BREAKING NEWS

ആദ്യം ഹെൽമറ്റിന് തലയ്ക്കടിച്ചു, കയ്യും കാലും ചങ്ങലകൊണ്ടു കെട്ടിയിട്ട് മുറിയിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി, പ്ലാസ്റ്റിക് കയറിന് തൂണിൽ കെട്ടിയിട്ടു, വായിൽ തുണി തിരുകി, സ്ക്രൂ ഡ്രൈവർ, കട്ടിങ് പ്ലെയർ കൊണ്ട് ക്രൂരമായി ഉപദ്രവിച്ചു!! അച്ഛനു സുഖമില്ലെന്നു പറഞ്ഞ് മകനേയും വിളിച്ചുവരുത്തി മർദിച്ചു… മക്കളെ കൊല്ലുമെന്ന് ഭീഷണി, മകൾക്കുവന്ന വിവാഹാലോചന നിരസിച്ചതിന് നേരിടേണ്ടി വന്നത് ക്രൂര പീഡനം

· · 1 min read
Share: Copied!

വർക്കല: മകളെ വിവാഹം ചെയ്തു നൽകാൻ വിസമ്മതിച്ചതിന്റെ പേരിൽ അഞ്ചംഗ സംഘം ബന്ദിയാക്കിയ ഗൃഹനാഥൻ മണിക്കൂറുകളോളം നേരിട്ടത് ക്രൂര പീഡനങ്ങൾ. ആക്രമണങ്ങളിൽ സാരമായി പരുക്കേറ്റ വടശ്ശേരിക്കോണം ആര്യഭവനിൽ അനിൽകുമാർ 3 ദിവസത്തെ ആശുപത്രിവാസത്തിനുശേഷം ഇന്നലെയാണ് വീട്ടിലെത്തിയത്.

പ്രതികൾ ശബ്ദം പുറത്തുവരാതിരിക്കാൻ വായിൽ തുണി തിരുകി, ചങ്ങലയും താഴും ഉപയോഗിച്ച് തൂണിൽ കെട്ടിയിട്ടു, ഹെൽമറ്റ് കൊണ്ട് തലയിൽ ആഞ്ഞടിച്ചു, മുറിയിലൂടെ വലിച്ചിഴച്ചുവെന്നും അനിൽകുമാർ പറയുന്നു. അതേസമയം ആക്രമണത്തിൽ പരുക്കേറ്റ അനിലിന്റെ വലതുകയ്യിൽ പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്.

മകളെ വിവാഹം ചെയ്തു കൊടുക്കാത്തതിന്റെ പേരിൽ വെള്ളല്ലൂർ വട്ടവിളയിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് അനിൽകുമാറിനെ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. ഇക്കഴിഞ്ഞ 16ന് രാവിലെ 11 മുതൽ രാത്രി 8 വരെയാണ് ക്രൂരമർദനം ഏറ്റുവാങ്ങേണ്ടി വന്നത്. അനിലിന്റെ മകൻ അച്ചുവിനും ക്രൂരമർദനമേറ്റിരുന്നു. അതേസമയം കേസിലെ 5 പ്രതികളെയും ഇതുവരെ പോലീസിനു കണ്ടെത്താനായിട്ടില്ല. മുഖ്യപ്രതി മതിര തെറ്റിമുക്ക് സ്വദേശി സുധീഷിന് അനിൽകുമാറിന്റെ മകളെ വിവാഹം ചെയ്തു നൽകാൻ വിസമ്മതിച്ചതിന്റെ പേരിലായിരുന്നു മർദനം. പ്രതികൾക്കായി കഴിഞ്ഞ ദിവസം പോലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു.

സംഭവം ഇങ്ങനെ- കെട്ടിടനിർമാണത്തൊഴിലാളിയായ അനിൽകുമാർ പ്രതികൾ ആവശ്യപ്പെട്ടതനുസരിച്ച് 16ന് രാവിലെ 11ന് സ്വന്തം സ്കൂട്ടറിലാണ് കിളിമാനൂർ വെള്ളല്ലൂരിലെ വീട്ടിൽ എത്തിയത്. വീട്ടിൽ കയറിയ അനിലിനെ രണ്ടു പേർ ചേർന്നു പിന്നിൽനിന്നു പിടിച്ചുവച്ചു. ഒരാൾ ഹെൽമറ്റ് കൈക്കലാക്കി തലയിലും നെറ്റിയിലും ആഞ്ഞടിച്ചു. തുടർന്ന് കയ്യും കാലും ചങ്ങലകൊണ്ടു കെട്ടിയിട്ട് മുറിയിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി. പ്ലാസ്റ്റിക് വയറും കയറും ഉപയോഗിച്ച് വരിഞ്ഞുമുറുക്കി തൂണിൽ കെട്ടിയിട്ടു. വായിൽ തുണി തിരുകിയശേഷം തോർത്തും പ്ലാസ്റ്ററും ഉപയോഗിച്ച് വായ മൂടിക്കെട്ടി. മർദിക്കുമ്പോൾ ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ സൗണ്ട് സിസ്റ്റത്തിൽ പാട്ട് വച്ചു.

തുടർന്ന് അനിൽകുമാറിന്റെ ഫോണിൽ നിന്നു മകൻ അച്ചുവിനെ വിളിച്ച് അച്ഛന് സുഖമില്ലെന്നു പറഞ്ഞ് സ്ഥലത്തെത്തിച്ച് കെട്ടിയിട്ടു മർദിച്ചു. സ്ക്രൂ ഡ്രൈവർ, കട്ടിങ് പ്ലെയർ എന്നിവ ഉപയോഗിച്ച് ക്രൂരമായി ഉപദ്രവിച്ചു. പിന്നീട് അനിലിന്റെ ഭാര്യയെക്കൂടി വിളിച്ചുകൊണ്ടുവരാൻ മകൻ അച്ചുവിനെ വീട്ടിലേക്കയച്ചു. ആ സമയം കൂടെപ്പോയത് സുധീഷാണ്. വീട്ടിലെത്തി പ്രതിയെ പുറത്തു നിർത്തി വീടിനകത്തേക്കു കയറിയ അച്ചു, അമ്മ സ്വപ്നയെ കാര്യങ്ങളറിയിച്ചു. ഇതോടെയാണ് പ്രതികളെക്കുറിച്ചുള്ള വിവരം പുറത്തറിഞ്ഞത്.

സ്വപ്ന ഉടനെ ചെറുന്നിയൂർ പഞ്ചായത്ത് പ്രസിഡന്റിനെ ഫോണിൽ വിളിച്ചു. പ്രസിഡന്റ് വർക്കല പോലീസ് വിവരമറിയിച്ചതോടെയാണ് അനിൽകുമാറിനെ മോചിപ്പിക്കാനായത്. അതേസമയം സംഭവശേഷം ഭീതിയോടെയാണ് കഴിയുന്നതെന്നും മകനെയും മകളെയും വേണ്ടി വന്നാൽ കൊലപ്പെടുത്തുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതായും അനിൽ പറയുന്നു.

‘ജനാധിപത്യവിധിയെ ഞാൻ പൂർണ ബഹുമാനത്തോടെ സ്വീകരിക്കുന്നു; പൊതുപദവി ഒരു അധികാരമല്ല; ജനങ്ങൾ ഏൽപ്പിച്ച വിശ്വാസത്തിന്റെ ഉത്തരവാദിത്വമാണ്‘- അവിശ്വാസ പ്രമേയത്തിൽ പ്രതികരണവുമായി ദിയ പുളിക്കക്കണ്ടം

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026