BREAKING NEWS

ഞെട്ടിപ്പിക്കുന്ന ‘വിസ്മയ‘മായിപോയി! ധവളപത്രം പുറത്തിറക്കി ; 5.07 ലക്ഷം കോടി കടം !, ട്രഷറി ശ്വാസംമുട്ടലിൽ ; മുൻ സർക്കാർ പുതിയ ഭരണ കൂടത്തിന് കൈമാറിയത് വൻ കടക്കെണി; അംഗീകരിച്ച പദ്ധതികൾ പൂർത്തിയാക്കാൻ 35,000 കോടി രൂപ കൂടി കണ്ടെത്തേണ്ട സാഹചര്യം

· · 1 min read
Share: Copied!

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമാണെന്ന വിലയിരുത്തലുമായി ധനകാര്യ സ്ഥിതി ധവളപത്രം. 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് കൈമാറിയത് കടബാധ്യതയും ട്രഷറി പ്രതിസന്ധിയും വികസന മുരടിപ്പും നിറഞ്ഞ സാമ്പത്തിക സാഹചര്യമായിരുന്നുവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ധവളപത്രം പ്രകാരം കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി ഉയർന്നിരിക്കുകയാണ്. കടുത്ത പണലഭ്യതാ പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തിന് 2025-ൽ മാത്രം 262 ദിവസം റിസർവ് ബാങ്കിന്റെ വേയ്സ് ആൻഡ് മീൻസ് അഡ്വാൻസിനെയും 84 ദിവസം ഓവർഡ്രാഫ്റ്റ് സൗകര്യത്തെയും ആശ്രയിക്കേണ്ടിവന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ദൈനംദിന ചെലവുകൾ പോലും കടമെടുത്താണ് മുന്നോട്ടുപോയതെന്ന സൂചനയാണ് ഇത് നൽകുന്നത്.

സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിന്റെ 77 ശതമാനവും ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയ നിർബന്ധിത ചെലവുകൾക്കായി നീക്കിവെക്കേണ്ട സാഹചര്യമാണുള്ളത്. ഇതുമൂലം വികസന പ്രവർത്തനങ്ങൾക്കായി ചെലവിടാനുള്ള സാമ്പത്തിക ശേഷി ഗണ്യമായി കുറഞ്ഞു. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ, ഡി.ആർ കുടിശ്ശിക ഇനത്തിൽ മാത്രം 48,733 കോടി രൂപയുടെ അധിക ബാധ്യത നിലവിലുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

കിഫ്ബി ഉൾപ്പെടെയുള്ള ബജറ്റിന് പുറത്തുള്ള വായ്പാ സംവിധാനങ്ങളെയും ധവളപത്രം രൂക്ഷമായി വിമർശിക്കുന്നു. കിഫ്ബി വഴി എടുത്ത ഏകദേശം 21,000 കോടി രൂപയുടെ വായ്പ യഥാർത്ഥത്തിൽ സംസ്ഥാനത്തിന്റെ തന്നെ ബാധ്യതയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നിലവിൽ അംഗീകരിച്ച പദ്ധതികൾ പൂർത്തിയാക്കാൻ 35,000 കോടി രൂപ കൂടി കണ്ടെത്തേണ്ട സാഹചര്യമുണ്ടെന്നും വിലയിരുത്തുന്നു.

കെ.എസ്.ആർ.ടി.സി, വാട്ടർ അതോറിറ്റി ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ സഞ്ചിത നഷ്ടം 78,851 കോടി രൂപയിലെത്തിയതും ആശങ്ക വർധിപ്പിക്കുന്ന ഘടകമായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി പട്ടികജാതി, പട്ടികവർഗ, ന്യൂനപക്ഷ ക്ഷേമ പദ്ധതികൾക്കുള്ള വിഹിതങ്ങളിലും കഴിഞ്ഞ വർഷങ്ങളിൽ കുറവുണ്ടായതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

കേന്ദ്ര വിഹിതത്തിൽ ഉണ്ടായ കുറവും ജി.എസ്.ടി നഷ്ടപരിഹാരം അവസാനിച്ചതും സംസ്ഥാന ധനകാര്യത്തെ കൂടുതൽ പ്രതിസന്ധിയിലാക്കി. റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് അവസാനിച്ചതോടെ മാത്രം 20,000 കോടി രൂപയുടെ വരുമാന നഷ്ടമാണ് സംസ്ഥാനത്തിന് ഉണ്ടാകാൻ പോകുന്നത്. കേന്ദ്ര നികുതി വിഹിതത്തിൽ കേരളത്തിന്റെ പങ്ക് കുറയുന്നതും സാമ്പത്തിക സമ്മർദ്ദം വർധിപ്പിക്കുന്നതായി റിപ്പോർട്ട് പറയുന്നു.

ട്രഷറി പ്രവർത്തനങ്ങളും ഗുരുതര പ്രതിസന്ധിയിലാണെന്ന് ധവളപത്രം വിലയിരുത്തുന്നു. 2024-25 സാമ്പത്തിക വർഷത്തിലെ 12 മാസങ്ങളിൽ 10 മാസവും ട്രഷറി ബാലൻസ് നെഗറ്റീവ് ആയിരുന്നു. ആർ.ബി.ഐയുടെ അടിയന്തര വായ്പാ സംവിധാനങ്ങളെ ആശ്രയിച്ചാണ് ഖജനാവിന്റെ ദൈനംദിന പ്രവർത്തനങ്ങൾ മുന്നോട്ടുപോയത്.

അതേസമയം, സംസ്ഥാനത്തിന്റെ അടിസ്ഥാന വികസനത്തിനായുള്ള മൂലധന ചെലവ് രാജ്യത്തെ തന്നെ ഏറ്റവും താഴ്ന്ന നിരക്കിലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ജി.എസ്.ഡി.പി-യുടെ വെറും 1.3 ശതമാനം മാത്രമാണ് കേരളം മൂലധന നിക്ഷേപത്തിനായി ചെലവഴിക്കുന്നത്. മറ്റ് പ്രധാന സംസ്ഥാനങ്ങളുടെ ശരാശരി 3.01 ശതമാനമാണ്. ഭാവി വരുമാനം സൃഷ്ടിക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ ആവശ്യമായ നിക്ഷേപം നടത്താൻ കഴിയാത്തത് സാമ്പത്തിക വളർച്ചയെ ബാധിക്കുന്നുവെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

വ്യവസായ വികസനം, സ്വകാര്യ നിക്ഷേപം ആകർഷിക്കൽ, തൊഴിലവസര സൃഷ്ടി, അടിസ്ഥാന സൗകര്യ വികസനം എന്നിവയിലൂടെ മാത്രമേ ദീർഘകാലാടിസ്ഥാനത്തിൽ സംസ്ഥാനത്തിന് സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കഴിയൂവെന്ന് ധവളപത്രം ശുപാർശ ചെയ്യുന്നു. സാമ്പത്തിക അച്ചടക്കവും ധനകാര്യ സുതാര്യതയും ഉറപ്പാക്കേണ്ടത് ഇനി അനിവാര്യമാണെന്നും റിപ്പോർട്ട് ഓർമ്മിപ്പിക്കുന്നു.

‘അന്വേഷണം നടക്കട്ടെ, പ്രതികൾ ആരെന്ന് കണ്ടുപിടിക്കട്ടെ’: കാഫിർ സ്ക്രീൻഷോട്ടിലെ എസ്ഐടി അന്വേഷണത്തെ സംബന്ധിച്ച് കെ.കെ ശൈലജ; . വർഗീയ കോമാളികളുടെ മുഖംമൂടി അഴിച്ചുമാറ്റാൻ ഈ അന്വേഷണത്തിലൂടെ സാധിക്കട്ടെയെന്ന് ഷാഫി പറമ്പിൽ

BREAKING NEWS
മക്കൾ തമ്മിൽ അടിയുണ്ടാക്കുന്നത് കണ്ടതെ ഭയന്ന് അമ്മ മുറിയിൽ കയറി കതകടച്ചു, മദ്യപാനത്തിനിടെ സഹോദരങ്ങൾ തമ്മിൽ തർക്കം, അനിയനെ കത്തിക്കു കുത്തി വീഴ്ത്തി, ചോരയിൽ കുളിച്ചു ജീവനുവേണ്ടി പി‌ടയുന്ന സഹോദരന്റെ മുന്നിലിരുന്ന് ടിവി കണ്ടു... ആശുപത്രിയിൽ പോയി തിരിച്ചെത്തിയ അനിലിന്റെ ഭാര്യയും കുട്ടികളും കണ്ടത് കുത...
27 Oct 2026
BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026