BREAKING NEWS

ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

· · 1 min read
Share: Copied!

വാരണാസി: ദുബായിലേക്ക് പോകാൻ വിമാനം കയറാനായി മൂന്നര മണിക്കൂർ മുമ്പ് വിമാനത്താവളത്തിലെത്തിയ യാത്രക്കാരന് ഒടുവിൽ യാത്ര മുടങ്ങി. ഉത്തർപ്രദേശിലെ ഗൊരഖ്പൂർ സ്വദേശിയായ ഭൂഷൺ കുമാറിനാണ് മദ്യലഹരിയിൽ വിമാനത്താവളത്തിലെ പാർക്കിങ് ഏരിയയിൽ കിടന്നുറങ്ങിയതോടെ വിമാനം നഷ്ടമായത്. വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.

വ്യാഴാഴ്ച രാത്രി 9.05ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ IX-183 വിമാനത്തിൽ വാരണാസിയിൽ നിന്ന് ദുബായിലേക്ക് പോകാനായിരുന്നു ഭൂഷൺ കുമാറിന്റെ യാത്ര. ഇതിനായി വൈകിട്ട് 5.30ഓടെ തന്നെ അദ്ദേഹം വിമാനത്താവളത്തിലെത്തി. എന്നാൽ ടെർമിനലിലേക്ക് പോകുന്നതിന് പകരം പാർക്കിങ് മേഖലയിലേക്കാണ് പോയത്. ഇവിടെവച്ച് മദ്യപിച്ച ശേഷം കിടന്നുറങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ദീർഘനേരമായി ഒരാൾ പാർക്കിങ് ഏരിയയിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാർ സ്ഥലത്തെത്തി പരിശോധിച്ചു. തുടർന്ന് പൊലീസിനെയും വിവരമറിയിച്ചു. എന്നാൽ പൊലീസ് എത്തുമ്പോഴേക്കും ദുബായിലേക്കുള്ള വിമാനം പറന്നുയർന്നിരുന്നു. ഇതോടെ ഭൂഷൺ കുമാറിന് വിമാനത്തിൽ കയറാനായില്ല.

പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്കായി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. വിമാനത്താവളത്തിൽ ഭൂഷൺ കുമാറിനൊപ്പം കുടുംബാംഗങ്ങളാരും ഉണ്ടായിരുന്നില്ല. പിന്നീട് പൊലീസ് ഗൊരഖ്പൂരിലുള്ള കുടുംബാംഗങ്ങളെ ബന്ധപ്പെടുകയും വിവരം അറിയിക്കുകയും ചെയ്തു.

വിമാനം പുറപ്പെടുന്നതിന് മണിക്കൂറുകൾ മുമ്പ് വിമാനത്താവളത്തിലെത്തിയിട്ടും ചെക്ക് ഇൻ ചെയ്യാതെ പാർക്കിങ്ങിൽ കിടന്നുറങ്ങിയതാണ് യാത്ര മുടങ്ങാൻ കാരണമായത്. സംഭവം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിമാനത്താവളത്തിലെത്തിയ ശേഷം ചെക്ക് ഇൻ, സുരക്ഷാ പരിശോധന, ബോർഡിങ് തുടങ്ങിയ നടപടികൾ സമയത്ത് പൂർത്തിയാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ചർച്ചയായി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ഒളിച്ചോടി കേരളത്തില്‍ താമസം, ബംഗാള്‍ പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും 23കാരന്‍ രക്ഷപ്പെട്ടു

BREAKING NEWS
റോഡിലെങ്ങും ചിതറിത്തെറിച്ച നിലയിൽ അരിയും സാധനങ്ങളും, കണ്ണുനിറയ്ക്കും കാഴ്ച; ‘ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങിയത്; വലിയ മഴയായിരുന്നതിനാൽ റോഡ് കാണത്തില്ലായിരുന്നു‘; 17-കാരന്റെ മൊഴി
25 Oct 2026
BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026