BREAKING NEWS

എടത്വയിലെ ​ഗർഭിണിയു‍ടെ ആത്മഹത്യയ്ക്ക് പിന്നിൽ ​ഗാർഹിക പീഡനം? വിവാഹശേഷം ഭർത്താവ് മദ്യപിച്ചെത്തി ഹരീഷ്മയെ ശാരീരികമായി ഉപദ്രവിച്ചു, ദൃശ്യങ്ങൾ ബന്ധുക്കൾക്ക് അയച്ചിരുന്നു- പരാതി നൽകി കുടുംബം!! യുവതിയുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ഭർതൃവീട്ടുകാരെ അനുവദിച്ചില്ല, മൃതദേഹം കാണാൻ സമ്മതിക്കാതെ കുടുംബം

· · 1 min read
Share: Copied!

എടത്വ: ഗർഭിണിയായ യുവതിയും പിന്നാലെ ഭർത്താവും ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെ ഗാർഹിക പീഡന ആരോപണവുമായി യുവതിയുടെ കുടുംബം രം​ഗത്ത്. മരിച്ച സനുക്കുട്ടനും കുടുംബത്തിനുമെതിരെ മരണപ്പെട്ട ഹരീഷ്മയുടെ വീട്ടുകാർ മാവേലിക്കര പോലീസിൽ പരാതി നൽകി. വിവാഹശേഷം സനുക്കുട്ടൻ മദ്യപിച്ച് വീട്ടിലെത്തി ഹരീഷ്മയെ ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്നും അതിന്റെ ദൃശ്യങ്ങൾ ബന്ധുക്കൾക്ക് അയച്ചിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു. ഈ ആരോപണങ്ങൾ സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തും.

ഒരുമാസം മുൻപാണു സനുക്കുട്ടൻ ദോഹയ്ക്ക് പോയത്. ‍ഇയാളുടെ വീട്ടിൽ അമ്മയും സഹോദരിയും സഹോദരിയുടെ ഭർത്താവും സഹോദരനും മാത്രമാണുള്ളത്. പിതാവ് നേരത്തെ മരിച്ചിരുന്നു. ഹരിഷ്മയുടെ മരണം നടക്കുമ്പോൾ സനുക്കുട്ടൻ ദോഹയിലായിരുന്നു. ഭാര്യയുടെ മരണവിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ച സനുക്കുട്ടൻ ബംഗളൂരുവിലെ ലോഡ്ജിലാണ് ജീവനൊടുക്കിയത്. സനുക്കുട്ടന്റെ മൃതദേഹം ബെംഗളൂരുവിലെ വൈദേഹി ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം നാട്ടിലെത്തിക്കും.

ഇതിനിടെ ഹരീഷ്മയുടെ സംസ്‌കാരം ഞായറാഴ്ച മാവേലിക്കരയിൽ നടന്നു. സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയ സനുകുട്ടന്റെ ബന്ധുക്കളെ ഹരീഷ്മയുടെ ബന്ധുക്കൾ തടഞ്ഞിരുന്നു. മൃതദേഹം കാണാൻ അനുവദിച്ചില്ല.

അതേസമയം രണ്ടുദിവസം മുൻപാണ് മൂന്നുമാസം ​ഗർഭിണിയായ ഹരിഷ്മയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണവിവരം അറിഞ്ഞതോടെ സനുക്കുട്ടൻ അടിയന്തരമായി നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം നെടുമ്പാശേരി വിമാനത്താവളത്തിലെത്തുമെന്ന് വീട്ടുകാരെ അറിയിച്ചത്. ഇതനുസരിച്ച് സഹോദരനും ബന്ധുവും നെടുമ്പാശേരിയിൽ കാത്തുനിന്നെങ്കിലും അദ്ദേഹം അവിടെയെത്തിയില്ല. തുടർന്ന് ബെംഗളൂരു വിമാനത്താവള അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ സനുക്കുട്ടൻ അവിടെ എത്തിയതായി സ്ഥിരീകരിച്ചു. ഫോണിൽ ബന്ധപ്പെടാൻ കഴിയാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ ബെംഗളൂരുവിലെത്തി മലയാളി അസോസിയേഷന്റെയും പോലീസിന്റെയും സഹായം തേടി. ഇതിനിടെ ഒരു ലോഡ്ജിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി പോലീസ് അറിയിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കളെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞു. നാലുമാസം മുൻപാണ് ഇരുവരുടെയും വിവാഹം നടന്നത്. ഒരു മാസം മുൻപാണ് സനുക്കുട്ടൻ ജോലിക്കായി ദോഹയിലേക്ക് പോയത്.

ഇനി കെഎസ്ആർടിസിയിൽ മാത്രമല്ല സ്വകാര്യ ബസുകളിലും പരസ്യങ്ങൾ നൽകാം.. ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങൾ ഒട്ടിക്കാൻ അനുമതി, പ്രിയദർശിനി പദ്ധതിയുമായി ബന്ധപ്പെട്ട് നിക്ഷേപകരുടെ പ്രശ്‌നങ്ങൾ പഠിക്കാൻ ബി. പത്മകുമാർ ചെയർമാനായ കമ്മിറ്റി, റിപ്പോർട്ട് 45 ദിവസത്തിനകം

BREAKING NEWS
രാജേന്ദ്ര വിശ്വനാഥ് ആർലേക്കൻ ഇനി തമിഴ്‌നാട് ​ഗവർണർ, കേരളാ​ഗവർണറായി ഓം പ്രകാശ് മാത്തൂർ, മുതിർന്ന ബിജെപി നേതാവും മുൻ രാജ്യസഭാംഗവുമായ ഓം പ്രകാശ് കേരള രാജ്ഭവന്റെ അമരത്തേക്കെത്തുന്നത് സിക്കിമിൽ നിന്ന്
12 Oct 2026
BREAKING NEWS
'അറ്റാക്ക് വന്നതാ സാറേ'... ഭാര്യ പറഞ്ഞത് നുണ!! മദ്യപാനത്തിനിടെ തർക്കം, ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊന്നു, തോർത്ത് മുണ്ട് ഉപയോഗിച്ച് കഴുത്തിൽകെട്ടി വലിച്ച് വീടിനകത്തു കിടത്തി, ബഹളം കേട്ട് മക്കൾ പുറത്തുവരാതിരിക്കാൻ വാതിൽ പുറത്തുനിന്ന് പൂട്ടി, അതിഥി തൊ...
12 Oct 2026
BREAKING NEWS
8 മാസം പ്രായമുള്ള കുഞ്ഞ് കരച്ചിൽ നിർത്താൻ അമ്മ വായും മൂക്കും പൊത്തിപ്പിടിക്കും, ക്രൂരമായി മർദിക്കും, പിതാവ് കുഞ്ഞിന്റെ മുഖത്തടിക്കും, വായ്ക്കുള്ളിൽ വിരലുകൾ കുത്തിയിറക്കി ശ്വാസംമുട്ടിക്കും... സംഭവ ദിവസം കുഞ്ഞിന്റെ മുഖത്ത് അടിച്ചു, ശ്വാസംമുട്ടിച്ച ശേഷം മുഖം താഴേക്ക് വരുന്ന വിധത്തിൽ മെത്തയിൽ കിടത്തി...
12 Oct 2026
BREAKING NEWS
ഏറെ നാളുകളായി ഭാര്യയും മക്കളുമായി അകന്നു കഴിയുന്നു, ഇടയ്ക്ക് മദ്യപിച്ച് വീട്ടിലെത്തി ബഹളം വയ്ക്കും!! പിതാവ് മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിച്ചു, സഹികെട്ട് മകൻ അടുത്തുകിടന്ന കാപ്പിപ്പത്തലിന് പിതാവിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തി- അറസ്റ്റ്
12 Oct 2026