BREAKING NEWS

“ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികള്‍”, ജി. സുധാകരനാണെങ്കില്‍ ധിക്കാരി, തന്നേക്കാൾ നാലിരട്ടി പ്രായമുള്ള സഖാക്കളോട് അദ്ദേഹം പെരുമാറിയ രീതി കണ്ട് താന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്, പി കെ ശ്യാമളയെ സ്ഥാനാർഥിയാക്കിയതില്‍ പാര്‍ട്ടിക്ക് തെറ്റുപറ്റി- രൂക്ഷ വിമർശനവുമായി പാലൊളി മുഹമ്മദ് കുട്ടി

· · 1 min read
Share: Copied!

കോഴിക്കോട്: പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചത് തെറ്റായ തീരുമാനമായിരുന്നുവെന്ന് സിപിഎം മുതിർന്ന നേതാവ് പാലൊളി മുഹമ്മദ് കുട്ടി. പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കുന്നതിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ അഭിപ്രായം ഉയർന്നിരുന്നുവെന്നും, ആ ഘട്ടത്തിൽ തന്നെ തീരുമാനം തിരുത്തേണ്ടതായിരുന്നുവെന്നും പാലൊളി വ്യക്തമാക്കി.

രക്തസാക്ഷി ഫണ്ട് തിരിമറി ആരോപണം ഉയർന്നയാളെ സ്ഥാനാർഥിയാക്കിയതും പാർട്ടിയുടെ പിഴവായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഈ കാര്യങ്ങളിലെല്ലാം പാർട്ടിക്ക് തെറ്റ് പറ്റി” എന്നായിരുന്നു പാലൊളിയുടെ വിലയിരുത്തൽ. പാർട്ടിക്കെതിരെ വിമതരായി മത്സരിച്ച ടി.കെ. ഗോവിന്ദനെയും കുഞ്ഞികൃഷ്ണനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. പാർട്ടിക്കുള്ളിൽ തിരുത്തൽ ശക്തിയാകുന്നതിന് പകരം യു.ഡി.എഫിന്റെ പിന്തുണയോടെ മത്സരിച്ച് എം.എൽ.എമാരായെന്നും, അവരെ “പരനാറികൾ” എന്നാണ് പാലൊളി വിശേഷിപ്പിച്ചത്.

മുതിർന്ന സിപിഎം നേതാവ് ജി. സുധാകരനെതിരെയും പാലൊളി വിമർശനമുന്നയിച്ചു. സുധാകരൻ ധിക്കാരിയാണെന്നും, തന്നേക്കാൾ നാലിരട്ടി പ്രായമുള്ള സഖാക്കളോട് അദ്ദേഹം പെരുമാറിയ രീതി കണ്ടപ്പോൾ താൻ അത്ഭുതപ്പെട്ടിട്ടുണ്ടെന്നും പാലൊളി മുഹമ്മദ് കുട്ടി പറഞ്ഞു.

BREAKING NEWS
അവിഹിതബന്ധം ഭർത്താവ് അറിഞ്ഞു, താക്കീത് ചെയ്തു, യുവാവിനെ ഭാര്യയും കാമുകനും ചേർന്ന് കഴുത്തുഞെരിച്ചും മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തി, ഹൃദയാഘാതമെന്ന് വരുത്തിത്തീർത്തു, ഒരു മാസത്തിനുശേഷം ഭാര്യയും കാമുകനും പിടിയിൽ
10 Nov 2026
BREAKING NEWS
മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ച കാർ വൈദ്യുതി തൂണിലിടിച്ച ശേഷം ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിഞ്ഞു, നിമിഷങ്ങൾക്കകം കാർ തീ​ഗോളമായി... ആറു സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം, സോംവതി അമാവാസി ദിനത്തിൽ അപകടം ഹരിദ്വാറിലേക്ക് തീർത്ഥാടനത്തിന് പോകുന്നതിനിടെ
10 Nov 2026
BREAKING NEWS
അഭിരാമിന്റെ കൊലപാതകം 17 കാരനും ഉമറും ചേർന്ന് മുൻകൂ‌ട്ടി തയാറാക്കിയ തിരക്കഥപ്രകാരം!! അഭിരാമിനെ ആക്രമിക്കാൻ ഇരുവരും പദ്ധതിയിട്ട കാര്യം തനിക്കറിയാമായിരുന്നു, കൊല്ലപ്പെട്ട വിവരം അറിഞ്ഞത് പിന്നീട്- ആനന്ദ, കൊലയ്ക്ക് ശേഷം തെളിവുനശിപ്പിക്കാൻ കൗമാരക്കാരൻ ടീഷർട്ട് കത്തിച്ചു, മിനിറ്റിന് മിനിറ്റിന് മൊഴിമാറ്റ...
10 Nov 2026
BREAKING NEWS
അറസ്റ്റിലായി 48 മണിക്കൂറിലധികം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സർക്കാർ ഉദ്യോഗസ്ഥൻ സ്വമേധയാ സസ്പെൻഷനിലാവും, പ്രത്യേക സസ്പൻഷൻ ഉത്തരവിന്റെ ആവശ്യമില്ല... സസ്പെൻഷൻ പിൻവലിച്ചശേഷം പ്രതിയെ വീണ്ടും അതേ ആശുപത്രിയിൽ അതേ തസ്തികയിൽ നിയമിച്ചത് ഗൗരവകരമായ വിഷയം- സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി
09 Nov 2026