BREAKING NEWS

‘എന്നെ അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് കേസിൽ ഉൾപ്പെടുത്തിയത്; ശ്വേതാ മേനോൻ മിനിറ്റ്സ് ബുക്ക് ഉൾപ്പെടെയുള്ള രേഖകൾ കൈമാറിയില്ല ‘- രമേഷ് പിഷാരടി

· · 1 min read
Share: Copied!

കൊച്ചി: ‘അമ്മ’യിലെ അഡ്‌ഹോക്ക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് നടൻ രമേഷ് പിഷാരടി. തന്നെ അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് കേസിൽ ഉൾപ്പെടുത്തിയതെന്നും അദ്ദേഹം മുൻസിഫ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആരോപിച്ചു.

അംഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് അഡ്‌ഹോക്ക് കമ്മിറ്റി അധ്യക്ഷസ്ഥാനം ഏറ്റെടുത്തതെന്നും എന്നാൽ ചുമതല തനിക്ക് അനുയോജ്യമല്ലെന്ന് മനസ്സിലായതിനെ തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ സ്ഥാനം ഒഴിഞ്ഞുവെന്നും പിഷാരടി വ്യക്തമാക്കി.

ശ്വേതാ മേനോൻ ‘അമ്മ’യിൽ നിന്ന് രാജിവച്ചെങ്കിലും സംഘടനയുടെ മിനിറ്റ്സ് ബുക്ക് ഉൾപ്പെടെയുള്ള രേഖകൾ കൈമാറിയിരുന്നില്ലെന്നും സത്യവാങ്മൂലത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് രമേഷ് പിഷാരടി കോടതിയെ സമീപിച്ചിരിക്കുന്നത്.

കൊട്ടാരക്കര സീറ്റ്‌ ഉറപ്പ് നൽകിയാണ് പാര്‍ട്ടിയില്‍ എത്തിച്ചത്. പിന്നീട് തൃപ്പൂണിത്തുറ തരാമെന്ന് പറഞ്ഞ് വഞ്ചിച്ചു. പാർട്ടിയുണ്ടെന്നൊക്കെ പറഞ്ഞിട്ട് തൃക്കാക്കര ചെന്നപ്പോൾ ആകെ ഉണ്ടായിരുന്നത് രണ്ടേ രണ്ട് പേർ, സാബുവിന്റെ വ്യക്തിപരമായ നേട്ടത്തിനു വേണ്ടി മാത്രമുള്ള പാർട്ടിയാണിത്, അഖില്‍ മാരാര്‍ ട്വന്റി 20 വിട്ടു

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026