ഹരാരെ: സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയിൽ 3-0ന് കീഴടക്കി, ഇന്ത്യ വീണ്ടും ഐസിസി ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തി. നിലവിലെ ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യ, അടുത്തിടെ ഒന്നാം സ്ഥാനത്തേക്ക് ഉയർന്ന ഇംഗ്ലണ്ടിനെ പിന്തള്ളി വീണ്ടും മുൻനിരയിൽ എത്തുകയായിരുന്നു.
1,605 ദിവസത്തോളം കൈവശം വെച്ചിരുന്ന ഒന്നാം സ്ഥാനമാണ് കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തോടെ ഇന്ത്യയ്ക്ക് നഷ്ടമായത്. എന്നാൽ ദിവസങ്ങൾക്കുള്ളിൽ റാങ്കിങ് തലപ്പത്ത് ഇന്ത്യ വീണ്ടും എത്തുകയായിരുന്നു.
ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റിന് ജയിച്ചപ്പോൾ രണ്ടാം ടി 20 യിൽ 90 റൺസിനായിരുന്നു ജയം. മൂന്നാം ടി 20 യിൽ 35 റൺസിനും ജയിച്ചു. ഇംഗ്ലണ്ട് മണ്ണിൽ തിളങ്ങാതിരുന്ന വൈഭവ് സൂര്യവംശി രണ്ട് വെടിക്കെട്ട് ഫിഫ്റ്റിയോടെ ഈ പരമ്പരയിൽ തകർപ്പൻ പ്രകടനമാണ് കാഴ്ച വെച്ചത്.






