BREAKING NEWS

വിവാഹം കഴിഞ്ഞതു മുതൽ ക്രൂര പീഡനം- അവധിക്ക് വന്നപ്പോൾ ഭാര്യയുമായി വഴക്ക്, മർദിച്ച് കൊലപ്പെടുത്തിയ ശേഷം മേൽക്കൂരയിൽ നിന്ന് വീണതാണെന്ന് വരുത്തിത്തീർക്കാൻ ശ്രമം, ബിഎസ്എഫ് ജവാൻ അറസ്റ്റിൽ, കൊലപാതക സഹായികളായ അമ്മാവനേയും അമ്മായിയേയും കണ്ടെത്താൻ പോലീസ്

· · 1 min read
Share: Copied!

ഹോഷിയാർപൂർ: പഞ്ചാബിലെ ഹോഷിയാർപൂർ ജില്ലയിൽ ഭാര്യയെ മർദിച്ച് കൊലപ്പെടുത്തിയ ശേഷം മരണം മേൽക്കൂരയിൽ നിന്ന് വീണതാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ബിഎസ്എഫ് ജവാൻ അറസ്റ്റിൽ. രമ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് അമർജിത് സിങ്ങാണ് കേസിലെ പ്രധാന പ്രതി.

ഏകദേശം 12 വർഷം മുമ്പാണ് രമയും അമർജിത് സിങ്ങും വിവാഹിതരായത്. ദമ്പതികൾക്ക് ഒരു മകനും ഒരു മകളുമുണ്ട്. ഓഗസ്റ്റ് 13ന് രാത്രി അവധിയിലായിരുന്ന അമർജിത് വീട്ടിലെത്തിയതിന് പിന്നാലെ രമയെ മർദിച്ചെന്നാണ് കുടുംബത്തിന്റെ പരാതി. മർദനത്തിനിടെ ഗുരുതരമായി പരുക്കേറ്റ രമ പിന്നീട് മരണപ്പെട്ടെന്നാണ് ആരോപണം.

തുടർന്ന് ഓഗസ്റ്റ് 14ന് പുലർച്ചെ നാലുമണിയോടെ രമ മേൽക്കൂരയിൽ നിന്ന് വീണതായും ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും കുടുംബത്തെ അറിയിച്ചു. എന്നാൽ ആശുപത്രിയിലെത്തിയ ബന്ധുക്കൾ രമ മരിച്ചതായി കണ്ടെത്തി. മൃതദേഹത്തിൽ നിരവധി പരുക്കുകളുടെ പാടുകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് കുടുംബത്തിന് സംശയം തോന്നിയത്.

രമയെ മർദിച്ചാണ് കൊലപ്പെടുത്തിയതെന്നും യഥാർഥ സംഭവം മറച്ചുവെക്കാനാണ് മേൽക്കൂരയിൽ നിന്ന് വീണതെന്ന കഥ പ്രചരിപ്പിച്ചതെന്നും കുടുംബം പോലീസിനോട് ആരോപിച്ചു. കൂടാതെ വിവാഹം കഴിഞ്ഞതു മുതൽ അമർജിത് മകളെ നിരന്തരം പീഡിപ്പിക്കുകയും ശാരീരികമായി മർദിക്കുകയും ചെയ്തിരുന്നതായും രാമയുടെ പിതാവ് റാം ചന്ദ് ആരോപിച്ചു.

സംഭവത്തിൽ അമർജിത് സിങ്ങിനൊപ്പം ഇയാളുടെ അമ്മാവൻ കുൽദീപ് കുക്കി, അമ്മായി സോണിയ എന്നിവർക്കെതിരെയും പോലീസ് കേസെടുത്തു. അമർജിത് സിങ്ങിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് രണ്ട് പ്രതികൾ ഒളിവിലാണ്. കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ ഹർപ്രീത് സിങ് അറിയിച്ചു. പോസ്റ്റ്മോർട്ടം പരിശോധനയ്ക്ക് ശേഷം രമയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സ്വദേശമായ ഗ്രാമത്തിൽ മൃതദേഹം സംസ്കരിക്കുമെന്ന് കുടുംബം അറിയിച്ചു.

‘എന്തിനാണ് ജനറൽ സീറ്റിൽ ഇരുന്നത്, ലേഡീസ് സീറ്റിൽ പോയി ഇരുന്നാൽ പോരായിരുന്നോ’…കെഎസ്ആർടിസിൽ നേരിട്ട ലൈംഗികാതിക്രമത്തിൽ കണ്ടക്ടറുടെ മറുപടി!! പോലീസിൽ പരാതി നൽകി യുവതി, എഫ്ഐആറിൽ കണ്ടക്ടറുടെ വീഴ്ചയെക്കുറിച്ച് പരാമർശമില്ല

BREAKING NEWS
’രാജീവ് പ്രധാനമന്ത്രിയാകുന്നതിൽ എനിക്ക് പൂർണ്ണ എതിർപ്പായിരുന്നു’; രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം മുതൽ 2004ലെ തീരുമാനം വരെ; സോണിയയുടെ ആത്മകഥ ചർച്ചയാകുന്നു
28 Oct 2026
BREAKING NEWS
അതിതീവ്ര ചുഴലിക്കാറ്റായി അർണബ്; മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗം; ആന്ധ്രയിലും ഒഡീഷയിലും ജാഗ്രത, ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു; 72 ട്രെയിനുകളും 4 വിമാന സർവ്വീസുകളും റദ്ദാക്കി
28 Oct 2026
BREAKING NEWS
ഒരു ബില്യൺ ഡോളർ പണമായി സൈനിക ചരക്കു വിമാനത്തിൽ കയറ്റി തെഹ്റാനിലെത്തിച്ചു!! ലക്ഷ്യം സൗദി അറേബ്യയുടെ അടിസ്ഥാന സൗകര്യങ്ങൾക്കു നേരെയുള്ള ആക്രമണം അവസാനിപ്പിക്കുക, ഹൂതികൾക്ക് 8,800 കോടി നൽകാൻ സൗദി അറേബ്യ, ഇറാന്റെ മധ്യസ്ഥതയിൽ രഹസ്യ നീക്കം- റിപ്പോർട്ട്
28 Oct 2026
BREAKING NEWS
കുട്ടി കരഞ്ഞപ്പോൾ മടിയിൽ ഇരുത്തിയതെന്ന് മൊഴി...3 വയസുകാരനെ മടിയിലിരുത്തിയുള്ള ഡ്രൈവിം​ഗില്ഡ നടപടിയെടുത്ത് കഴക്കൂട്ടം ആർടിഒ, ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും, അശ്രദ്ധമായും അപകടകരമായും ഓടിച്ചതിന് കേസ്
28 Oct 2026