BREAKING NEWS

ആദ്യം സ്വന്തമായി ഉപയോ​ഗിച്ചു തുടങ്ങി, ലാഭം മനസിലായതോടെ വിൽപന, 35 ലക്ഷം രൂപയുടെ എംഡിഎംഎയുമായി മലയാളി പൈലറ്റ് പിടിയിൽ, ലഹരിമരുന്നുകൾ എത്തിച്ചത് നോയിഡയിൽ നിന്ന്

· · 1 min read
Share: Copied!

കോഴിക്കോട്; 35 ലക്ഷം രൂപയുടെ 814 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശിയായ സ്വകാര്യ എയർലൈൻസിലെ മുൻ പൈലറ്റ് ഗുരുഗ്രാം പോലീസിന്റെ പിടിയിൽ. കോഴിക്കോട് വെസ്റ്റ്ഹിൽ പോഷ് ഹിൽ റോഡ് റെഡ് റോസിൽ അർഷാദ് അലി (അജ്ജു – 33) ആണ് പിടിയാലായത്. ഗുരുഗ്രാമിലെ ദൗലത്താബാദിലെ ലാൻഡ്മാർക്ക് സൊസൈറ്റി അപാർട്ട്മെന്റിൽ നിന്നാണ് അലി സെക്ടർ 39 ക്രൈംബ്രാഞ്ച് സംഘത്തിന്റെ വലയിലായത്. എൻഡിപിഎസ് ആക്ട് പ്രകാരം അർഷാദ് അലിക്കെതിരെ രാജേന്ദ്ര പാർക്ക് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.

ഇയാളിൽ നിന്ന് പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് രാജ്യാന്തര വിപണിയിൽ 35 ലക്ഷം രൂപ വിലവരും. മുൻപ് ഒരു സ്വകാര്യ എയർലൈനിൽ പൈലറ്റായി പ്രവർത്തിച്ച അർഷാദ് അലി നിലവിൽ ഒരു കമ്പനിയിലും പ്രവർത്തിക്കുന്നില്ല. അതേസമയം നോയിഡയിൽ നിന്നാണ് ഇയാൾ അഞ്ചു ലക്ഷം രൂപ നൽകി എംഡിഎംഎ വാങ്ങിയതെന്നാണ് വിവരം. ലഹരിമരുന്നു വിൽപനയ്ക്കു ശേഷം ബാക്കി തുക നൽകാനായിരുന്നു ധാരണ.

തുടക്കത്തിൽ സ്വന്തം ആവശ്യത്തിനായി എംഡിഎംഎ വാങ്ങി ഉപയോഗിച്ചു വന്ന അലി ലാഭം മനസിലാക്കിയാണ് ലഹരിമരുന്നു വിൽപനയിലേക്കു തിരിഞ്ഞതെന്നാണ് സൂചന.

നവജാത ശിശുവിനെ വിറ്റത് കേരളത്തിൽ തന്നെ, ഇടപാടുകൾ ഇൻസ്റ്റ​ഗ്രാം വഴി!! ഇടനിലക്കാരി പിടിയിൽ, രണ്ട് യുവതികൾ നിരീക്ഷണത്തിൽ, ഭരണങ്ങാനത്തുള്ള മൂന്നു പേർക്കും പങ്ക്?

BREAKING NEWS
ഇനിയും ഇമ്മാതിരി രൂപമാറ്റം വരുത്തി ഹാജരായാൽ കർശന നടപടികൾ നേരിടേണ്ടി വരും- പ്രതികൾക്ക് കോടതിയുടെ കർശന താക്കീത്!! സാക്ഷികൾ തിരിച്ചറിയാതിരിക്കാൻ അഭിമന്യൂ കൊലക്കേസ് പ്രതികൾ കോടതിയിലെത്തിയത് ഒരേപോലെ പോലെ മുടിവെട്ടി, ഒരേ വസ്ത്രങ്ങൾ ധരിച്ച്, മുഖവും തലയും മറച്ച്... മൂന്നുപേരെ തിരിച്ചറിയാനാകാതെ സാക്ഷി- മാ...
15 Oct 2026
BREAKING NEWS
ഞങ്ങൾ‍ക്ക് 21 വയസായി, മദ്യം വേണം... സ്കൂൾ യൂണിഫോമിൽ ബിവറേജസ് ഔട്ട്‌ലെറ്റിൽ വിദ്യാർഥികൾ!! തരില്ലെന്നു പറഞ്ഞതോടെ അടുത്ത വരവ് യൂണിഫോം മാറ്റി, പ്രായം തെളിയിക്കുന്ന രേഖകൾ ആവശ്യപ്പെടുന്നതോടെ പ്രതിഷേധം- നെടുമ്പാശേരി അപകടത്തോടെ പരിശോധന കർശമാക്കി- ജീവനക്കാർ
15 Oct 2026
BREAKING NEWS
ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയ്ക്ക് മുന്നോടിയായി ജിയോയുടെ അടുത്ത വളർച്ചാ പദ്ധതി!! മൊബിലിറ്റി, ഹോം, എന്റർപ്രൈസ്–അന്താരാഷ്ട്ര ബിസിനസ്... വളർച്ചയുടെ മൂന്ന് പ്രധാന എൻജിനുകൾ- ആകാശ് അംബാനി
15 Oct 2026
BREAKING NEWS
തന്റെ വീടിനു മുന്നിൽ അന്നദാനം നടത്താനുള്ള മേശകൾ സ്ഥാപിക്കരുതെന്ന് മുസ്ലിം യുവതി, എല്ലാ ദിവസവും ഇതേ സ്ഥലത്ത് അന്നപ്രസാദം വിതരണം ചെയ്യാറുണ്ടെന്നും ഇതുവരെ ഇത്തരമൊരു പ്രശ്നം ഉണ്ടായിട്ടില്ലെന്നും മറുവിഭാ​ഗം, തർക്കത്തിനിടെ ദുർ​ഗാദേവി പ്രസാദത്തിലേക്ക് മീൻ കഴുകിയ വെള്ളവും അവശിഷ്ടങ്ങളും വലിച്ചെറിഞ്ഞു- അറസ...
15 Oct 2026