BREAKING NEWS

ഇരകളെ ഒത്തുതീർപ്പുകൾക്ക് വഴങ്ങാൻ സമ്മർദ്ദത്തിലാഴ്ത്തി, ക്രിമിനലിനെ പൊതിഞ്ഞ് പിടിച്ച് മുഖം രക്ഷിച്ചു, പിണറായി വിജയൻ പദവിയിലിരുന്നാല്‍ ഇരകള്‍ക്ക് നീതി ലഭിക്കില്ല- വി ടി ബല്‍റാം

· · 1 min read
Share: Copied!

പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് സി. സുരേഷ് ബാബുവിനെ മാറ്റിയ നടപടിയുടെ പശ്ചാത്തലത്തിൽ, ഇടത് നേതൃത്വത്തിനെതിരെ അതിരൂക്ഷമായ വിമർശനവുമായി കോൺഗ്രസ് നേതാവും തൃത്താല എം.എൽ.എയുമായ വി.ടി. ബൽറാം.

ലൈംഗിക പീഡന പരാതികൾ ഉയർന്നിട്ടും കുറ്റാരോപിതനെ നിയമത്തിന് മുന്നിൽ എത്തിക്കുന്നതിന് പകരം സംരക്ഷിക്കാനും ഇരകളെ ഒത്തുതീർപ്പിന് വഴങ്ങാൻ സമ്മർദ്ദത്തിലാക്കാനുമാണ് ശ്രമം നടക്കുന്നതെന്ന് വി.ടി. ബൽറാം ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.

സുരേഷ് ബാബുവിനെതിരെ ഉയർന്ന പരാതികൾ പോലീസിന് കൈമാറാതെ ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നത് ക്രിമിനലുകൾക്ക് മുഖം രക്ഷിക്കാൻ അവസരം നൽകുന്നതാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെയും കടുപ്പിച്ച് വിമർശിച്ചു. ഒരു സെക്ഷ്വൽ പ്രിഡേറ്ററെക്കുറിച്ചുള്ള കൃത്യമായ പരാതികൾ ഇരകൾ തന്നെ നേരിട്ടും അടുപ്പക്കാർ വഴിയും അറിയിച്ചിട്ടും അതൊന്ന് പോലും നാട്ടിലെ നിയമസംവിധാനത്തിന് കൈമാറാതെ, ഇരകളെ ഒത്തുതീർപ്പുകൾക്ക് വഴങ്ങാൻ സമ്മർദ്ദത്തിലാഴ്ത്തുന്ന സാഹചര്യം സൃഷ്‌ടിക്കുന്ന, ക്രിമിനലിനെ പൊതിഞ്ഞ് പിടിച്ച് മുഖം രക്ഷിക്കാൻ അവസരം നൽകുന്ന, ശ്രീ പിണറായി വിജയൻ പ്രതിപക്ഷ നേതാവ് എന്ന ഔദ്യോഗിക പദവിയിലിരിക്കുന്നത് ഇരകൾക്ക് നീതി ലഭിക്കുന്നതിന് വിഘാതമായി മാറുകയാണെന്ന് ഫേസ് ബുക്ക് പോസ്റ്റില്‍ വി ടി ബല്‍റാം പറയുന്നു.

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026