BREAKING NEWS

‘ഞാനാണ് സർവവും എന്ന് ആരും കരുതണ്ട, മന്നം പത്മനാഭന്റെ സംഭാവനകൾ കാരണമാണ് നിങ്ങൾക്കെല്ലാം ഈ സ്ഥാനം ലഭിച്ചത്!! ഞാനാണ് ജനറൽ സെക്രട്ടറി, അതുകൊണ്ട് ഇന്നയാൾ വരണം, ഇന്നയാൾ വരേണ്ടയെന്ന് തീരുമാനിക്കാൻ ആർക്കും അവകാശമില്ല’- സുകുമാരൻ നായരെ കൊട്ടി ഉപരാഷ്ട്രപതി

· · 1 min read
Share: Copied!

ന്യൂഡൽഹി: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ പരോക്ഷമായി കൊട്ടി ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ. . ‘ഞാനാണ് ജനറൽ സെക്രട്ടറി, അതുകൊണ്ട് ഇന്നയാൾ വരണം, ഇന്നയാൾ വരേണ്ട എന്ന് തീരുമാനിക്കാൻ ആർക്കും അവകാശമില്ല’ എന്നായിരുന്നു ഉപരാഷ്ട്രപതിയുടെ വിമർശനം. ഡൽഹിയിൽ മന്നം സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം സുകുമാരൻ നായരുടെ പേര് പറയാതെയായിരുന്നു വിമർശനം.

താനാണ് സർവവും എന്ന് ആരും കരുതരുതെന്നും കർമയോഗിയായ മന്നം പത്മനാഭന്റെ സംഭാവനകൾ കാരണമാണ് നിങ്ങൾക്കെല്ലാം ഈ സ്ഥാനം ലഭിച്ചതെന്ന ബോധ്യം വേണമെന്നും അദ്ദേഹം പറഞ്ഞു. മന്നത്തിന്റെ സ്മൃതിസ്ഥാനത്തേക്ക് വരുന്നത് തടയാൻ ആർക്കും അധികാരമില്ലെന്നും എല്ലാവരും അവിടേക്ക് വരണമെന്നുമാണ് തന്റെ ആഗ്രഹമെന്നും ഉപരാഷ്ട്രപതി വ്യക്തമാക്കി.

അതുപോലെ എൻഎസ്എസിന്റെ ഇന്നത്തെ എല്ലാ ആസ്തികളും മന്നം പത്മനാഭൻ നടത്തിയ കഠിനാധ്വാനത്തിന്റെയും പ്രയത്നത്തിന്റെയും ഫലമാണെന്നും ഉപരാഷ്ട്രപതി ഓർമിപ്പിച്ചു. മന്നം എല്ലാവരുടേതുമാണ്, അതിനാൽതന്നെ അദ്ദേഹത്തിന്റെ സ്മൃതിയിടം കാണാൻ വരുന്നവരെ തടയുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം പെരുന്നയിൽ പുഷ്പാർച്ചനയ്ക്ക് എത്തുന്ന പലരെയും ജനറൽ സെക്രട്ടറി തടയുന്നു എന്ന വിമർശനങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഉപരാഷ്ട്രപതിയുടെ വിമർശനമെത്തിയത്.

‘ചില്ലറയില്ലേൽ ഇവിടെ ഇറങ്ങിക്കോ‘; മിന്നൽ പരിശോധനയ്ക്ക് മാസ്ക് ധരിച്ചെത്തിയ ​ഗതാ​ഗതമന്ത്രിയെ ആളറിയാതെ വഴിയിൽ ഇറക്കിവിട്ട് കണ്ടക്ടർ

BREAKING NEWS
സ്വന്തം മരണാനന്തരച്ചടങ്ങുകളുടെ എഐ ചിത്രങ്ങൾ കോടതിയിൽ സമർപ്പിച്ചു! പിന്നാലെ ഒരു വർഷത്തെ ഒളിവ് ജീവിതം; കൊലക്കേസ് പ്രതിയുടെ തന്ത്രം പൊളിഞ്ഞു; അറസ്റ്റിൽ
26 Oct 2026
BREAKING NEWS
‘അച്ഛനെ വാഹനമിടിച്ച് കൊന്നവനെ, സ്റ്റേഷൻ ജാമ്യം കൊടുത്തുവിട്ടു; കാരണം അച്ഛൻ വെറും തട്ടുകടക്കാരനും പ്രതി ജ‍ഡ്ജിയുടെ മകനുമാണ്; നിയമം ഇവിടെ രണ്ടു രീതിയിലാണോ‘?; 17-കാരൻ കാറോടച്ചത് 104 കിലോമീറ്റർ വേഗത്തിൽ; ദൃശ്യങ്ങൾ ഫോണിൽ പകർത്തി, വീണ്ടും കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിൻ സർവീസിൽ നിയന്ത്രണം; വന്ദേഭാരത് തൃശ്ശൂർ വരെ, പരശുറാമും നേത്രാവതിയും വൈകും
26 Oct 2026
BREAKING NEWS
"ഞാൻ കാൽ ഒരു ഇഷ്ടികപ്പുറത്ത് വെച്ചു, കത്തിയെടുത്തു, കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു, എനിക്ക് അത് മുറിച്ചുമാറ്റേണ്ടിവന്നു".... ദുരിതം നിറഞ്ഞ 491 ദിവസങ്ങൾ, സഹപ്രവർത്തകനേയും രക്ഷിക്കാനയച്ചവരെയുമെല്ലാം റഷ്യൻ സൈന്യം വകവരുത്തി, ഇരു കാലുകളും നഷ്ടപ്പെട്ടു, ഒടുവിൽ ഡ്രോണിൽ ആകാശമാർഗം ആ അത്ഭുത രക്ഷപ്പെടൽ... യ...
26 Oct 2026