BREAKING NEWS

വന്ദേ മാതരം’ പൂർണ്ണമായി പാടുന്നത് മുസ്‌ലിം മത വിശ്വാസത്തിനെതിരാണെന്ന വാദം തെറ്റ്… ദുർഗ്ഗയും ലക്ഷ്മിയും സരസ്വതിയും അമ്പിയാ മുർസലീങ്ങളിൽ പെട്ടവർ!! സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ ഫത്‌വയിറക്കി പ്രശ്നം പരിഹരിക്കണം- എ.പി അബ്ദുല്ലക്കുട്ടി

· · 1 min read
Share: Copied!

കണ്ണൂർ: ‘വന്ദേ മാതരം’ പൂർണ്ണമായി പാടുന്നത് മുസ്‌ലിം മത വിശ്വാസത്തിനെതിരാണെന്ന വാദം തെറ്റാണെന്ന് ബിജെപി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ.പി അബ്ദുല്ലക്കുട്ടി. വന്ദേമാതരത്തിൽ പരാമർശിക്കുന്ന ദുർഗ്ഗയും ലക്ഷ്മിയും സരസ്വതിയും അമ്പിയാ മുർസലീങ്ങളിൽ (പ്രവാചകന്മാരിൽ) പെട്ടവരാണെന്ന് തിരുത്തിപ്പറഞ്ഞ് ഈ വിഷയത്തിൽ സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ ഫത്‌വയിറക്കി പ്രശ്നം പരിഹരിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെ ആവശ്യപ്പെട്ടു.

‘ഇസ്‌ലാമിലെ ആറ് ഈമാൻ കാര്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് അമ്പിയാ മുർസലീങ്ങളിലും മലക്കുകളിലും വിശ്വസിക്കുക എന്നത്. ഇതുപ്രകാരം ദുർഗ്ഗയെയും ലക്ഷ്മിയെയും സരസ്വതിയെയും വിദ്യയുടെയും ഐശ്വര്യത്തിന്റെയും മാലാഖമാരായി കണ്ട് ബഹുമാനിക്കുന്നതിൽ തെറ്റില്ല. ഈ വിവാദവുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് നേതാക്കളുടെത് മുഹമ്മദാലി ജിന്നയുടെ ഭാഷയാണ്‌. സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ഖാൻ അബ്ദുൽ ഗഫാർ ഖാന്റെ നേതൃത്വത്തിലുള്ള പഠാൻ സൈന്യവും മൗലാനാ അബുൽ കലാം ആസാദും വന്ദേമാതരത്തിന്റെ വലിയ ആരാധകരായിരുന്നു. ബംഗാൾ വിഭജന കാലത്ത് ഹിന്ദു-മുസ്‌ലിം ഐക്യം ദൃഢമാക്കാൻ ഈ ഗാനം നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്’- അബ്ദുല്ലക്കുട്ടി വീഡിയോയിൽ പറയുന്നു.

‘ഫോട്ടോ എടുക്കൽ, നൃത്തം, പാട്ട്, വാദ്യോപകരണങ്ങൾ, സിനിമ തുടങ്ങിയവ പണ്ട് ഹറാമായി കരുതിയിരുന്ന മുസ്‌ലിം സമൂഹം ഇന്ന് അതിൽ നിന്നൊക്കെ ഏറെ മാറിയിട്ടുണ്ട്. സിനിമയുടെ ഏറ്റവും വലിയ വക്താക്കളും പ്രയോക്താക്കളും ഇന്ന് മുസ്‌ലിം സമുദായത്തിൽ നിന്നുള്ളവരാണ്. മുസ്‌ലിം സമുദായത്തെ പ്രീണിപ്പിക്കാനും സ്വന്തം വോട്ട് ബാങ്ക് ഭദ്രമാക്കാനും വേണ്ടി ചിഹ്നങ്ങളുടെ പേരിൽ ഇത്തരം ദേശീയ വികാരങ്ങളെ എതിർക്കുന്നത് അവസാനിപ്പിക്കണം. ദേശസ്നേഹപ്രചോദിതമായ വിഷയങ്ങളിൽ നിന്നുള്ള വിവാദങ്ങളിൽ നിന്ന് മാറിനിന്ന്, വന്ദേമാതരം പൂർണ്ണമായി പാടുന്നതിൽ മതവിശ്വാസത്തിന് യാതൊരു തടസവുമില്ലെന്ന് തിരിച്ചറിയണം’- അബ്ദുല്ലക്കുട്ടി പറഞ്ഞു.

ഇന്നോവ കാറിൽ ബെ​ഗളൂരുവിൽനിന്ന് കടത്തി കൊണ്ടുവന്നത് ഒരു കോടിരൂപ വിലമതിക്കുന്ന ലഹരിമരുന്ന്; പാലക്കാട് ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ; പിന്നിൽ വൻ ലഹരിക്കടത്ത് റാക്കറ്റുണ്ടെന്ന് പോലീസ്

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026