BREAKING NEWS

അയാളെ എനിക്കിനി കാണണ്ട…നിഷ്കളങ്കയായ ഒരു കുരുന്നിനെ കൊലപ്പെടുത്തിയ ആ ക്രൂരനു തൂക്കുകയർ പോരാ, ആ കുഞ്ഞിന്റെ ജീവനെടുത്ത അതേ സ്ഥലത്തു തന്നെ അയാളെ ചുട്ടുകൊല്ലണം. എന്നാലും എന്റെയുള്ളിലെ കനൽ അടങ്ങില്ല… ഭോർ പീഡനക്കേസ് പ്രതിയുടെ ഭാര്യ, അയാളെ പിതാവെന്നു വിളിക്കാൻ പോലും ഞാൻ ലജ്ജിക്കുന്നു- മകൻ

· · 1 min read
Share: Copied!

മുംബൈ: ‘ അയാൾ എനിക്കു മരിച്ചതിനു തുല്യനാണ്. അവനെ എനിക്കു കാണണ്ട, നിഷ്കളങ്കയായ ഒരു കുഞ്ഞിനെ കൊലപ്പെടുത്തിയ ആ ക്രൂരനു തൂക്കുകയർ പോരാ. ആ കുഞ്ഞിന്റെ ജീവനെടുത്ത അതേ സ്ഥലത്തു തന്നെ അയാളെ ചുട്ടുകൊല്ലണം. എന്നാലും എന്റെയുള്ളിലെ കനൽ അടങ്ങില്ല. അയാളുടെ മുഖം കാണാനോ മരണവാർത്ത അറിയാനോ പോലും ആഗ്രഹിക്കുന്നില്ല’– പുണെയിലെ ഭോറിൽ 4 വയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഭീംറാവു കാംബ്ലി(65)യുടെ ഭാര്യയുടെ വാക്കുകളാണിത്.

അതേസമയം അയാളെ പിതാവെന്നു വിളിക്കാൻ പോലും ലജ്ജിക്കുകയാണെന്നും എങ്ങനെയാണോ ആ കുഞ്ഞ് കൊല്ലപ്പെട്ടത് അതേ രീതിയിൽ തന്നെ അയാളെയും ശിക്ഷിക്കണമെന്നും മകനും മാധ്യമങ്ങളോടു പറഞ്ഞു.

നിഷ്കളങ്കയായ ഒരു കുഞ്ഞിനെ കൊന്ന പ്രതിക്കു പരമാവധി ശിക്ഷ നൽകണമെന്നാണു പ്രതിയുടെ കുടുംബത്തിന്റെ ആവശ്യം. 10 വർഷത്തോളമായി ഭീംറാവുവുമായി ബന്ധമില്ലെന്നു കുടുംബം അറിയിച്ചു. സമൂഹത്തിൽ നിന്നു വലിയ തോതിലുള്ള അപമാനം നേരിടേണ്ടിവന്ന സാഹചര്യത്തിലാണു കുടുംബം പരസ്യമായി രംഗത്തെത്തിയത്. അതേസമയം പ്രതിക്ക് തൂക്കുകയർ കിട്ടുന്നതുവരെ വിശ്രമിക്കില്ലെന്ന് സർക്കാരും വ്യക്തമാക്കി.

അമ്മയ്ക്ക് ആശുപത്രിയിൽ കൂട്ടിരുന്ന 15 കാരന് രണ്ടാനച്ഛന്റെ ക്രൂര മർദനം, കുട്ടിയുടെ കഴുത്തിൽ കത്തിവച്ച് കൊല്ലുമെന്ന് ഭീഷണി, പലപ്പോഴും കുട്ടിയെ ക്രൂരമായി മർദിക്കും, പേടി കാരണം അമ്മയും മകനും പലപ്പോഴും അന്തിയുറങ്ങിയത് അയൽവാസികളുടെ വീട്ടിൽ… രണ്ടാനച്ഛൻ കസ്റ്റഡിയിൽ

BREAKING NEWS
‘യുപിയിൽ 2.04 കോടി പേരുകൾ വോട്ടർപട്ടികയ്ക്ക് പുറത്ത്; 1.27 കോടി ഹിന്ദു വോട്ടർമാരെ ഒഴിവാക്കി’; എസ്.ഐ.ആറിൽ ജാഗ്രത വേണമെന്ന് ബിജെപി പ്രവർത്തകർക്ക് യോഗി ആദിത്യനാഥിന്റെ നിർദേശം
31 Oct 2026
BREAKING NEWS
വളർമതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി; സെക്രട്ടേറിയറ്റിന് മുന്നിൽ സംഘർഷം, സമരം കടുപ്പിക്കുമെന്ന് ഉദ്യോഗാർഥികൾ
31 Oct 2026
BREAKING NEWS
‘സുഖമാണോ ചേട്ടാ’ എന്നു മാത്രമാണ് ചോദിച്ചത്; രാജനെ കയ്യേറ്റം ചെയ്തിട്ടില്ലെന്ന് ശ്രീനാദേവി കുഞ്ഞമ്മ; അടൂർ സ്റ്റേഷൻ വിവാദത്തിൽ വിശദീകരണം
31 Oct 2026
BREAKING NEWS
അധ്യാപിക പഠിപ്പിച്ചുകൊണ്ടിരിക്കെ കട്ടിങ് മെഷീനുമായി ക്ലാസില്‍ കയറി, പിന്നാലെ 15കാരിയെ ക്രൂരമായി ആക്രമിച്ച് 21കാരന്‍, പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം
31 Oct 2026