BREAKING NEWS

അവിഹിതം പുറത്തായി, ഭര്‍ത്താവിനെ കുത്തിക്കൊന്ന് മൃതദേഹം കൊക്കയിലേക്ക് വലിച്ചെറിഞ്ഞു, ഭാര്യയും കാമുകനും അറസ്റ്റില്‍

· · 1 min read
Share: Copied!

ഡെറാഡൂൺ: ഭാര്യയുടെ അവിഹിത ബന്ധം കണ്ടുപിടിച്ച ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് കഴുത്തറുത്ത് കൊലപ്പെടുത്തി. ഡെറാഡൂണിലാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെയും പോലീസ് അറസറ്റ് ചെയ്തു. ബീഹാറിലെ സഹർസ ജില്ലയിൽ നിന്നുള്ള മദൻ മുഖിയ എന്ന തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. കേസിൽ ഇയാളുടെ ഭാര്യ മീനാ ദേവി (30), കാമുകനായ ലല്ലൻ ശർമ്മ (23) എന്നിവരെയാണ് ഡെറാഡൂൺ പോലീസ് അറസറ്റ് ചെയ്തത്. മദൻ മുഖിയയോടൊപ്പം ജോലി ചെയ്തിരുന്ന ലല്ലൻ ശർമ്മയും മീനാ ദേവിയും കഴിഞ്ഞ രണ്ടുമൂന്ന് വർഷമായി പ്രണയത്തിലായിരുന്നു.

ഈ ബന്ധത്തെക്കുറിച്ച് മുഖിയ അടുത്തിടെ മനസ്സിലാക്കിയതോടെയാണ് ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തത്. മദ്യം കഴിക്കാനെന്ന വ്യാജേന മീനാ ദേവി ഭർത്താവിനെ കോളേജിന് സമീപത്തുള്ള വനമേഖലയിലേക്ക് കൂട്ടിക്കൊണ്ടുപോയി. മുഖിയ ലഹരിയിലായതോടെ, മീനയും ലല്ലൻ ശർമ്മയും ചേർന്ന് കത്തികൊണ്ട് കഴുത്തിൽ കുത്തിക്കൊലപ്പെടുത്തുകയും മൃതദേഹം മണ്ഡുവാല വനത്തിലെ കൊക്കയിലേക്ക് തള്ളുകയുമായിരുന്നു.

മണ്ഡുവാല വനമേഖലയിലെ കൊക്കയിൽ നിന്ന് ശനിയാഴ്ചയാണ് മുഖിയയുടെ മൃതദേഹം കണ്ടെത്തിയത്. കെട്ടിട ഉടമ സുരേന്ദ്ര സിംഗിന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ച പോലീസ്, സിസിടിവി ദൃശ്യങ്ങളും പ്രാദേശികമായി ശേഖരിച്ച വിവരങ്ങളും പരിശോധിച്ച് ലല്ലൻ ശർമ്മയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതിനെ തുടർന്ന് മീനാ ദേവിയെയും അറസ്റ്റ് ചെയ്യുകയും കൃത്യത്തിന് ഉപയോഗിച്ച കത്തി സമീപത്തെ പൊന്തക്കാട്ടിൽ നിന്ന് കണ്ടെത്തുകയും ചെയ്തു.

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026