BREAKING NEWS

“ആ ശസ്ത്രക്രിയാ മേശയിൽ രക്തം വാർന്ന് കിടന്നത് താങ്കളുടെ കുട്ടിയായിരുന്നെങ്കിലോ??” അപ്പോഴും കറന്റ് പോയത് അരമണിക്കൂർ മാത്രമല്ലേ, അതുവരെ കാത്തിരിക്കാമല്ലോ എന്ന് പറയുമായിരുന്നോ? ഡോക്ടർമാരെ കുറ്റപ്പെടുത്തുന്നത് നീതിയല്ല, കെ. മുരളീധരനെ വിമർശിച്ച് ശോഭ സുരേന്ദ്രൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ വൈദ്യുതി ഇല്ലാത്തതിനാൽ മൊബൈൽ ഫോൺ വെളിച്ചത്തിൽ രോഗിയുടെ മുറിവ് ഡ്രസ് ചെയ്യേണ്ടിവന്ന സംഭവത്തിൽ ആരോഗ്യമന്ത്രി കെ. മുരളീധരനെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ .

സർക്കാർ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്നും, ഡോക്ടർമാരെ കുറ്റപ്പെടുത്തുന്നത് നീതിയല്ലെന്നും അവർ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ശോഭ സുരേന്ദ്രന്റെ വിമർശനം.
“ആ ശസ്ത്രക്രിയാ മേശയിൽ രക്തം വാർന്ന് കിടന്നത് താങ്കളുടെ സ്വന്തം കുട്ടിയായിരുന്നെങ്കിൽ, അപ്പോഴും ‘കറന്റ് പോയത് അരമണിക്കൂർ മാത്രമല്ലേ, അതുവരെ കാത്തിരിക്കാമല്ലോ’ എന്ന് പറയുമായിരുന്നോ?” എന്നായിരുന്നു ആരോഗ്യമന്ത്രിയോടുള്ള ശോഭ സുരേന്ദ്രന്റെ ചോദ്യം.

2026-ലും ഒരു സർക്കാർ ആശുപത്രിയിൽ പ്രവർത്തനക്ഷമമായ ജനറേറ്റർ പോലും ഇല്ലാത്തത് ഗുരുതര വീഴ്ചയാണ്. ഈ പരാജയം ഏറ്റുപറയുന്നതിന് പകരം പരിമിതമായ സാഹചര്യത്തിലും സേവനം ചെയ്ത ഡോക്ടർമാരെ കുറ്റപ്പെടുത്താനാണ് ആരോഗ്യമന്ത്രി ശ്രമിച്ചതെന്നും ശോഭ സുരേന്ദ്രൻ വിമർശിച്ചു.

BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026