BREAKING NEWS

കൊതുമുക്ക് പാലത്തിനടിയിൽ കുട്ടിയുടെ മൃതദേഹം, കൊല്ലം കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി, ബിലാലിന്റെ മൃതദേഹം കണ്ടെത്തിയത് മൂന്നാം ദിവസം സ്‌കൂബാ ടീമും മുങ്ങൽ വിദഗ്ധരും അഗ്നിശമന സേനയും ചേർന്ന് നടത്തിയ തിരച്ചിലിനിടെ

· · 1 min read
Share: Copied!

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥി ബിലാലിന്റെ മൃതദേഹം മൂന്നാംദിവസം കണ്ടെത്തി. കൊതുമുക്ക് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച മുതൽ കാണാതായ കുട്ടിക്കായി രണ്ട് ദിവസം വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നു. തിങ്കളാഴ്ച നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

പടനായർകുളങ്ങര തെക്ക് സ്വദേശി അറയ്ക്കൽ വീട്ടിൽ നൗഷാദ്-ഷെമീമ ദമ്പതികളുടെ മകനാണ് പന്ത്രണ്ട് വയസുകാരനായ ബിലാൽ. ശനിയാഴ്ച വൈകീട്ട് മുതലാണ് വിദ്യാർത്ഥിയെ കാണാതായത്. ഫുട്‌ബോൾ കളിക്കുന്നതിനായി വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു ബിലാൽ. വൈകിയും കുട്ടി വീട്ടിൽ തിരികെ എത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിൽ കന്നേറ്റി കായലിലെ വള്ളംകളി പവലിയന് സമീപത്തുനിന്നും സൈക്കിളും ചെരിപ്പും കണ്ടെത്തി. തുടർന്ന് കുടുംബം പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് കരുനാഗപ്പള്ളിയിൽ നിന്ന് അഗ്നിശമന വിഭാഗം സ്ഥലത്തെത്തുകയും കന്നേലി കായലിൽ തിരച്ചിൽ നടത്തുകയും ചെയ്തു. ശനിയാഴ്ചയും ഞായറാഴ്ചയുമായി തിരച്ചിൽ നടത്തിയെങ്കിലും വിഫലമായിരുന്നു.

തുടർന്ന് കൊല്ലത്തുനിന്നുള്ള സ്‌കൂബാ ടീമും മുങ്ങൽ വിദഗ്ധരും അഗ്നിശമന സേനയും അടക്കം നടത്തിയ തിരച്ചിലിലാണ് കൊതുമുക്ക് പാലത്തിനടിയിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തുടർ നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. പടനായർകുളങ്ങര തെക്ക് ഗവ. വെൽഫെയർ യുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ബിലാൽ.

യുവതിയോടുള്ള വ്യക്തി വൈരാ​ഗ്യം, കടയിലേക്ക് സാധനങ്ങൾ വാങ്ങാനെത്തിയ യുവതിയേയും ഭാവി വരനേയും കുത്തിപ്പരുക്കേൽപ്പിച്ചു, ഇരുവരുടെയും വയറ്റിലും അരുണിന്റെ കൈക്കും കുത്തേറ്റു, പിന്നാലെ യുവാവ് കടന്നുകളഞ്ഞു

BREAKING NEWS
"ഒരു സത്യം പറയട്ടെ, ഓമിയെ കാണാന്‍ അങ്ങനെ പറയത്തക്ക ഭംഗിയൊന്നും ഇല്ല", കുഞ്ഞിനെ അധിക്ഷേപിച്ച് കമന്റ്, ജീവിക്കാന്‍ അനുവദിക്കൂവെന്ന് ദിയ കൃഷ്ണ
30 Oct 2026
BREAKING NEWS
‘മമ്മൂട്ടി മലയാളത്തിന്റെ മഹാനടൻ; അദ്ദേഹത്തെ വളഞ്ഞിട്ടാക്രമിക്കാൻ സിപിഐഎമ്മില്ല’: സൈബർ ആക്രമണത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് എം.വി. ഗോവിന്ദൻ
30 Oct 2026
BREAKING NEWS
സർക്കാർ രൂപീകരിക്കാനായില്ലെങ്കില്ലെങ്കിൽ നെതന്യാഹുവിനെ കാത്തിരിക്കുന്നത് നിയമനടപടികളോ? ഇസ്രയേലിൽ കിം​ഗ് മേക്കേഴ്സായി അറബ് പാർട്ടികൾ, നിബന്ധനകളോടെ സഹകരിക്കുന്നതിൽ താൽപര്യം പ്രകടിപ്പിച്ച് ഗാദി ഐസൻകോട്ട്, നെസെറ്റിന്റെ സ്പീക്കറെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്താൻ പ്രതിപക്ഷ സഖ്യം തങ്ങളെ സമീപിച...
30 Oct 2026
BREAKING NEWS
നിപ മരുന്ന് വിവാദം: ’കാലാവധി കഴിഞ്ഞ മരുന്ന് നൽകിയിട്ടില്ല; 2025 വരെ കാലാവധിയുണ്ടായിരുന്നു; ആരോ​ഗ്യമന്ത്രി മാപ്പുപറയണം’: വീണാ ജോർജ്
30 Oct 2026