BREAKING NEWS

ഫ്രീക്കന്മാരെ, ഇനി വണ്ടി നല്ല പൊളപ്പനാക്കാല്ലോ…പൊതുസ്ഥലത്ത് പ്രദർശിപ്പിക്കാവുന്ന മാന്യമായ ചിത്രങ്ങൾ വാഹനങ്ങളിൽ ഒട്ടിക്കാം, പല നിറത്തിലുള്ള ലൈറ്റുകൾ, സ്പീക്കറുകൾ ഉപയോ​ഗിക്കാം, നിറം മാറ്റം പോലുള്ള രൂപമാറ്റങ്ങൾക്ക് പണം അടച്ച് പ്രത്യേക അനുമതി, 18 തരം മോഡിഫിക്കേഷനുകൾ വാഹനങ്ങളിൽ നടത്താം- റിപ്പോർട്ട്

· · 1 min read
Share: Copied!

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ് മുഖ്യമന്ത്രി വിഡി സതീശൻ യുവാക്കൾക്ക് നൽകിയ വാക്ക് ഫലത്തിൽ വരാൻ പോകുന്നു. നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്ക 18 തരത്തിലുള്ള മോഡിഫിക്കേഷനുകൾ വരുത്താൻ യാതൊരു നിയമതടസവുമില്ലെന്ന റിപ്പോർട്ടുമായി മോട്ടർ വാഹന വകുപ്പ്. ഇതിൽ ചിലതിന് ആരുടെയും അനുമതി വാങ്ങുകയും വേണ്ട, ചില മോഡിഫിക്കേഷനുകൾക്ക് പണമടച്ച് അനുവാദം വാങ്ങണം. സ്റ്റിക്കറുകളും ലൈറ്റുകളും ഉൾപ്പടെ പതിനെട്ട് തരം മോഡിഫിക്കേഷൻ അനുവദിക്കാമെന്നാണ് ഗതാഗത കമ്മിഷണറുടെ റിപ്പോർട്ടിൽ പറയുന്നത്. നിറം മാറ്റം പോലുള്ള രൂപമാറ്റങ്ങൾക്ക് പണം അടച്ച് പ്രത്യേക അനുമതി വാങ്ങേണ്ടി വരുമെന്നും റിപ്പോർട്ടിൽ പറയുന്നു.

∙അനുമതി വേണ്ടാത്ത മോഡിഫിക്കേഷനുകൾ

അധിക സ്പീക്കറുകൾ
ആൻഡ്രോയിഡ് ഇന്റഫോടെയിൻമെന്റ് സിസ്റ്റം
ബോഡി സ്റ്റിക്കറുകൾ
ക്രോം ഗാർണിഷ്
ഡാഷ് കാം
ഡോർ വൈസറുകൾ
ഫ്‌ളോർ മാറ്റുകൾ
ജിപിഎസ് ട്രാക്കർ
ഇന്റീരിയർ ആംബിയന്റ് ലൈറ്റിങ്
മഡ് ഫ്‌ളാപ്പുകൾ
പാർക്കിങ് സെൻസർ
റിവേഴ്‌സ് ക്യാമറ
റൂഫ് കാരിയറുകൾ
സീറ്റ് കവർ
50 ശതമാനം സുതാര്യമായ സൺ ഫിലിം
സ്റ്റിയറിങ് വീൽ കവർ
ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം
ടോ ഹുക്കുകൾ
കാറോ ബൈക്കോ ഇഷ്ടമുള്ള നിറത്തിലേക്ക് മാറ്റാനും അനുവാദം കിട്ടും. എന്നാൽ ആർടിഒ ഓഫിസിൽ നിശ്ചിത ഫീസടച്ച് അനുമതി വാങ്ങി ആർസി ബുക്കിൽ ഉൾപ്പെടുത്തണം. എൻജിൻ മാറ്റം, ബോഡിക്ക് രൂപമാറ്റം ഇലക്ട്രിക്കിലേക്കോ സിഎൻജിയിലേക്കൊ ഉള്ള മാറ്റം എന്നിവയും അനുവാദം വാങ്ങിയാൽ സാധിക്കും. അതേസമയം മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയുമാണ് റിപ്പോർട്ടിൽ അന്തിമ തീരുമാനമെടുക്കുക.

ഓടിക്കൊണ്ടിക്കുന്ന കാർ കണ്ട് അസ്വാഭാവികത തോന്നി നാട്ടുകാർ തടഞ്ഞു, ഡോർ തുറന്നപ്പോൾ കണ്ടത് അർദ്ധ ന​ഗ്നയായ പെൺകുട്ടിയെ!! കാറിൽ കയറ്റിയത് ആഹാരം വാങ്ങിത്തരാന്നു പറഞ്ഞ്, ഒന്നിലേറെ പുരുഷന്മാർ പലതവണ തന്നെ പീഡ‍നത്തിനിരയാക്കി- പെൺകുട്ടിയുടെ മൊഴി!! 15കാരിയെ കൂട്ട ബലാത്സം​ഗം ചെയ്ത കേസിൽ അഞ്ചുപേർ അറസ്റ്റിൽ

BREAKING NEWS
മക്കൾ തമ്മിൽ അടിയുണ്ടാക്കുന്നത് കണ്ടതെ ഭയന്ന് അമ്മ മുറിയിൽ കയറി കതകടച്ചു, മദ്യപാനത്തിനിടെ സഹോദരങ്ങൾ തമ്മിൽ തർക്കം, അനിയനെ കത്തിക്കു കുത്തി വീഴ്ത്തി, ചോരയിൽ കുളിച്ചു ജീവനുവേണ്ടി പി‌ടയുന്ന സഹോദരന്റെ മുന്നിലിരുന്ന് ടിവി കണ്ടു... ആശുപത്രിയിൽ പോയി തിരിച്ചെത്തിയ അനിലിന്റെ ഭാര്യയും കുട്ടികളും കണ്ടത് കുത...
27 Oct 2026
BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026