BREAKING NEWS

വരുത്തിവച്ച വിന? പാണക്കാട് വേങ്ങര റോഡിലേക്ക് കുന്നിടിഞ്ഞത്, വിശദ അന്വേഷണം നടത്തും; അനുമതി കാലാവധി കഴിഞ്ഞിട്ടും ഭൂവുടമ പ്രവൃത്തി നിർമ്മാണം തുടർന്നു; അപകടത്തിൽ മാധ്യമപ്രവർത്തകന് പരിക്ക്, നിരവധിപേർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

· · 1 min read
Share: Copied!

മലപ്പുറം: പാണക്കാട് വേങ്ങര റോഡിൽ വൻതോതിൽ മണ്ണിടിഞ്ഞ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ജില്ലാ കളക്ടർക്ക് നിർദേശം നൽകി പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ. സംഭവത്തിന് കാരണമായ സാഹചര്യങ്ങൾ പരിശോധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

മണ്ണിടിച്ചിലിന് പിന്നാലെ നിർമ്മാണ പ്രവൃത്തി നടത്തിയ സ്ഥലത്തിന്റെ ഉടമയ്ക്ക് നഗരസഭ കാരണം കാണിക്കൽ നോട്ടീസ് നൽകി. നിർമ്മാണത്തിനുള്ള അനുമതിയുടെ കാലാവധി കഴിഞ്ഞിട്ടും പ്രവൃത്തി തുടർന്നതായാണ് കണ്ടെത്തൽ. ഉടമയുടെ വിശദീകരണം ലഭിച്ചശേഷം ബിൽഡിങ് പെർമിറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടികളിൽ തീരുമാനമെടുക്കും.

മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ഇന്ന് കൂടുതൽ പരിശോധനകൾ നടത്തും. പ്രദേശത്ത് അപകടസാധ്യത പൂർണമായും ഒഴിവായെന്ന് ഉറപ്പാക്കിയശേഷം മാത്രമേ ക്യാമ്പുകളിലേക്ക് മാറ്റിയ ആളുകളെ വീടുകളിലേക്ക് തിരിച്ചയക്കുകയുള്ളൂ. മഴ തുടരുന്നതിനാൽ മണ്ണും കല്ലുകളും നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ ഇതുവരെ ആരംഭിക്കാനായിട്ടില്ല.

അപകടസാധ്യത കണക്കിലെടുത്ത് പാണക്കാട് വേങ്ങര റോഡിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചിരിക്കുകയാണ്. റോഡിലേക്ക് മണ്ണും കല്ലുകളും പതിച്ചതിനെ തുടർന്ന് പ്രദേശത്ത് വലിയ ആശങ്കയാണ് ഉണ്ടായത്.

ബിൽഡിങ് നിർമാണം നടക്കുന്ന കുന്നിൻചെരുവിൽ നിന്നാണ് വൻതോതിൽ മണ്ണിടിഞ്ഞ് റോഡിലേക്ക് പതിച്ചത്. മണ്ണിടിയുന്നത് കണ്ടതോടെ ആളുകൾ ഇരുവശങ്ങളിലേക്കും ഓടിമാറിയതിനാൽ വലിയ ദുരന്തം ഒഴിവായി. സംഭവത്തിൽ കൈരളി ടി.വി. ക്യാമറാമാൻ ജയേഷിന് പരിക്കേറ്റു.

അപകടസാധ്യത കണക്കിലെടുത്ത് സമീപത്തെ വീടുകളിൽ താമസിച്ചിരുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിപ്പിക്കുകയും ചെയ്തു.

ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് പാണക്കാട് റോഡിനോട് ചേർന്നുള്ള കുത്തനെയുള്ള കുന്നിൻചെരുവിൽ നിന്ന് മണ്ണിടിയാൻ തുടങ്ങിയത്. പിന്നാലെ വലിയ അളവിൽ മണ്ണും കല്ലുകളും റോഡിലേക്ക് പതിക്കുകയായിരുന്നു.

സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുന്നതിനും കൂടുതൽ അപകടങ്ങൾ ഒഴിവാക്കുന്നതിനുമുള്ള നടപടികൾ തുടരുകയാണ്. മഴ മാറിയാൽ മണ്ണും കല്ലുകളും നീക്കം ചെയ്ത് റോഡ് ഗതാഗതത്തിനായി തുറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

അവിഹിത ബന്ധം ചോദ്യം ചെയ്തത് ഇഷ്ടപ്പെട്ടില്ല, യുവതിയെ ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, മൃതദേഹം നദിയില്‍ തള്ളി, പിന്നാലെ കാണാനില്ലെന്ന നാടകം, പ്രതികളെ കുരുക്കിയത് കുടുംബത്തിന് തോന്നിയ സംശയം

BREAKING NEWS
ഇസ്രയേലിനെ ആക്രമിക്കാൻ ഇറാനൊപ്പം ചേർന്ന് തുനിഞ്ഞിറങ്ങരുത്, കനത്ത തിരിച്ചടിനേരിടേണ്ടി വരും, ഒന്നും അവസാനിച്ചിട്ടില്ല- ഹിസ്ബുള്ളയ്ക്ക് മുന്നറിയിപ്പുമായി കാറ്റ്സ്!! നെതന്യാഹുവിന് പുതിയ യുദ്ധനീക്കങ്ങൾ നടത്താൻ ജനങ്ങളുടെ പിന്തുണയോ രാഷ്ട്രീയ അധികാരമോ ഇല്ല, സ്വന്തം രാഷ്ട്രീയ ആവശ്യങ്ങൾക്കായി സൈന്യത്തെ യുദ...
08 Nov 2026
BREAKING NEWS
'എനിക്ക് അഭിരാമിനെ അറിയില്ല, ചെയ്യാത്ത കുറ്റത്തിനാണ് എന്നെ ഇതിൽ പിടിച്ചുവെച്ചിരിക്കുന്നത്, ഞാൻ ഇവിടെ വന്നിട്ടില്ല, സംഭവം നടക്കുന്ന ദിവസംപോലും വന്നിട്ടില്ല, എന്നെ പ്രതിയാക്കിയതാണ്'... കഴിഞ്ഞ തവണ ചിരിച്ചുകൊണ്ട് മാധ്യമങ്ങൾക്കു മുന്നിലൂടെ കടന്നുപോയ ഉമർ ഇത്തവണയെത്തിയത് പൊട്ടിക്കരഞ്ഞ്
08 Nov 2026
BREAKING NEWS
ബന്ധുവായ 50കാരിയുമായി ഡോക്ടർക്കുണ്ടായിരുന്ന അടുപ്പത്തെച്ചൊല്ലിയുള്ള പ്രശ്നങ്ങളാണ് ആക്രമണത്തിനു പിന്നിൽ, വിളിച്ചുവരുത്തിയത് ബന്ധുവിന്റെ സ്വകാര്യദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിക്കാൻ- നടിയുടെ മൊഴി!! ഒളിവിൽ പോയ ഡോ. ജോൺസൺ കെ വർ​ഗീസിന്റെ ഫോണിൽ 12 യുവതികളുമായുള്ള സ്വകാര്യ ദ്യശ്യങ്ങൾ!! പ്രതി വിദേശത്തേക്കു കടന്...
08 Nov 2026
BREAKING NEWS
ചൂടാക്കിയ ഇസ്തിരിപ്പെട്ടി കൊണ്ട് പലതവണ പൊള്ളലേൽപ്പിച്ചു, ചൂടാക്കിയ കത്തി ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപ്പിച്ചു, തലയിൽ ആഴത്തിലുള്ള മുറിവ്, 3 ദിവസം വരെ ഭക്ഷണവും വെള്ളവുംകൊടുക്കാതെ പട്ടിണിക്കിട്ടു, രാവിലെ ആറുമണി മുതൽ പുലർച്ചെ രണ്ടുമണി വരെ ജോലി!! ജോലിക്കുന്ന വീട്ടിൽ നിന്ന് 16 കാരി നേരിട്ടത് അതിക്രൂര പ...
08 Nov 2026