BREAKING NEWS

“മൃഗങ്ങൾക്ക് പോലും ഇതിലും നല്ല സംസ്കാരം; ഇയാളുടെ മാനസികാവസ്ഥ പരിശോധിച്ച് ജയിലിലാക്കണം “- ടി.ജി. മോഹൻദാസിനെ വിമർശിച്ച് മാധവ് സുരേഷ്

· · 1 min read
Share: Copied!

തിരുവനന്തപുരം: നീറ്റ് വിവാദത്തിൽ ഡൽഹി ജന്തർ മന്തറിൽ സിജെപിയുടെ നേതൃത്വത്തിൽ നടന്ന ജെൻ സി പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികളെ അധിക്ഷേപിച്ച ആർഎസ്എസ് നേതാവ് ടി.ജി. മോഹൻദാസിനെതിരെ നടനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനുമായ മാധവ് സുരേഷ് രംഗത്ത്.

“മൃഗങ്ങൾക്ക് പോലും ഇതിലും നല്ല സംസ്കാരം കാണിക്കാനാകും” എന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് മാധവ് സുരേഷ് ടി.ജി. മോഹൻദാസിനെ വിമർശിച്ചത്. ഇത്തരമൊരു പരാമർശം നടത്തിയ വ്യക്തിയുടെ മാനസികാവസ്ഥ പരിശോധിക്കണമെന്നും നിയമനടപടി സ്വീകരിച്ച് ജയിലിലാക്കണമെന്നും മാധവ് ആവശ്യപ്പെട്ടു.

അതേസമയം,ടി.ജി. മോഹൻദാസിനെതിരെ എഐവൈഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോന്റെ പരാതിയിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ട്. എസ്എഫ്ഐയും പൊലീസിൽ പരാതി നൽകിയിരുന്നു

സമരം നടത്തിയ വിദ്യാര്‍ഥികളെ വെടിവച്ചു കൊല്ലണമായിരുന്നു എന്നാണ് ആര്‍ എസ് എസ് സൈദ്ധാന്തികന്‍ കൂടിയായ ടി ജി മോഹന്‍ദാസ് പറഞ്ഞത്. ജന്തര്‍ മന്തറില്‍ നാല് കിലോമീറ്റര്‍ ചുറ്റളവില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കണമായിരുന്നു. ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാന്‍ മൂന്ന് തവണ ആവശ്യപ്പെട്ടശേഷം വെടിവെയ്ക്കണം. കുറേ പേര്‍ മരിക്കും, കുറേ പേര്‍ക്ക് അംഗഭംഗം സംഭവിക്കും. ഏകദേശം നാല് മണിക്കൂര്‍ കൊണ്ട് രംഗം ശാന്തമാകുമായിരുന്നു. ശവങ്ങള്‍ പെറുക്കി ആശുപത്രിയില്‍ എത്തിക്കണം- ടി ജി മോഹന്‍ദാസ് പറഞ്ഞു. ഒരു യൂട്യൂബ് ചാനലിലൂടെയായിരുന്നു ടി ജി മോഹന്‍ദാസിന്റെ പരാമര്‍ശം. പ്രക്ഷോഭകർ ക്രിമിനലുകളും ബലാത്സംഗം ചെയ്യുന്നവരുമാണെന്നും അവർ അഴിഞ്ഞാടുകയാണെന്നും യൂട്യൂബ് വീഡിയോയിലൂടെ മോഹൻദാസ് അധിക്ഷേപിച്ചിരുന്നു.

ടി.ജി. മോഹൻദാസിന്റെ പരാമർശം വിവാദമായതോടെ വിവിധ ഭാഗങ്ങളിൽ നിന്ന് വ്യാപക പ്രതിഷേധം ഉയർന്നതോടെ അദ്ദേഹത്തിന്റെ പ്രസ്താവന ആർഎസ്എസിന്റെ ഔദ്യോഗിക നിലപാടല്ലെന്ന് സംഘടന വ്യക്തമാക്കി. ടി.ജി. മോഹൻദാസ് നടത്തിയ പരാമർശം വ്യക്തിപരമായ അഭിപ്രായമാണെന്നും ആർഎസ്എസ് വിശദീകരിച്ചു.

എല്ലാവരും അടി വാങ്ങുന്നതും ചോരയും കണ്ടതിന്റെ ഭയത്തിലാണ് ഞാന്‍ ആ പോസ്റ്റിട്ടത്, ഇങ്ങനെ വ്യാഖ്യാനിക്കപ്പെടുമെന്ന് കരുതിയില്ല, പരാജയപ്പെട്ട സംവിധായകന്‍ എന്ന് പറഞ്ഞത് വലിയ തെറ്റ്, സ്വാതന്ത്ര്യ സമരസേനാനികളുടെ കല്ലറയില്‍ തുപ്പുന്നത് പോലെയെന്ന് പറഞ്ഞത് സഹിക്കാനായില്ല, ഞാനും മനുഷ്യനാണ്, ക്ഷമിക്കണം- പേളി മാണി

BREAKING NEWS
‘മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടിവരും’; പ്രസം​ഗത്തിനിടെ സദസിൽ നിന്നും മോദി അനുകൂലിയുടെ ശബ്ദത്തിനുനേരെ പൊട്ടിത്തെറിച്ച് ഖാർഗെ; ‘കള്ളന്മാരുടെയും സാമൂഹികവിരുദ്ധരുടെയും ഭാഷ ‘യെന്ന് ബിജെപി; ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ
25 Oct 2026
BREAKING NEWS
’ഇതെന്ത് നീതി, പണവും അധികാരവുമുള്ളവർക്ക് എന്തുമാകാമോ’? ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17 കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ വൻ പ്രതിഷേധം; ആഭ്യന്തര മന്ത്രിക്കും അതൃപ്തി; ഡിജിപിയെ വിളിച്ചു; നരഹത്യാക്കുറ്റം ചുമത്തി
25 Oct 2026
BREAKING NEWS
സൗദിയെ ലക്ഷ്യമിട്ട് ഹൂതികളുടെ വൻ ആക്രമണം; 10 ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലും തകർത്ത് സഖ്യസേന; ആളുകൾ കൂട്ടംകൂടരുതെന്നും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കരുതെന്നും നിർദേശം
25 Oct 2026
BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026