BREAKING NEWS

പിണറായിക്ക് ബിസിനസ് തന്ത്രങ്ങൾ മെനയാനുള്ള ബുദ്ധിയോ സമയമോ ഇല്ല, കൂടുതൽ ശക്ത ഭാര്യ, പിണറായിക്കും കുടുംബത്തിനും അമേരിക്കയിലും യുഎഇയിലും ബിസിനസ് സംരംഭങ്ങൾ, ചികിത്സക്കെന്ന പേരിലുള്ള യാത്രകൾ ഇതിനു വേണ്ടി!! മകനു വീട്ടിൽ റോളില്ല, പ്രാധാന്യം മകൾക്കും പേരക്കുട്ടിക്കും… പിണറായി തന്റെ ജീവിതം തകർത്തു, വ്യാജ കേസുകൾ ഒഴിവാക്കാൻ മുഖ്യമന്ത്രിയെ കാണും- സ്വപ്ന സുരേഷ്

· · 1 min read
Share: Copied!

പാലക്കാട്: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ ആരോപണങ്ങളുമായി സ്വപ്ന സുരേഷ് രം​ഗത്ത്. തന്റെ ജീവിതം തകർത്തത് പിണറായി ആണെന്നും തനിക്കെതിരെയുള്ള വ്യാജ കേസുകൾ ഒഴിവാക്കുന്നതിന് മുഖ്യമന്ത്രി വിഡി സതീശനെ കാണുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു. സത്യം വിളിച്ചു പറഞ്ഞതിൻ്റെ പേരിലാണ് സംസ്ഥാനത്തുടനീളം കോടതികളിൽ ഓടി നടക്കുന്നത്. പിണറായി തനിക്കെതിരെ എടുത്തത് വ്യാജ കേസുകൾ ആണ്. തന്റെ ഫോൺ പിടിച്ചു വെച്ച് രേഖകൾ വളച്ചൊടിച്ചു. പിണറായി വിജയനെതിരെ നിയമപോരാട്ടം തുടരുമെന്നും ഒരു തരം വിട്ടുവീഴ്ചകൾക്കും തയ്യാറല്ലെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.

തന്റെ ജീവിതം പിണറായി കാരണം തകർന്നു. പിണറായി സർക്കാർ അധികാരത്തിൽ നിന്ന് പോയത് കൊണ്ടാണ് താൻ കേരളത്തിലേക്ക് തിരിച്ചു വന്നത്. ഇവിടെ ജീവിക്കാൻ അവസരം ഒരുക്കണമെന്നും തനിക്കെതിരെയുള്ള വ്യാജ കേസുകൾ ഒഴിവാക്കാൻ സഹായിക്കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

അതുപോലെ പിണറായിക്കും കുടുംബത്തിനും അമേരിക്കയിലും യുഎഇയിലും ബിസിനസ് സംരംഭങ്ങൾ ഉണ്ടെന്നും സ്വപ്ന ആരോപിച്ചു. ചികിത്സക്കെന്ന പേരിലുള്ള പിണറായിയുടെ യാത്രകൾ ഇതിനു വേണ്ടിയാണ്. പിണറായിയേക്കാൾ ശക്ത ഭാര്യയാണ്. എല്ലാ വിദേശയാത്രകളിലും അവർ ഒപ്പം പോയിരുന്നത് അതുകൊണ്ടാണ്. പിണറായിക്കു ബിസിനസ് തന്ത്രങ്ങൾ മെനയാനുള്ള ബുദ്ധിയോ സമയമോ ഇല്ല. പിണറായിയുടെ മകന് കുടുംബത്തിൽ യാതൊരു പ്രാധാന്യവുമില്ല. മകൾക്കും പേരക്കുട്ടിക്കുമാണ് വീട്ടിൽ പ്രാധാന്യമെന്നും സ്വപ്ന സുരേഷ് ആരോപിച്ചു.

ഒരുപാട് അങ്ങ് നെഗളിക്കല്ലേ… സംഘടനയുടെ തലപ്പത്ത് ഇരിക്കാൻ നിങ്ങള്‍ക്ക് എന്തുയോഗ്യതയാണുള്ളത്?? ഫണ്ട് തിരിമറിയാണ് നിങ്ങലുടെ പേരിലുള്ളത്, ‘ഝാൻസി റാണി ചമയാതെയിരിക്ക്, ശ്വേതയ്ക്കെതിരെ ഉഷ ഹസീന

BREAKING NEWS
രാഹുലിൻറെ പരാമർശങ്ങൾ അപകീർത്തികരമായ സ്വഭാവമുള്ളവയല്ല, തെളിവുകളില്ല!! അമിത് ഷായ്ക്കെതിരായ അപകീർത്തി പരാമർശത്തിൽ രാഹുൽ ഗാന്ധി കുറ്റവിമുക്തൻ
26 Oct 2026
BREAKING NEWS
ഡൽഹിയിൽ വീണ്ടും ദുരന്തം!! പഴയ കെട്ടിടത്തിനു മുകളിൽ വീണ്ടും നിർമാണത്തിനു ശ്രമം, പുതിയ സ്ലാബ് തകർന്നതോടെ താഴെയുള്ള നിലയും ഇടിഞ്ഞു ദേഹത്തു വീണു, അച്ഛനും മകനും ദാരുണാന്ത്യം, മൃതദേഹം പുറത്തെത്തിച്ചത് 14 മണിക്കൂർ നീണ്ട പരിശ്രമത്തിനിടെ
26 Oct 2026
BREAKING NEWS
വിവാഹം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കും, വീഡിയോ കോള്‍ ചെയ്ത് സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി, പിന്നാലെ 29കാരി തൂങ്ങിമരിച്ചു
26 Oct 2026
BREAKING NEWS
സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ വാക്പോര്; ’ആരെ നോക്കി സംസാരിക്കണം? പ്രതിപക്ഷത്തെയോ?’എന്ന് പിണറായി; മറ്റാരെയും നോക്കേണ്ട, എന്നെ നോക്കി സംസാരിക്കൂ എന്ന് സ്പീക്കർ
26 Oct 2026