BREAKING NEWS

‘Give and take’ പോളിസിയുമായി സുധാകരൻ!! എന്നെ പിന്തുണയ്ക്കുന്നവരെ ഞാനും പിന്തുണയ്ക്കും… കോൺഗ്രസിൽ ഒരു സതീശൻ മാത്രമല്ല, ഒരുപാട് സതീശന്മാരുണ്ട്, ഒരു പ്രത്യേക ആളുടെ പേര് പറഞ്ഞിട്ടില്ല, പ്രത്യേക വ്യക്തിയെ തെരഞ്ഞെടുക്കാൻ ഒരു ഫോർമുല നിരീക്ഷകർക്ക് മുമ്പിൽ ഞാൻ വെച്ചിട്ടുണ്ട്, അക്കാര്യം രഹസ്യമാണ്- കെ സുധാകരൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: വി.ഡി. സതീശനെതിരേ കെ. സുധാകരൻ വീണ്ടും രം​ഗത്ത്. കോൺഗ്രസിൽ ഒരു സതീശൻ മാത്രമല്ല, ഒരുപാട് സതീശന്മാരുണ്ടെന്നാണ് കെ. സുധാകരന്റെ പ്രതികരണം. എഎൻഐയ്ക്ക് നൽകിയ പ്രതികരണത്തിലാണ് സുധാകരൻ വി.ഡി. സതീശനെതിരായ തന്റെ നിലപാട് വ്യക്തമാക്കിയത്.

നിലവിൽ കേരളത്തിലെ സാഹചര്യം വ്യക്തമായി താൻ നിരീക്ഷകരെ അറിയിച്ചിട്ടുണ്ട്. കേരളത്തിലെ രാഷ്ട്രീയത്തെക്കുറിച്ച് വിശദീകരിച്ചു. അവർ കാര്യങ്ങൾ മനസ്സിലായിട്ടുണ്ട്. ഒരു പ്രത്യേക ആളുടെ പേര് പറഞ്ഞിട്ടില്ല. പ്രത്യേക വ്യക്തിയെ തിരഞ്ഞെടുക്കാൻ ഒരു ഫോർമുല നിരീക്ഷകർക്ക് മുമ്പിൽ താൻ വെച്ചിട്ടുണ്ടെന്നും അക്കാര്യം രഹസ്യമാണെന്നും കെ. സുധാകരൻ പറഞ്ഞു.

മാത്രമല്ല മുഖ്യമന്ത്രിയാകുന്നയാൾക്ക് എംഎൽഎമാരുടെ പിന്തുണവേണം. മുഖ്യമന്ത്രിയാകേണ്ടവർ ഭൂരിപക്ഷം കണ്ടെത്തണം. തന്നെ പിന്തുണക്കുന്നവരെ താനും പിന്തുണക്കുമെന്നും കെ. സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. ശരിക്കും ഒരു പാർട്ടിയുടെ ഏറ്റവും വലിയ രാഷ്ട്രീയ അസ്തിത്വമാണ് എംഎൽഎമാർ. അവരുടെ പിന്തുണയില്ലാതെ പാർട്ടിക്ക് മുന്നോട്ടുപോകാൻ പറ്റില്ല. അപ്പോൾ അവർ നമ്മളെ താങ്ങണം. അവര് താങ്ങും- അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം എംഎൽഎമാരുടെ ഭൂരിപക്ഷമാണോ മുഖ്യമന്ത്രിയെ തീരുമാനിക്കുക? എന്ന ചോദ്യത്തിന്; ‘അത് അവര് കണ്ടെത്തട്ടെ. മുഖ്യമന്ത്രിയാകേണ്ടവരുടെ താത്പര്യമല്ലേ. അവര് കണ്ടുപിടിക്കട്ടെ’ എന്നായിരുന്നു മറുപടി. എംഎൽഎമാരുടേത് മാത്രമല്ല പാർട്ടി നേതാക്കന്മാരുടേയും പാർട്ടി പ്രവർത്തകരുടേയും മനസ് നോക്കിയിട്ടാകണം തീരുമാനം. പ്രവർത്തകരുടെ വികാരംകൂടി തൊട്ടറിഞ്ഞായിരിക്കണം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത്. ഇവിടെ മുഖ്യമന്ത്രിയെ പാർട്ടി തീരുമാനിക്കട്ടെ. പേര് വരുമ്പോൾ പ്രതികരിക്കാം. എന്നെ പിന്തുണയ്ക്കുന്ന ആളെയെല്ലാം ഞാനും പിന്തുണയ്ക്കും. അതാരാണെന്ന് പറയില്ല. അങ്ങനെ പറഞ്ഞാൽ രഹസ്യം പോയില്ലേ, അദ്ദേഹം ചോദിച്ചു.

ഇതിനിടെ അഞ്ചുവർഷം നയിച്ച പ്രതിപക്ഷ നേതാവിന് അവസരം കൊടുക്കേണ്ടതില്ലേ എന്ന ചോദ്യത്തിന്, പ്രതിപക്ഷ നേതാവിന് തന്നെ അഭിപ്രായമുണ്ട്, ആ അഭിപ്രായം അദ്ദേഹം പറയുമെന്ന് സുധാകരൻ കൂട്ടിച്ചേർത്തു.

അയാളെ എനിക്കിനി കാണണ്ട…നിഷ്കളങ്കയായ ഒരു കുരുന്നിനെ കൊലപ്പെടുത്തിയ ആ ക്രൂരനു തൂക്കുകയർ പോരാ, ആ കുഞ്ഞിന്റെ ജീവനെടുത്ത അതേ സ്ഥലത്തു തന്നെ അയാളെ ചുട്ടുകൊല്ലണം. എന്നാലും എന്റെയുള്ളിലെ കനൽ അടങ്ങില്ല… ഭോർ പീഡനക്കേസ് പ്രതിയുടെ ഭാര്യ, അയാളെ പിതാവെന്നു വിളിക്കാൻ പോലും ഞാൻ ലജ്ജിക്കുന്നു- മകൻ

BREAKING NEWS
വളർമതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി; സെക്രട്ടേറിയറ്റിന് മുന്നിൽ സംഘർഷം, സമരം കടുപ്പിക്കുമെന്ന് ഉദ്യോഗാർഥികൾ
31 Oct 2026
BREAKING NEWS
‘സുഖമാണോ ചേട്ടാ’ എന്നു മാത്രമാണ് ചോദിച്ചത്; രാജനെ കയ്യേറ്റം ചെയ്തിട്ടില്ലെന്ന് ശ്രീനാദേവി കുഞ്ഞമ്മ; അടൂർ സ്റ്റേഷൻ വിവാദത്തിൽ വിശദീകരണം
31 Oct 2026
BREAKING NEWS
അധ്യാപിക പഠിപ്പിച്ചുകൊണ്ടിരിക്കെ കട്ടിങ് മെഷീനുമായി ക്ലാസില്‍ കയറി, പിന്നാലെ 15കാരിയെ ക്രൂരമായി ആക്രമിച്ച് 21കാരന്‍, പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം
31 Oct 2026
BREAKING NEWS
'മരണമെത്തുന്ന നേരത്ത് നീയെന്റ അരികിൽ ഇത്തിരി നേരമിരിക്കണേ... '; റഫീഖ് അഹമ്മദ് കാണാനെത്തിയപ്പോൾ കവിതയുടെ വരികൾ ഓർമയിൽനിന്ന് ചൊല്ലി ലീലാവതി ടീച്ചർ; സമുദ്രവും പർവതവും കാണിച്ചുതരുന്നത് അവയുടെ വലിപ്പമല്ല, നമ്മുടെ നിസ്സാരതയാണെന്ന് ​ഗാനരചയിതാവ്
31 Oct 2026