BREAKING NEWS

‘ക്യാപ്റ്റനെ വീഴ്ത്തി വിമാനം ഇസ്രയേലിലെ ബെൻ ഗൂറിയോണിൽ ഇടിച്ചിറക്കുക’; ഫ്ലൈദുബായ് സഹപൈലറ്റിന്റെ ആസൂത്രണം പുറത്ത് വിട്ട് റിപ്പോർട്ടുകൾ

· · 1 min read
Share: Copied!

ടെൽ അവീവ്: ഫ്ലൈദുബായ് വിമാനം തട്ടിയെടുത്ത് ഇസ്രയേലിലെ ബെൻ ഗൂറിയോൺ വിമാനത്താവളത്തിൽ ഇടിച്ചിറക്കാനായിരുന്നു ഒമാനി സഹപൈലറ്റ് ഹമാം അൽ ഹമാമിയുടെ പദ്ധതിയെന്ന് ഇസ്രയേലി മാധ്യമ റിപ്പോർട്ടുകൾ. അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ പുറത്തുവന്നതെന്നാണ് റിപ്പോർട്ട്. ഇസ്രയേലി മാധ്യമങ്ങളായ ചാനൽ 12, വൈനെറ്റ് എന്നിവയെ ഉദ്ധരിച്ചാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്.

ക്യാപ്റ്റനെ ആക്രമിച്ച് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷം സാധാരണ രീതിയിൽ ടെൽ അവീവിലേക്ക് പറക്കുകയായിരുന്നു പദ്ധതിയെന്നാണ് വിവരം. സംശയം തോന്നാത്ത വിധം ആവശ്യമായ ലാൻഡിങ് അനുമതികൾ നേടിയ ശേഷം ബെൻ ഗൂറിയോൺ വിമാനത്താവളത്തിലെത്തുകയും തുടർന്ന് വിമാനത്താവളത്തിലെ കെട്ടിടത്തിലേക്കോ മറ്റൊരു വിമാനത്തിലേക്കോ വിമാനം ഇടിച്ചിറക്കുകയും ചെയ്യാനായിരുന്നു നീക്കമെന്നാണ് റിപ്പോർട്ടുകൾ.

വിമാനം ഇസ്രയേലിന് സമീപമെത്തും മുൻപ് തന്നെ ആക്രമണം നടത്തുകയോ വഴിതിരിച്ചുവിടുകയോ ചെയ്താൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഇടപെടാൻ സാധ്യതയുണ്ടെന്നതിനാലാണ് സാധാരണ നിലയിൽ പറക്കാൻ പദ്ധതിയിട്ടതെന്നാണ് റിപ്പോർട്ടുകൾ. ഇസ്രയേലിലെത്തിയ ശേഷം അവസാന നിമിഷം ലക്ഷ്യം മാറ്റുകയായിരുന്നു ഉദ്ദേശമെന്നും അന്വേഷണ വിവരങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളിൽ പറയുന്നു.

എന്നാൽ പദ്ധതിക്ക് മുമ്പേ തന്നെ വിമാനത്തിലെ ക്യാപ്റ്റൻ സ്മിത് മച്ഛാർ കോക്പിറ്റ് വാതിൽ തുറക്കുകയും യാത്രക്കാരും മറ്റ് ജീവനക്കാരും ഇടപെട്ട് സഹപൈലറ്റിനെ കീഴ്പ്പെടുത്തുകയും ചെയ്തു. ഇതോടെ വിമാനം നിയന്ത്രണത്തിലാക്കുകയും സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയും ചെയ്തു. സംഭവത്തിൽ ക്യാപ്റ്റന് പരുക്കേറ്റിരുന്നു.

മാസങ്ങളെടുത്താണ് ആക്രമണത്തിന് തയ്യാറെടുപ്പ് നടത്തിയതെന്നാണ് അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ. ബെൻ ഗൂറിയോൺ വിമാനത്താവളത്തെക്കുറിച്ചുള്ള വിവരങ്ങൾ വിവിധ യാത്രകളിലായി ശേഖരിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ജൂലൈയിൽ സമാനമായ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നെങ്കിലും അന്നത്തെ വിമാനത്തിലെ ഒരു ജീവനക്കാരനുമായി സൗഹൃദബന്ധമുണ്ടായിരുന്നതിനാൽ പദ്ധതി ഉപേക്ഷിച്ചുവെന്നും ഇസ്രയേലി മാധ്യമങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു.

ഒമാൻ എയറിൽ ജോലി ചെയ്തിരുന്ന കാലത്ത് തീവ്ര ആശയങ്ങളുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകളെ തുടർന്ന് വിമാനങ്ങൾ പറത്തുന്നതിൽ നിന്ന് അൽ ഹമാമിയെ മാറ്റിനിർത്തിയിരുന്നതായും റിപ്പോർട്ടുകളുണ്ട്. പിന്നീട് ഫ്ലൈദുബായിൽ ജോലി ലഭിക്കുകയും ടെൽ അവീവിലേക്കുള്ള വിമാനത്തിൽ സഹപൈലറ്റായി നിയോഗിക്കപ്പെടുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ വിവിധ രാജ്യങ്ങളിലെ അന്വേഷണ ഏജൻസികൾ ഇയാളുടെ പശ്ചാത്തലവും ആക്രമണത്തിന്റെ ആസൂത്രണവും വിശദമായി പരിശോധിച്ചുവരികയാണ്.

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026