ള അധികാരം മജിസ്‌ട്രേറ്റിനാണുള്ളത്, അല്ലാതെ മന്ത്രിക്കല്ല.’ എന്നായിരുന്നു സഭയിൽ ജിതേന്ദ്ര സിങ്ങിന്റെ വാദം.എന്നാൽ, മെറ്റാലിക് പെല്ലറ്റുകൾ ഡൽഹിയിലെ പ്രതിഷേധത്തിൽ ഉപയോഗിച്ചു എന്നതിന്റെ തെളിവുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

അതേസമയം ആശുപത്രി അധികൃതർ തയ്യാറാക്കിയ റിപ്പോർട്ടിന്റെ പകർപ്പ് സർക്കാർ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. കൂടാതെ, ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ലോഹഭാഗങ്ങൾ മൻസൂരിക്ക് കൈമാറാനും അധികൃതർ തയ്യാറായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. വരും ദിവസങ്ങളിൽ ഈ വിഷയം പാർലമെന്റിൽ ഉൾപ്പെടെ ഉന്നയിക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.

ആദ്യം സ്വന്തമായി ഉപയോ​ഗിച്ചു തുടങ്ങി, ലാഭം മനസിലായതോടെ വിൽപന, 35 ലക്ഷം രൂപയുടെ എംഡിഎംഎയുമായി മലയാളി പൈലറ്റ് പിടിയിൽ, ലഹരിമരുന്നുകൾ എത്തിച്ചത് നോയിഡയിൽ നിന്ന്

BREAKING NEWS
ഇനിയും ഇമ്മാതിരി രൂപമാറ്റം വരുത്തി ഹാജരായാൽ കർശന നടപടികൾ നേരിടേണ്ടി വരും- പ്രതികൾക്ക് കോടതിയുടെ കർശന താക്കീത്!! സാക്ഷികൾ തിരിച്ചറിയാതിരിക്കാൻ അഭിമന്യൂ കൊലക്കേസ് പ്രതികൾ കോടതിയിലെത്തിയത് ഒരേപോലെ പോലെ മുടിവെട്ടി, ഒരേ വസ്ത്രങ്ങൾ ധരിച്ച്, മുഖവും തലയും മറച്ച്... മൂന്നുപേരെ തിരിച്ചറിയാനാകാതെ സാക്ഷി- മാ...
15 Oct 2026
BREAKING NEWS
ഞങ്ങൾ‍ക്ക് 21 വയസായി, മദ്യം വേണം... സ്കൂൾ യൂണിഫോമിൽ ബിവറേജസ് ഔട്ട്‌ലെറ്റിൽ വിദ്യാർഥികൾ!! തരില്ലെന്നു പറഞ്ഞതോടെ അടുത്ത വരവ് യൂണിഫോം മാറ്റി, പ്രായം തെളിയിക്കുന്ന രേഖകൾ ആവശ്യപ്പെടുന്നതോടെ പ്രതിഷേധം- നെടുമ്പാശേരി അപകടത്തോടെ പരിശോധന കർശമാക്കി- ജീവനക്കാർ
15 Oct 2026
BREAKING NEWS
ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയ്ക്ക് മുന്നോടിയായി ജിയോയുടെ അടുത്ത വളർച്ചാ പദ്ധതി!! മൊബിലിറ്റി, ഹോം, എന്റർപ്രൈസ്–അന്താരാഷ്ട്ര ബിസിനസ്... വളർച്ചയുടെ മൂന്ന് പ്രധാന എൻജിനുകൾ- ആകാശ് അംബാനി
15 Oct 2026
BREAKING NEWS
തന്റെ വീടിനു മുന്നിൽ അന്നദാനം നടത്താനുള്ള മേശകൾ സ്ഥാപിക്കരുതെന്ന് മുസ്ലിം യുവതി, എല്ലാ ദിവസവും ഇതേ സ്ഥലത്ത് അന്നപ്രസാദം വിതരണം ചെയ്യാറുണ്ടെന്നും ഇതുവരെ ഇത്തരമൊരു പ്രശ്നം ഉണ്ടായിട്ടില്ലെന്നും മറുവിഭാ​ഗം, തർക്കത്തിനിടെ ദുർ​ഗാദേവി പ്രസാദത്തിലേക്ക് മീൻ കഴുകിയ വെള്ളവും അവശിഷ്ടങ്ങളും വലിച്ചെറിഞ്ഞു- അറസ...
15 Oct 2026