BREAKING NEWS

“അറബിക്കടലിലല്ല അതിനപ്പുറത്തൊരു അഴുക്കുചാലുണ്ടെങ്കിൽ പിഎം ശ്രീ അതിലേക്ക് വലിച്ചെറിയണം”, തന്റെ നിലപാടിൽ മാറ്റമില്ല, മാധ്യമവിമർശനം ഭയന്ന് അഭിപ്രായങ്ങൾ മാറ്റുന്നത് രാഷ്ട്രീയമല്ല- കെ എം ഷാജി

· · 1 min read
Share: Copied!

കണ്ണൂർ: പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിൽ തന്റെ നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി കെ.എം ഷാജി. അറബിക്കടലിലല്ല അതിനപ്പുറത്തൊരു അഴുക്കുചാലുണ്ടെങ്കിൽ അതിലേക്ക് വലിച്ചെറിയേണ്ടതാണ്. അതിൽ തനിക്കൊരു അഭിപ്രായവ്യാത്യാസവുമില്ല. ഒരു ഉത്തരവാദിത്തം ഏറ്റെടുത്ത് നിൽക്കുമ്പോൾ നമുക്ക് മാത്രമായി ഒരു കാര്യം ചെയ്യാനാവില്ല. മാധ്യമവിമർശനം ഭയന്ന് അഭിപ്രായങ്ങൾ മാറ്റുന്നത് രാഷ്ട്രീയമല്ലെന്നും ഷാജി പറഞ്ഞു. പിഎം ശ്രീ തന്റെ വകുപ്പുമായി ബന്ധപ്പെട്ട കാര്യമല്ല.

അതുകൊണ്ട് രാഷ്ട്രീയം പറയാതിരിക്കാൻ കഴിയില്ല. അതുകൊണ്ടാണ് പിഎം ശ്രീയുമായി ബന്ധപ്പെട്ട് അഭിപ്രായം പറഞ്ഞത്. അറബിക്കടലിൽ എറിയുമെന്ന പരാമർശമാണ് വലിയ ചർച്ചയായത്. തന്റെ അഭിപ്രായത്തിൽ ഇപ്പോഴും ഒരു മാറ്റവുമില്ലെന്നും ഷാജി വ്യക്തമാക്കി. കണ്ണൂർ ജില്ലാ യൂത്ത് ലീഗ് സംഘടിപ്പിച്ച ഫ്രീഡം ടോക്ക് എന്ന പരിപാടിയിലായിരുന്നു ഷാജിയുടെ പരാമർശം. പിഎം ശ്രീ നടപ്പാക്കരുത് എന്ന ലീഗ് നിലപാട് തന്നെയാണ് ഷാജി വ്യക്തമാക്കിയത് എന്നാണ് സൂചന.

പിഎം ശ്രീയിൽ നിന്ന് പിൻമാറണമെന്നാണ് എല്ലാവരുടെയും മനസ് പറയുന്നത് എന്ന് ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജനവികാരം മാനിക്കണമെന്നും യുഡിഎഫ് അന്തിമ തീരുമാനമെടുക്കുമെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കിയിരുന്നു.

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026