BREAKING NEWS

സുരേഷ് ബാബുവിന്റെ രാജി തെറ്റ് തിരുത്തലല്ല, ഒരധമന് രക്ഷപ്പെടാൻ പാർട്ടി നൽകിയ അവസരം, എത്ര തെറ്റ് തിരുത്തൽ സമ്മേളനം നടത്തിയിട്ടെന്താ കാര്യം, ഇത്തരം തെറ്റുകളെന്താ നിങ്ങൾക്ക് മനസ്സിലാകാത്തത്, ഷാഫി പറമ്പിലിനെതിരെ വ്യാജ അപഖ്യാതികൾ നിർമ്മിച്ച് ആസ്വദിച്ച സുരേഷ് ബാബു ലൈംഗിക മനോരോഗികളുടെ ‘വൈസ് ചാൻസലർ’-ഡോ.ജിന്റോ ജോൺ

· · 1 min read
Share: Copied!

പാലക്കാട്: സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നുള്ള ഇ.എൻ. സുരേഷ് ബാബുവിന്റെ രാജി തെറ്റ് തിരുത്തലല്ലെന്നും, ഒരധമന് രക്ഷപ്പെടാൻ പാർട്ടി നൽകിയ അവസരമാണെന്നും കോൺഗ്രസ് നേതാവ് ഡോ.ജിന്‍റോ ജോൺ.

പാർട്ടി പ്രവർത്തകർക്കിടയിലെ അടക്കംപറച്ചിലുകൾ ശരിയാണെങ്കിൽ സുരേഷ് ബാബുവിനെതിരെയുള്ള സ്ത്രീകളുടെ പരാതികൾ പോലീസിന് കൈമാറാൻ സി.പി.എം തയ്യാറാകണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു. എത്ര തെറ്റ് തിരുത്തൽ സമ്മേളനം നടത്തിയാലും ഇത്തരം തെറ്റുകളെന്താ നിങ്ങൾക്ക് മനസ്സിലാകാത്തതെന്നും പാർട്ടിക്ക് സ്വന്തമായി കോടതിയും പോലീസ് സ്റ്റേഷനും ഉണ്ടെന്നൊക്കെ വീമ്പിളക്കാമെങ്കിലും രാജ്യത്തെ നിയമ നീതി സംവിധാനങ്ങളെ കൂടി ഒന്ന് ബഹുമാനിക്കുന്നതും ഒരു തെറ്റ് തിരുത്തല്‍ നടപടിയായി സ്വീകരിച്ചു കൂടേയെന്നും ജിന്‍റോ കുറിപ്പിലൂടെ ചോദിച്ചു.

ഷാഫി പറമ്പിലിനെതിരെ വ്യാജ അപഖ്യാതികൾ നിർമ്മിച്ച് ആസ്വദിച്ച സുരേഷ് ബാബു ലൈംഗിക മനോരോഗികളുടെ ‘വൈസ് ചാൻസലർ’ ആയിരുന്നു എന്നാണ് പാലക്കാട്ടെ സിപിഎം പ്രവർത്തകർ തന്നെ ഇപ്പോൾ പറയുന്നതെന്നും ഡോ. ജിൻന്‍റോ ജോൺ പരിഹസിച്ചു.

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026