Uncategorized

എന്നെ വില കുറച്ച് കണ്ടവർക്ക് വേണ്ടി ഒരുപാട് സമയം കളഞ്ഞു, മൂന്ന് മണ്ടൻ വിവാഹങ്ങൾക്ക് വേണ്ടി തന്റെ 17 വര്‍ഷമാണ് കളഞ്ഞത്, ആ സമയം മറ്റ് കാര്യങ്ങള്‍ ചെയ്യാമായിരുന്നു, ഉള്ളുതുറന്ന് നടി മീരാ വാസുദേവ്

· · 1 min read
Share: Copied!

കൊച്ചി: വിവാഹങ്ങളെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും താൻ കടന്നുപോയ അവസ്ഥയെക്കുറിച്ചും തുറന്നുപറയുകയാണ്  നടി മീരാ വാസുദേവ്. ധന്യ വര്‍മക്ക് നൽകിയ അഭിമുഖത്തിലാണ് മനസ് തുറന്നത്. മൂന്ന് മണ്ടൻ വിവാഹങ്ങൾക്ക് വേണ്ടി തന്‍റെ 17 വര്‍ഷത്തെ ജീവിതം വെറുതെ കളഞ്ഞുവെന്ന് മീര പറയുന്നു. ”ബുദ്ധിപരമായി വർക്ക് ചെയ്തുകൊണ്ട് ഒരുപാട് കാര്യങ്ങൾ ആ സമയം കൊണ്ട് ചെയ്യാമായിരുന്നു. എനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ, സിനിമ, ഫിറ്റ്നസ്, മികച്ച ഒരു കൂട്ടായ്മ രൂപപ്പെടുത്തി എടുക്കാമായിരുന്നു. എന്റെ ജീവിതം കൊണ്ട് എനിക്ക് ഇതിലും എത്രയോ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സാധിക്കുമായിരുന്നു.

പക്ഷേ എനിക്ക് സാധിച്ചില്ല. എന്‍റെ അച്ഛന്റെയും അമ്മയുടെയും സഹോദരിയുടെയും കൂടെ ഒരുപാട് സമയം ചെലവഴിക്കാമായിരുന്നു. അത് ചെയ്യാതെ മറ്റുള്ളവർക്ക് ഞാൻ സമയം വെറുതെ കളഞ്ഞല്ലോ. എന്നെ വില കുറച്ച് കണ്ടവർ, എന്നെ ബഹുമാനിക്കാത്തവർ, അവർക്ക് വേണ്ടി അത്തരം ബന്ധങ്ങളിൽ ഒരുപാട് സമയം ഞാൻ കളഞ്ഞു” എന്നാണ് മീര പറഞ്ഞത്.

ഛായാഗ്രാഹകൻ അശോക് കുമാറിന്‍റെ മകനായ വിശാൽ അഗര്‍വാളുമായിട്ടായിരുന്നു നടിയുടെ ആദ്യവിവാഹം. എന്നാൽ അഞ്ച് വര്‍ഷത്തിന് ശേഷം ഇവര്‍ വേര്‍പിരിഞ്ഞു. തുടര്‍ന്ന് 2012ൽ നടൻ ജോൺ കൊക്കനെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ ഒരു മകനുണ്ട്. 2016ൽ വേര്‍പിരിഞ്ഞു. പിന്നീട് 2024ൽ സീരിയലിലെ ക്യാമറാമാൻ വിപിൻ പുതിയാങ്കത്തെ വിവാഹം കഴിച്ചെങ്കിലും ഒരു വര്‍ഷത്തെ ആയുസേ ഉണ്ടായിരുന്നുള്ളൂ.

Uncategorized
കേന്ദ്ര സർക്കാരിനോട് ചോദിച്ചതിന് ശേഷം മാത്രം തീരുമാനമെടുക്കും, സര്‍ക്കാരിനോട് അമിത വിധേയത്വം, മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരെ വെളിപ്പെടുത്തലുമായി മുൻ ജഡ്ജി
25 Oct 2026
Uncategorized
"മുതലകൾ തിന്നുകൊള്ളും, തെളിവൊന്നും ബാക്കിയുണ്ടാകില്ല", കുഞ്ഞ് പിറന്നതിനു പിന്നാലെ വിവാഹം കഴിക്കണമെന്ന് ലിവിങ് പങ്കാളി, ഭാര്യയെ ഉപേക്ഷിക്കാനാകില്ല, യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് പുഴയില്‍ തള്ളി, പിന്നാലെ കാണിനില്ലെന്ന് പരാതി, പ്രതിയെ കുടുക്കിയത് സുഹൃത്തിന്റെ മൊഴി
18 Oct 2026
Uncategorized
ശുചി മുറി തേടി നടന്നു, ഒടുവില്‍ റെയിൽവേ സ്റ്റേഷനിലെ ഇരുട്ടുമുറിയിലെ ഗര്‍ത്തത്തിലൂടെ 60 അടി താഴേക്ക് പതിച്ചു, 55കാരിക്ക് ദാരുണാന്ത്യം,
15 Oct 2026
Uncategorized
മത്സ്യത്തൊഴിലാളികൾ സൂക്ഷിച്ചുവെച്ച 30 ലിറ്റർ പെട്രോൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ; വിഴിഞ്ഞം ഫിഷ്‌ലാൻഡിൽ കടലിൽ പോകാനായി വച്ചിരുന്ന ഇന്ധനം പ്രതി ഓട്ടോറിക്ഷയിലെത്തി കടത്തികൊണ്ടുപോകുകയായിരുന്നു
11 Oct 2026