BREAKING NEWS

യുവതിയോടുള്ള വ്യക്തി വൈരാ​ഗ്യം, കടയിലേക്ക് സാധനങ്ങൾ വാങ്ങാനെത്തിയ യുവതിയേയും ഭാവി വരനേയും കുത്തിപ്പരുക്കേൽപ്പിച്ചു, ഇരുവരുടെയും വയറ്റിലും അരുണിന്റെ കൈക്കും കുത്തേറ്റു, പിന്നാലെ യുവാവ് കടന്നുകളഞ്ഞു

· · 1 min read
Share: Copied!

ചേർപ്പ്: വ്യക്തിവൈരാ​ഗ്യത്തിന്റെ പേരിൽ യുവതിയെയും ഭാവി വരനെയും കുത്തിപ്പരുക്കേൽപിച്ചതായി പരാതി. കോടന്നൂർ വട്ടപ്പറമ്പിൽ ബൈജുവിന്റെ മകൾ വൈഷ്ണവി (23), ഒല്ലൂർ പുത്തൂർ പുല്ലൻപള്ള വീട്ടിൽ അരുൺ (27) എന്നിവരെയാണ് കോടന്നൂർ കൈലാത്ത് വീട്ടിൽ അശ്വിൻ (25) കത്തി കൊണ്ട് കുത്തിയത്. കോടന്നൂർ സെന്ററിന് സമീപമുള്ള സൂപ്പർ മാർക്കറ്റിന് സമീപം ഇന്നലെ രാത്രി 9നാണ് സംഭവം.

ഇരുവരുടെയും വയറ്റിലും അരുണിന്റെ കൈക്കും കുത്തേറ്റിട്ടുണ്ട്. ഇരുവരെയും കൂർക്കഞ്ചേരി എലൈറ്റ് മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം അശ്വിൻ കടന്നുകളഞ്ഞു. കോടന്നൂരിലെ കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ യുവതിയും ഭാവി വരനും വന്ന സമയത്താണ് ആക്രമണമുണ്ടായത്. വൈഷ്ണവിയോടുള്ള അശ്വിന്റെ വ്യക്തി വൈരാഗ്യമാണ് സംഭവത്തിന്റെ പിന്നിലെന്നു പോലീസ് പറഞ്ഞു.

‘വിജയ് മന്ത്രിസഭയിൽ കൈക്കൂലി വാങ്ങുന്ന മന്ത്രിമാരുണ്ട്, സർക്കാർ ടെൻഡറുകൾ അനുവദിക്കുന്നതിന് കരാറുകാരിൽ നിന്ന് പണം ആവശ്യപ്പെടുന്നു; കൈവശമുള്ള തെളിവുകൾ പരസ്യമായി പുറത്തുവിടും‘- കെ.അണ്ണാമലൈ

BREAKING NEWS
റോഡിലെങ്ങും ചിതറിത്തെറിച്ച നിലയിൽ അരിയും സാധനങ്ങളും, കണ്ണുനിറയ്ക്കും കാഴ്ച; ‘ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങിയത്; വലിയ മഴയായിരുന്നതിനാൽ റോഡ് കാണത്തില്ലായിരുന്നു‘; 17-കാരന്റെ മൊഴി
25 Oct 2026
BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026