BREAKING NEWS

സംസ്കാരശൂന്യമായ തലമുറ, ഇവരുടെ റീലുകൾ കാണുമ്പോള്‍ അറപ്പ് തോന്നുന്നു, മയക്കുമരുന്ന് ഉപയോഗിക്കാനും പങ്കാളികളെ മാറ്റാനുമുള്ള സ്വാതന്ത്ര്യം പ്രചരിപ്പിക്കുന്നവരാണിവര്‍, മാതാപിതാക്കളുടെ ചെലവില്‍ കഴിയുന്നവരാണ് ഈ പ്രക്ഷോഭകാരികളെല്ലാം, വിദ്യാര്‍ത്ഥി സമരത്തെ വിമര്‍ശിച്ച് കങ്കണ റണൗട്ട്

· · 1 min read
Share: Copied!

ന്യൂഡൽഹി: ജന്തർ മന്തറിലെ ക്രോക്രോച്ച് ജനതാ പാർട്ടി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച റീലുകൾക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എംപിയും നടിയുമായ കങ്കണ റണൗട്ട്. പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ ‘ജനറേഷൻ ഗട്ടർ’ (സംസ്കാരശൂന്യമായ തലമുറ) എന്നായിരുന്നു താരം വിശേഷിപ്പിച്ചത്. ഇവരുടെ റീലുകൾ അറപ്പുളവാക്കുന്നതാണെന്നും ഛർദിക്കാൻ തോന്നിയെന്നുമായിരുന്നു താരത്തിന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറി. ഇവർ ഉത്തരവാദിത്തമില്ലാതെ സ്വതന്ത്രമായി ജീവിക്കാൻ ശ്രമിക്കുന്നവരാണ്, മയക്കുമരുന്ന് ഉപയോഗിക്കാനും മദ്യപിക്കാനും പങ്കാളികളെ മാറ്റാനുമുള്ള സ്വാതന്ത്ര്യം അഭിമാനത്തോടെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നവരുമാണെന്നും പങ്കുവെച്ച റീലുകളിലെ ഓരോ ഫ്രെയിമും കാണുമ്പോൾ അലോസരപ്പെടുത്തുന്നുവെന്നുമായിരുന്നു താരത്തിന്റെ അധിക്ഷേപം.

എന്റെ ജീവിതത്തിൽ ഇത്രയും അരോചകമായ രം​ഗങ്ങൾ ഒരിടത്തും കണ്ടിട്ടില്ലെന്നും പ്രക്ഷോ​ഭകാരികൾ സ്വന്തമായി സമ്പാദിക്കാത്തവരാണെന്നും താരം പറയുന്നു. സ്വതന്ത്രരായ സ്ത്രീകൾ ധീരമായ തീരുമാനങ്ങളും അഭിപ്രായങ്ങളും തുറന്നുപറയുകയും സ്വന്തം ഉത്തരവാദിത്തങ്ങൾ സ്വയം ഏറ്റെടുക്കുകയും ചെയ്യുന്നവരാണ്. അല്ലാതെ മാതാപിതാക്കളുടെയോ കുടുംബത്തിന്റെയോ ചെലവിൽ കഴിയുന്നവരല്ല.

മയക്കുമരുന്ന് ഉപയോഗിക്കാനും മദ്യപിക്കാനും സ്വതന്ത്രമായി നടക്കാനുമുള്ള അവകാശം കാണിക്കുമ്പോഴും മാതാപിതാക്കളുടെ പണത്തിലാണ് ഇവർ കഴിയുന്നത്. സ്വതന്ത്ര ജീവിതം നമ്മൾ സ്വയം സമ്പാദിക്കേണ്ടതാണ് എന്നുമായിരുന്നു കങ്കണ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചത്. അധിക്ഷേപത്തിന് പിന്നാലെ നിരവധി വിമർശനങ്ങളാണ് താരത്തിനെതിരെ വരുന്നത്.

BREAKING NEWS
അറസ്റ്റിലായി 48 മണിക്കൂറിലധികം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സർക്കാർ ഉദ്യോഗസ്ഥൻ സ്വമേധയാ സസ്പെൻഷനിലാവും, പ്രത്യേക സസ്പൻഷൻ ഉത്തരവിന്റെ ആവശ്യമില്ല... സസ്പെൻഷൻ പിൻവലിച്ചശേഷം പ്രതിയെ വീണ്ടും അതേ ആശുപത്രിയിൽ അതേ തസ്തികയിൽ നിയമിച്ചത് ഗൗരവകരമായ വിഷയം- സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി
09 Nov 2026
BREAKING NEWS
അനധികൃത ആയുധ-ലഹരിമരുന്ന് ഇടപാടുകാരെ പിടികൂടി ചോദ്യം ചെയ്യുന്നതിനിടെ തൊണ്ടിമുതൽ കാണിച്ചുതരാമെന്ന് കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി... കള്ളനെന്നു വിളിച്ചുപറഞ്ഞ് നാട്ടുകാർക്ക് മുന്നിലേക്കിട്ട് രക്ഷപ്പെട്ടു!! പോലീസുകാരനെ ആൾക്കൂട്ടം മർദിച്ച് പുഴയിലെറിഞ്ഞു, അപകട വിവരം സഹപ്രവർ‍ത്തകർ മറച്ചുവച്ചു... മൃതദേഹ...
09 Nov 2026
BREAKING NEWS
'തീവ്രവാദികൾക്ക് പാസ്‌പോർട്ടില്ല; വെറും 'നാടകം' ഷെയ്ഖ് ഹസീനയുടെ അപേക്ഷ നിരസിച്ച് ബംഗ്ലാദേശ്, കുറ്റവാളികളെ കൈമാറാനുള്ള കരാർ പ്രകാരം ഇന്ത്യയോട് എത്രയും വേ​ഗം തീരുമാനമുണ്ടാക്കണമെന്നും ആവശ്യം
09 Nov 2026
BREAKING NEWS
'അവൻ പടക്കം പൊട്ടിക്കുന്നതിനിടെ ഒരെണ്ണം നെഞ്ചിലേക്ക് വീണു, ശ്വാസമുണ്ടായിരുന്നത് കൊണ്ടാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്, പക്ഷേ കാര്യമുണ്ടായില്ല'... ദീപാവലി ആ​ഘോഷത്തിനിടെ പടക്കം പൊട്ടി പത്തുവയസുകാരന് ദാരുണാന്ത്യം!! ദീപാവലി ദിവസം അഗ്നിരക്ഷാ സേനയ്ക്ക് വന്നത് 257 എമർജൻസി കോളുകൾ
09 Nov 2026