BREAKING NEWS

അമ്മയ്ക്ക് ആശുപത്രിയിൽ കൂട്ടിരുന്ന 15 കാരന് രണ്ടാനച്ഛന്റെ ക്രൂര മർദനം, കുട്ടിയുടെ കഴുത്തിൽ കത്തിവച്ച് കൊല്ലുമെന്ന് ഭീഷണി, പലപ്പോഴും കുട്ടിയെ ക്രൂരമായി മർദിക്കും, പേടി കാരണം അമ്മയും മകനും പലപ്പോഴും അന്തിയുറങ്ങിയത് അയൽവാസികളുടെ വീട്ടിൽ… രണ്ടാനച്ഛൻ കസ്റ്റഡിയിൽ

· · 1 min read
Share: Copied!

കൊല്ലം: ആശുപത്രിയിൽ അമ്മയ്ക്ക് കൂട്ടിരിപ്പിനെത്തി 15 കാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ചതായി പരാതി. പുനലൂർ താലൂക്ക് ആശുപത്രിയിലായിരുന്നു സംഭവം. പുനലൂരിനെ സമീപം വാടകയ്ക്ക് താമസിക്കുന്ന വീട്ടമ്മ കാലിന് ചികിത്സ തേടിയാണ് പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിയത്. ഇവർക്ക് കൂട്ടിരിക്കുകയായിരുന്നു മകൻ.

ഇതിനിടെ അമ്മയ്ക്ക് ചായ വാങ്ങാനായി കുട്ടി പുറത്തിറങ്ങുമ്പോൾ ആശുപത്രിയിൽ എത്തിയ രണ്ടാം പിതാവ് കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ആശുപത്രി അധികൃതരുടെ പരാതിയിൽ ചൈൽഡ് ലൈൻ അന്വേഷണം ആരംഭിച്ചു. പുനലൂർ പോലീസ് ആശുപത്രിയിലെത്തി രണ്ടാനച്ഛനെ കസ്റ്റഡിയിലെടുത്തു.

അതേസമയം ഇതിനുമുമ്പും പലതവണ ഇയാൾ കുട്ടിയെ മർദ്ദിച്ചതായി അമ്മ പറയുന്നു. മർദ്ദനം ഭയന്ന് പല ദിവസവും കുട്ടിയും അമ്മയും അയൽ വീട്ടിൽ ആയിരുന്നു താമസിക്കുന്നത്. കുട്ടിയെ കത്തി കഴുത്തിൽ വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നത് പതിവായിരുന്നെന്നും പറയുന്നു.

എഐഎഡിഎംകെ സഖ്യത്തിനില്ല, വിജയ് സർക്കാർ രൂപവത്കരിക്കുകയാണെങ്കിൽ ശല്യപ്പെടുത്താനില്ല, അദ്ദേഹം സർക്കാർ രൂപവത്കരിക്കട്ടെ- സ്റ്റാലിൻ…തമിഴ്നാട് പൊളിറ്റിക്കൽ പൊളിറ്റിക്കൽ ത്രില്ലർ നാലാംദിവസത്തിലേക്ക്

BREAKING NEWS
റോഡിലെങ്ങും ചിതറിത്തെറിച്ച നിലയിൽ അരിയും സാധനങ്ങളും, കണ്ണുനിറയ്ക്കും കാഴ്ച; ‘ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങിയത്; വലിയ മഴയായിരുന്നതിനാൽ റോഡ് കാണത്തില്ലായിരുന്നു‘; 17-കാരന്റെ മൊഴി
25 Oct 2026
BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026